പക്ഷേ ആ ചെറിയ വഴികളിൽ എവിടെയെങ്കിലും ഒരു കണ്ണ് കാത്തിരിക്കുന്നുണ്ടാകും.
ലക്ഷ്മിയുടെയും ആർദ്രയുടെയും കണ്ണ് വെട്ടിച്ച് എയ്ഞ്ചലിന് വീണ്ടും ഫിസിക്സ് ലാബിലേക്ക് മടങ്ങാൻ കഴിയുമോ…?
അതോ, അവൾ ഒളിപ്പിക്കാൻ ശ്രമിക്കുന്ന ആ രഹസ്യം അവരുടെ മുന്നിൽ തന്നെ തുറന്നു വീഴുമോ…?
അല്ലെങ്കിൽ, ഇവർക്കൊന്നും അറിയാതെ, ആ സ്കൂളിലെ മറ്റൊരു കണ്ണ് ഇതിനകം എല്ലാം കണ്ടുതുടങ്ങിയിട്ടുണ്ടോ…?
ആ ഉച്ചയ്ക്ക് ശേഷം, ഫിസിക്സ് ലാബിലേക്കുള്ള ഓരോ ചുവടും ഒരു അപകടമായിരുന്നു.
പക്ഷേ ചില ആഗ്രഹങ്ങൾ അങ്ങനെയാണ്…
അവയ്ക്ക് അപകടം അറിയാം.
എങ്കിലും തിരിഞ്ഞു പോകാൻ അറിയില്ല.
——————————————-
എയ്ഞ്ചൽ പടികൾ ഇറങ്ങി താഴേക്ക് നടന്നു.
ലക്ഷ്മിയും ആർദ്രയും തന്നെ ചോദ്യം ചെയ്യും എന്ന് അവൾക്ക് ഉറപ്പായിരുന്നു.
എന്ത് പറയും അവരോട്…?
അവൾ ചിന്തിച്ചു.
“റെക്കോർഡിൽ എഴുതുന്നത് സംശയം ഉണ്ടായിരുന്നു” എന്ന് പറഞ്ഞാൽ ആർദ്ര വിശ്വസിക്കില്ല.
“സാർ ഒന്നും പറഞ്ഞില്ല” എന്ന് പറഞ്ഞാൽ ലക്ഷ്മി വിടില്ല.
“വെറുതെ നിന്നുപോയി” എന്ന് പറഞ്ഞാൽ, അവളുടെ മുഖത്തെ നാണം തന്നെ അവളെ ചതിക്കും.
കുറേ ഓപ്ഷനുകൾ അവളുടെ മനസ്സിൽ വന്നു.
ഒന്നും പൂർണ്ണമായി ശരിയെന്ന് തോന്നിയില്ല.
അവസാനം അവൾ ഒരു തീരുമാനത്തിൽ എത്തി.
ആർദ്രയെ കുറിച്ച് പറയാം.
അവളുടെ സംസാരമാണ് പ്രശ്നം എന്ന് പറഞ്ഞാൽ, ലക്ഷ്മിയും ആർദ്രയും അത് വിശ്വസിക്കും.
കാരണം ആർദ്രയുടെ കുസൃതി അത്രയും തുറന്നതായിരുന്നു.
സാറിന് അത് ഇഷ്ടമായില്ലെന്ന് പറഞ്ഞാൽ… അത് വിശ്വസിക്കാൻ ബുദ്ധിമുട്ടില്ല.

പൊളി സാനം !
ഇതൊരു ട്രപ്പീസ് exercise പോലെ too risky but too hot and spicy. എല്ലാം കൂടി ഒരുമിച്ച് വേണോ
ഒരു രക്ഷയുമില്ലാത്ത ഫീൽ ആണ്
ചെറുതായിട്ടെങ്കിലും ലക്ഷ്മിയെയും എല്ലവരെയും ഉൾകൊള്ളിക്കുന്നത് സൂപ്പർ ആണ്
Sami
താൻ ഇപ്പോളാണ് സമിയുടെ ട്രാക്കിലേക്ക് എത്തിയത്,
ഫോട്ടോകൾ ഉണ്ടാക്കുന്നത് എങ്ങനെ ആണ്
❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥
നല്ല ഫീൽ ഉണ്ട്.. വേഗം അടുത്ത പാർട്ട് എഴുതന്നേ…