അപ്പോഴും ഞാൻ അവളെ നോക്കി ചിരിച്ചു.
“എന്താ കിച്ചു ഇങ്ങനെ ചിരിക്കുന്നത്..?” അവൾ എന്നോട് ചോദിച്ചു.
ഞാൻ ആ കുളപ്പടവിന്റെ ഒരു മൂലയിലേക്ക് നോക്കിയിട്ട് അറിയാതെ ഇന്ദുവിനോട് പറഞ്ഞു..
“ഇന്ദൂന് ആ സ്ഥലം ഓർമ്മയുണ്ടോ..? അവിടെ വെച്ച് എനിക്ക് ഒരുപാട് പിറന്നാൾ സമ്മാനം കിട്ടിയിട്ടുണ്ട്. ഇവിടെ വന്നാൽ എപ്പോഴും ഞാൻ ആ പിറന്നാൾ സമ്മാനം ഓർക്കും. ”
ഇന്ദു എന്റെ മുഖത്തു തന്നെ നോക്കി. എന്നിട്ട് ചോദിച്ചു.
“കിച്ചു ഒന്നും മറന്നിട്ടില്ല അല്ലേ..?”
“ഇല്ല. ഞാൻ എങ്ങനെ അതൊക്കെ മറക്കും. എന്റെ ജീവിതത്തിലെ നല്ല നാളുകൾ അത് മാത്രം ആയിരുന്നല്ലോ.. ഞാൻ സന്തോഷിച്ച നാളുകൾ. ജീവിക്കാൻ എനിക്ക് കൊതി തോന്നിയ നാളുകൾ. ഞാൻ എന്റെ എല്ലാ പിറന്നാളിനും ഇന്ദു എനിക്ക് തരാറുണ്ടായിരുന്ന ആ സമ്മാനം ഓർക്കും ”
ഇന്ദു ഒന്നും മിണ്ടാതെ എന്നെ നോക്കി അവളുടെ കണ്ണിൽ നിന്നും കണ്ണീർ ഒഴുകി. ഞാൻ അവളോട് പറഞ്ഞു.
“ഇന്ദൂ. ആ കണ്ണ് തുടയ്ക്ക്. ഇല്ലെങ്കിൽ ആരെങ്കിലും കാണും.”
ഇന്ദു വേഗം കണ്ണ് തുടച്ചിട്ട് ചോദിച്ചു .
“ഇപ്പോഴും കിച്ചൂന് എന്നോട് ദേഷ്യം ഉണ്ടോ..?”
“ഏയ്. ഇല്ല. ഇന്ദു. എനിക്ക് ആരോടും ദേഷ്യം ഒന്നും ഇല്ല. ഉണ്ടെങ്കിൽ അത് എന്നോട് മാത്രം ആണ്. എന്റെ വിധിയെ ഓർത്ത്. പക്ഷെ ഇന്ദു ഇപ്പോൾ എനിക്ക് അങ്ങനെ സങ്കടം ഒന്നും ഇല്ല കേട്ടോ. ഇപ്പോൾ ഞാൻ ഹാപ്പിയാണ്. ”
“കിച്ചു. ഇനിയെങ്കിലും ഞാൻ പറഞ്ഞാൽ കിച്ചു ഒരു കാര്യം വിശ്വസിക്കുമോ…? ആളുകൾ പറയും പോലെ ഒന്നും. ഞാൻ. …” ഇന്ദു പറഞ്ഞു തുടങ്ങുമ്പോഴേക്കും ഞാൻ പറഞ്ഞു.

let’s do it