അവൾ തലയുയർത്തി ഈറൻ ഉണങ്ങാത്ത ആ കരിങ്കൂവള പൂക്കൾ എന്നെ നോക്കി വിടർത്തി. ഞാൻ ചിരിച്ച് കൊണ്ട് അവയൊപ്പി.
“ഞാൻ പണ്ട് പറഞ്ഞിരുന്നതാ,.. അവനോട്, ഉണ്ണിയേട്ടനെ അറിയാത്ത കാലത്ത് പറഞ്ഞതാ, എന്നെ താലികെട്ടിയ അന്ന്. അപ്പൊ അവൻ ഇവിടെ ഉണ്ടായിരുന്നില്ല. വരുമ്പൊ വന്ന് പറയാന്ന് പറഞ്ഞു. ഞാനത് പിന്നെ വിട്ട്പോയി. അവനതിപ്പോഴാണ് വന്ന് പറഞ്ഞത്. പ്രേമോം ഇല്ല്യാ ഒരു മണ്ണാംങ്കട്ടിയുമില്ല. എന്നോട് ക്ഷമിക്കില്ലെ. ഇങ്ങനെ വിഷമിപ്പിച്ചതിന്.”
“എനിക്കറിയാരുന്നു” ഞാൻ അതുമാത്രം പറഞ്ഞ് അവളെ ചേർത്ത് പിടിച്ചു.
“ പക്ഷെ എനിക്ക് കുറച്ച് കാര്യങ്ങൾ ഉണ്ണിയേട്ടനോട് പറയാൻ ഉണ്ട്. വൈകീട്ട് നമുക്ക് എങ്ങോടെങ്കിലും പുറത്ത് പോകാം.”
“എനിക്കും കുറച്ച് കാര്യങ്ങൾ ചോദിക്കാൻ ഉണ്ട് വൈകിട്ടാവട്ടെ, നീ മദ്രാസിൽ വന്നിട്ട് ഇത്ര നാളായിട്ടും, നാടോടിക്കാറ്റിൽ ദാസസും വിജയനും കപ്പലിറങ്ങിയ ബെസ്സൻനഗർ ബീച്ച് കണ്ടിട്ടില്ലാലോ. ഇന്ന് അങ്ങോട്ട് പോകാം.”
അവളെരു സന്തോഷമില്ലാതെ മൂളി, പാത്രം എടുത്ത്, കറികൾ നിരത്തി തുടങ്ങി.
“ഇതെല്ലാം നല്ല രസമുണ്ടല്ലോ, നീയെന്നെക്കാൾ അടിപൊളി കുക്കായി. നളപാചകം തന്നെ.”
അവളുടെ മുഖത്തേക്ക് സന്തോഷം ഇരച്ച് കയറി. മിഴികൾ വിടർത്തി എന്നെ നോക്കി. പെട്ടന്ന് തന്നെ അതിൽ ദുഃഖത്തിൻ്റെ കാർമേഘം വന്ന് നിറഞ്ഞു. അവൾക്ക് പറയാനുള്ളത് എന്തായാലും അത് ഒരുപാട് വേദനയുള്ള കാര്യമാണെന്ന് മാത്രം എനിക്ക് മനസ്സിലായി.
“ഞാൻ അവനെ കണ്ടിരുന്നു ഇങ്ങോട്ട് വരുംവഴി.”
“യ്യോ … ന്നിട്ട് അവൻ എന്തേലും ചെയ്തോ.”
“യേയ്.. പാവം. പക്ഷെ എന്റെ കൈ അവൻ്റെ മൂക്കി കൊണ്ട്. ചെറുതായിട്ട് ചോര വന്നോന്ന് സംശയമുണ്ട്.”
“അത് ശരി, ആ പാവത്തിനെ തല്ലി പതം വരുത്തിയിട്ടാണ് സാറിങ്ങോട്ട് വന്നിരിക്കുന്നത്.”
