ലക്ഷ്മി മുന്നോട്ട് നടന്നു. എയ്ഞ്ചൽ അവളുടെ പിന്നാലെ.
“ആർദ്ര എല്ലാം കുളമാക്കി അല്ലേ…” ലക്ഷ്മി പറഞ്ഞു.
“അതേ…” എയ്ഞ്ചൽ മറുപടി നൽകി.
പക്ഷേ ആ മറുപടിക്കിടയിലും, അവളുടെ മനസ്സ് മറ്റൊരു കണക്കുകൂട്ടലിലായിരുന്നു.
ലക്ഷ്മിയെ എങ്ങിനെ ഒഴിവാക്കും?
എങ്ങിനെ തിരിച്ച് സ്കൂളിലേക്ക് പോകും?
സാർ കാത്തിരിക്കുമോ?
വിളിക്കാൻ പറഞ്ഞതല്ലേ…
ലക്ഷ്മി അവളെ നോക്കി.
എന്തുപറ്റി ?
എയ്ഞ്ചൽ ഒന്ന് ഞെട്ടി. പിന്നെ മുഖം സാധാരണയായി വെച്ചു.
“നിനക്ക് പെട്ടെന്ന് പോകണോ?” എയ്ഞ്ചൽ ചോദിച്ചു.
“എന്തേ?”
“ഉച്ചയ്ക്ക് ശേഷവും മെഹർ മിസ്സിന്റെ ലാബ് ഉണ്ട് ” എയ്ഞ്ചൽ പതുക്കെ പറഞ്ഞു.
“മിസ്സിനോട് കുറച്ച് ഡൗട്ട് ചോദിക്കാൻ ഉണ്ടായിരുന്നു.”
ലക്ഷ്മി ഉടനെ മുഖം ചുളിച്ചു.
“അയ്യോ, ഞാൻ ഇല്ല മെഹർ മിസ്സിന്റെ അടുത്തേക്ക്.”
എയ്ഞ്ചലിന് ഉള്ളിൽ ചെറിയൊരു ആശ്വാസം വന്നു. പക്ഷേ പുറത്തു കാണിച്ചില്ല.
“അതെന്താ?”
“എന്നെ കാണുമ്പോൾ മെഹർ മിസ് ഓരോന്ന് പറഞ്ഞു തുടങ്ങും. ഡ്രസ്സ്, സ്റ്റാറ്റസ്, സാർ… എന്തെങ്കിലും. എനിക്ക് ഇപ്പോൾ അതൊന്നും കേൾക്കാൻ മൂഡില്ല.”
അത് കേട്ട് എയ്ഞ്ചലിന് ചിരി വന്നു.
കൂടെ, തന്റെ പ്ലാൻ വർക്ക് ആയതിന്റെ ചെറിയ സന്തോഷവും.
“അപ്പോൾ നീ വരുന്നില്ലേ ?” എയ്ഞ്ചൽ സാധാരണയായി ചോദിച്ചു.
“ഇല്ല. നീ പോകണമെങ്കിൽ പൊക്കോ.”
ആ വാക്ക് കേട്ടപ്പോൾ എയ്ഞ്ചലിന്റെ ഉള്ളിൽ സന്തോഷം ഒന്ന് ഉയർന്നു.
പക്ഷേ അതു പുറത്തുവരുന്നതിന് മുൻപേ ലക്ഷ്മി വീണ്ടും പറഞ്ഞു.

പൊളി സാനം !
ഇതൊരു ട്രപ്പീസ് exercise പോലെ too risky but too hot and spicy. എല്ലാം കൂടി ഒരുമിച്ച് വേണോ
ഒരു രക്ഷയുമില്ലാത്ത ഫീൽ ആണ്
ചെറുതായിട്ടെങ്കിലും ലക്ഷ്മിയെയും എല്ലവരെയും ഉൾകൊള്ളിക്കുന്നത് സൂപ്പർ ആണ്
Sami
താൻ ഇപ്പോളാണ് സമിയുടെ ട്രാക്കിലേക്ക് എത്തിയത്,
ഫോട്ടോകൾ ഉണ്ടാക്കുന്നത് എങ്ങനെ ആണ്
❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥
നല്ല ഫീൽ ഉണ്ട്.. വേഗം അടുത്ത പാർട്ട് എഴുതന്നേ…