നക്കിയതൊക്കെയാ പക്ഷെ പാറ്റയല്ലെന്ന് മാത്രം…അവളുള്ളിൽ ചിരിച്ചു…
ഹരിയിതൊക്കെ കേട്ടിട്ട് ഏതു വഴിക്ക് മുങ്ങുമെന്നറിയാതെ നിൽപ്പുണ്ട്…
മായ ഡോക്ടറുടെ ക്ലിനിക്കിൽ വിളിച്ചു…
“ഇനീപ്പോ എന്താ ചെയ്യാ…ഉച്ച കഴിഞ്ഞ് ക്ലിനിക് ഇല്ലാന്ന് ഇന്ന്…” മായ ഫോൺ വച്ചിട്ട് അമ്മുവിന്റെ നേരെ തിരിഞ്ഞു…
ഒരുത്തൻ ആകെ വെട്ടിലായി നിൽക്കുവാണ്…ഈ രണ്ടു പൊട്ടത്തികളും കൂടെ അവളെക്കൊണ്ട് ക്ലിനിക്കിൽ എങ്ങാനും പോയാൽ….
”എടാ……“ മായ സിറ്റൗട്ടിലേക്ക് ഇറങ്ങി ഷർട്ടിന്റെ സ്ലീവ് മടക്കികൊണ്ടിരിക്കുന്നവന്റെ അടുത്തേക്ക് ചെന്ന്…
”നീയെവിടേലും പോവണോ…..“
”മ്മ്മ്…കവല വരേ….“
”അമ്മേടെ കുട്ടൻ ഒന്ന് അമ്മുനെ ആ ക്ലിനിക് വരേ കൊണ്ടുപോടാ….അമ്മയിനി ഡ്രസ്സ് മാറ്റി ഇറങ്ങി പോയിട്ടൊക്കെ വരുമ്പോ താമസിക്കൂലേ…ചക്കേം പുളിച്ചു പോകും…അത്പിന്നെ പോട്ടെ…അമ്മയെറങ്ങുമ്പോ താമസിക്കൂടാ…..“
വല്യ കാര്യത്തിൽ തോളിൽ പിടിച്ചു പുന്നാരിച്ചാണ് ചോദ്യം…
”എനിക്ക് പോയിട്ട് അത്യാവശ്യം ഉണ്ടമ്മാ…..ചെലപ്പോ കൃഷി ഭവനീന്ന് ആരേലും വരും കണ്ടം നോക്കാൻ….“
അമ്മുവിന്റെ മുഖം ഇരുണ്ടുതുടങ്ങീട്ടുണ്ട്….
”അമ്മേടെ പൊന്നല്ലേ….ഒന്ന് കൊണ്ടുപോയിച്ചു വാട….അമ്മു മോള് മിണ്ടത്തില്ല അമ്മ പറഞ്ഞോളാം….“ രണ്ടും കൂടെ കീരിയും പാമ്പും ആണല്ലോന്നോർത്ത് മായ പറഞ്ഞു….
”മ്മ്മ്….നോക്കട്ടെ…ഒരഞ്ചു മിനിറ്റിൽ ഇറങ്ങിയാൽ ഞാൻ കൊണ്ടോകാന്ന് പറഞ്ഞേക്ക്…..“
ജാഡയിട്ട് മഴക്കോളൂ നോക്കുമ്പോലെ മാനത്തോട്ട് നോക്കിയുള്ള പറച്ചിൽ കണ്ടപ്പോൾ അമ്മുവിന് കലിച്ചു കയറി…

ആശംസകൾ
വ്യോമകേശൻ
അനാമികാ
ഉത്തേജക കരമായ എഴുത്ത്.കഥാപാത്രങ്ങൾക്ക് മിഴിവെകാൻ ശ്രദ്ധിക്കുന്നതിൽ അഭിനന്ദനം. പരീക്ഷ കഴിഞ്ഞോ. നന്നായി എഴുതിയിരിക്കുമെല്ലോ. വിജയാശംസകൾ.