അപ്പോൾ തന്നെ അടുത്ത മെസ്സേജ് വന്നു
എയ്ഞ്ചൽ: പിന്നെ ഉത്തരം അറിഞ്ഞാൽ എനിക്കും ഉപകാരമാകും…
ആ വരി കണ്ടതോടെ മെഹറിന്റെ കണ്ണുകൾ അല്പം വലുതായി.
മനു ഫോൺ നോക്കി ഇരുന്നു. അവന്റെ ചുണ്ടിൽ ചിരിയുണ്ടായിരുന്നു, പക്ഷേ ആ ചിരിയിൽ ചെറിയൊരു ഞെട്ടലും കലർന്നിരുന്നു.
എയ്ഞ്ചൽ ഇങ്ങനെ പറയുമെന്ന് അവൻ കരുതിയിരുന്നില്ല …
“കണ്ടോ…” മെഹർ പതുക്കെ പറഞ്ഞു.
“ഞാൻ പറഞ്ഞില്ലേ… എയ്ഞ്ചൽ വെറും മെസഞ്ചർ അല്ല.”
മനു ഒന്നും പറഞ്ഞില്ല.
മെഹർ ഫോൺ തിരികെ കൈയിൽ എടുത്തു.
“ഞാൻ ചോദിക്കട്ടെ?”
“ഇനി എന്താ ചോദിക്കാൻ പോകുന്നത്?”
“അവൾ എത്രത്തോളം പറയുമെന്ന് നോക്കട്ടെ.”
മെഹർ ടൈപ്പ് ചെയ്തു.
മനു: അതെന്താ എയ്ഞ്ചൽ…?
മറുപടി വരാൻ കുറച്ച് സമയം എടുത്തു.
എയ്ഞ്ചൽ: പക്ഷേ സാറിനോട് സംസാരിക്കുമ്പോൾ… സാർ എന്നെ ശ്രദ്ധിക്കുമ്പോൾ… എനിക്കും എന്തോ വല്ലാത്ത സന്തോഷം തോന്നാറുണ്ട്.
മെഹർ പതുക്കെ ശ്വാസം വിട്ടു.
“പാവം…” അവൾ പറഞ്ഞു.
“അത് നേരേ പറയാൻ പോലും പേടിയാണ്.”
മനു കുറച്ചു നേരം ഫോണിലെ ആ മെസ്സേജിലേക്ക് തന്നെ നോക്കി നിന്നു.
പിന്നെ മെഹറിന്റെ കൈയിൽ നിന്ന് ഫോൺ പതുക്കെ വാങ്ങി.
“ഇത് ഞാൻ തന്നെ മറുപടി പറയാം…” അവൻ പറഞ്ഞു.
മെഹർ ഒന്നും പറഞ്ഞില്ല.
അവൾ അവന്റെ വിരലുകൾ സ്ക്രീനിൽ നീങ്ങുന്നത് നോക്കി ഇരുന്നു.
മനു: എയ്ഞ്ചൽ… നീയും ചുമ്മാ ഇതിലേക്ക് എടുത്ത് ചാടരുത്.
കുറച്ച് നിമിഷം മറുപടി വന്നില്ല.
പിന്നെ സ്ക്രീനിൽ ടൈപ്പ് ചെയ്യുന്നു എന്നത് തെളിഞ്ഞു.

❤️❤️❤️
കിടിലൻ 👌👌👌👌
only one request please don’t stop this story. you are someone with deep knowledge about Teenage girls psychology
As usual heavy teasing
ഇതേ പോലെ maximum teasing ഒക്കെ ആയി പോയാൽ മതി