“അവൻ തിരിച്ച് തല്ലും ന്ന് പറഞ്ഞിട്ടുണ്ട്”
“ഏയ് അതൊരു പാവാ കൊറെ വാചകം അടിക്കും ന്നെ ഉള്ളൂ. അതല്ലെ ഞാൻ അവൻ്റെ പരെന്നെ പറഞ്ഞത്. മഹരാജാസിൽ വച്ച് കുറേ പിറകെ നടന്നതാ, കാമുകനായിട്ടാണ് അഭിനയിക്കണ്ടതെന്നു പറഞ്ഞപ്പോൾ, ഭയങ്കര സന്തോഷമായി, അത് പോലെ ജീവിക്കും എന്നും പറഞ്ഞ് വന്നതാണ്. പാവം ഇത്ര പ്രതീക്ഷിച്ച് കാണില്ല.”
❤️❤️❤️
നരഭോജി ന്തായി….
കുറെ നാൾ ആയല്ലോ…
ഈ മാസം കിട്ടുമോ
വളരെ പ്രധാനപെട്ട ഒരു കാര്യം ഈ ഭാഗത്തിൽ വരുന്നുണ്ട്, അത് ഭംഗിയായി ചേർത്ത്, തീർച്ചയായും പബ്ലിഷ് ചെയ്യും.
ഡാ തെണ്ടി 6 മാസം കഴിഞ്ഞെട ഇനിയേലും ഒന്ന് കഥ താടാ പട്ടി
Kadha nirthi poyenn thonnan.. oru part kooda baakki indarnollu
ഈ സൈറ്റ്ക ൽ വായിച്ച ഒരു മികച്ച കഥ ആണ് ഇതു എന്താന്നു പോലും അറിയാത്ത രീതിയിൽ മനസ്സിൽ കയറിപോയ ഒരു കഥ ഈ സൈറ്റ് ൽ ഇപ്പോൾ ഒക്കെ വരുന്നത് പോലും ഇതിന്റെ ബാക്കി വന്നൊന്ന് അറിയാനാണ് ഇനിയും പ്രതീക്ഷിച്ചു കൊണ്ട് ഇവിടേക്ക് വരണോ??
6 months… Nokki irikkunnavare pottanmar aakunna reethi
ഇനിയും പൊട്ടനാവാതിരിക്കാൻ, ഇവിടെ വന്ന് നോക്കാത്തിരുന്നാൽ പോരെ
Ofcourse, like ur name… Always bystander…. Side kick.
Vellathum nadakko chenggaayi?
മറ്റൊരു കഥയ്ക്കും തോന്നത്ത ഒരു adiction തോനി പോയൊണ്ട് ചോയിക്ക ഇങ്ങൾ ബാക്കി തരുമോ ee കഥയുടെ
Bro ini ennanu?
പുതിയ വർഷമായി ഇനിയെങ്കിലും ഒന്നിടരുതോ ?
Any updates
ഹാപ്പി new year✨️
New year gift ആയി പരിഗണിക്കാമായിരുന്നു
Happy New Year ♥️✨✨✨
Adutha bhaagam?
സന്തോഷകരമായ ക്രിസ്മസും, ന്യൂയിയറും നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാകട്ടെ, എന്നും നന്മകൾ ആശംസിക്കുന്നു…
ആകസ്മികമായി ഒരു christmas gift പ്രതീക്ഷിക്കാമോ ?
എന്തായാലും
Happy Christmas bro?
Bro ee varsham thanne kittumoo
Oh man
ഒന്ന് കഥ താടാ പട്ടി ???
Ee maasam kaanuvo
ഇടും, വൈകാതെ ഇടും. തീർന്നു കൊണ്ടിരിക്കുന്നു.
Evde baki evde???????? Katta waiting….
അണ്ണാ വരാൻ ആയോ ??
