“ഞാൻ നിന്റെ കൂടെ വരണില്ല…എന്നെ തിരിച്ചു കൊണ്ടുവിട്ടേരെ…”
പിണങ്ങി….
കുറച്ചുകൂടെ പിന്നിലേക്ക് നീങ്ങിയിരിപ്പും കഴിഞ്ഞു…
അല്പം കൂടെ മുന്നോട്ട് നീങ്ങിയിട്ട് അവൻ ബൈക്ക് സൈഡിലൊതുക്കി നിർത്തി…
“ഇറങ്ങ്….”
“എന്തിനാ ഇവിടെ….എന്നെ വീട്ടി വിട്ടാ മതി…”
“എവിടെ വേണോ വിടാം…ഇപ്പോ നീയൊന്നിറങ്…”
“ഇതെന്തിനാ ഇവിടെ….” ബൈക്കിന്നിറങ്ങി മുന്നോട്ട് നടക്കുന്നതിനിടയിൽ ചോദിച്ചു…
“ദാ അവിടെ പോയിരിക്കാം….കുറച്ച് കഴിഞ്ഞ് വീട്ടിൽ പോകാം…” ഹരി കുറച്ച് മാറി കാണുന്ന വിളക്കുമാടം ചൂണ്ടി പറഞ്ഞു….
“അപ്പൊ മരുന്നോ…”
“ അതരുണിനെക്കൊണ്ടെങ്ങാനും ഫാർമസിന്ന് മേടിപ്പിക്കാം…ഏതേലും ഓയിന്മെന്റ്…അമ്മയോട് ഒന്നും പറയണ്ട….ക്ലിനിക്കിൽ പോയിന്ന് പറഞ്ഞേക്ക്…”
“മ്മ്മ്….”
“നിനക്ക് വിഷമൊന്നുല്ലേ ഹരീ അമ്മയോടിങ്ങനെ കള്ളം പറയാൻ….പാവല്ലേ അത്….”
“വേണ്ടാ പറയണ്ടാ….മോള് ചെന്ന് ഞങ്ങളുമ്മിച്ചു കളിച്ചപ്പോ പറ്റിയതാന്ന് അങ്ങ് പറയ്…” ഹരി മുണ്ടും മടക്കികുത്തി മുന്നോട്ട് നടന്നു…
“ഞങ്ങളോ….എങ്ങനേ….നീയെല്ലേ എന്നെക്കേറി…..”
“ആ ഞാൻ തന്നെ അയിന്…എന്റെ ചുണ്ടിന്റിടക്ക് ഉണ്ടായിരുന്നത് പിന്നെ നാട്ടാരുടെ ആയിരുന്നല്ലോ” നടന്നവൻ നിന്നു തിരിഞ്ഞു നോക്കി…
“എടീ മരുന്നു വാങ്ങാൻ പറഞ്ഞു വാങ്ങുന്നു…എവിടുന്ന് വാങ്ങിനുള്ളതിൽ ഇച്ചിരെ വെള്ളം ഒഴിക്കുന്നു അത്രല്ലേ ഉള്ളൂ….അതിനിത്രക്കൊക്കെ ഡയലോഗ് അടിക്കാൻ എന്തിരിക്കുന്ന്…”

orupadu ishttayi bro 😍
ente mwone oru reksha illa etha story , this was peak 📈 , eddi piddi ennu paranju kali nadathalle avaru onnu ellakondum set akatte athu ee flow illu anghane potte , pine maya evarude Sneham kayyode pokkatte anghane oru scenario nice ayirikum. (pine ethu university annu , exam enna thira, kadha Pettanu theerkaruthu ketto therakku annell time eduth eyuthi theertha mathi ).