5 maasam aavarayi ithinte next partnu vendi wait cheyyan thodangitt
?? എവിടെ
മീനാക്ഷി കല്യാണം 6 അവസാനം
(ആരുമല്ലാത്തവരുടെ കല്യാണം)
‘പതിയെ താളത്തിൽ ഒഴുകുന്ന ഓളങ്ങളെ കീറിമുറിച്ച് വള്ളം മുന്നോട്ട് നീങ്ങി. ഇനിയെന്തെന്ന് നിശ്ചയം തികച്ചുമില്ലാതെ അരവിന്ദൻ അതിൽ ഒരു തലക്കൽ ഇരുന്നു. ജീവിതം വിചാരിച്ച വഴികളിലൊന്നുമല്ല പോകുന്നത്. അപ്പുറത്തെ പലകയിൽ എന്തോ ചിന്തിച്ച് കൊണ്ട് മീനക്ഷിയിരിപ്പുണ്ട്. എവിടെ നിന്നോ തിരക്കിട്ടു കയറിവന്ന പുലർക്കാല കാറ്റ്, അവളുടെ ആടിയുലയുന്ന മുടിയിഴകളെ കണ്ടപ്പോൾ അവയിൽ തട്ടികളിച്ച് അവിടെ ഒരു അൽപ്പനേരം ചുറ്റിതിരിഞ്ഞ് നിന്നു.’
തുല്യമായ ഇടവേളകളിൽ തോണിയിൽ നിന്ന് ഉത്ഭവിക്കുന്ന ഓളങ്ങൾ പുഴയുടെ അനന്തതയിൽ ലയിച്ചില്ലാതെയായി. പതിയെ മടിയോടെ ഉദിച്ചുയർന്നു കൊണ്ടിരുക്കുന്ന സൂര്യൻ അലസ്യത്തിൽ ചുവന്നു തുടുത്തിരിക്കുന്നു. അതിൻ്റെ പ്രഭ പുഴയോളങ്ങളിൽ തീർക്കുന്ന പ്രതിഫലനങ്ങളിൽ മുഴുകിയിരുന്ന മീനാക്ഷി ഇടയ്ക്കെപ്പോഴോ തലയുയർത്തിയത് എൻ്റെ മുഖത്തേക്കായിരുന്നു. ഇതൊന്നുമറിയാതെ ഞാൻ അപ്പോഴും അവളെ നോക്കിയിരിക്കുകയാണെന്ന് മനസ്സിലായപ്പോൾ നാണം അരിച്ചെത്തി ആ മിഴികൾ താഴ്ന്നടഞ്ഞു. ഇത് പ്രണയമല്ലെങ്കിൽ പിന്നെയെന്താണ്.
അവൾ ഞാനിരിക്കുന്ന പടകിലേക്ക് കടന്നിരുന്നു. തോളിൽ തലചായ്ച്ചു. ഇതൊന്നും തന്നെ ശ്രദ്ധിക്കാതെ അരസികനായ വള്ളക്കാരൻ പനാമാ ബീഡിയും പുകച്ച് തള്ളിക്കൊണ്ട് പിന്നോട്ട് തുഴയനക്കി. ആ പുകചുരുളുകളെ പിന്നിലുപേക്ഷിച്ചു കൊണ്ട് വെള്ളത്തിൽ ഓടുന്ന തീവണ്ടി കണക്കെ വള്ളം മുന്നോട്ട് നീങ്ങി.എല്ലാം പിറകിലുപേക്ഷിക്കുന്നത് തന്നെയാണ് മുന്നോട്ട് പോകാൻ ഏറ്റവും നല്ലത്. നമ്മളെല്ലാം തോണിയല്ലാതെ പോയി. അല്ലെങ്കിൽ തോണിക്കാരനോളം മരവിച്ച ജീവിത ദർശനം ഇല്ലാതെപോയി.
ഇത്രയും വളഞ്ഞ് മൂക്കു പിടിക്കണ്ട യാതൊരു വിധ ആവശ്യവുമില്ല. ഷൊർണ്ണൂര് തീവണ്ടിയിറങ്ങി. ബസ്സിലിടെ വരെ വരണ്ടി വന്നു. കാലം തെറ്റിയ മഴ. ട്രാക്കിലെല്ലാം വെള്ളം കയറി. പല റൂട്ടിലും തീവണ്ടി പിടിച്ചിട്ടിരിക്കുകയാണ്. ഇല്ലെങ്കിൽ കുറുമാലിക്കപ്പുറം നാട്ടിൽ നിറുത്തുന്ന ഏതെങ്കിലും ഒരു തീവണ്ടിയിൽ സ്ഥാനം പിടിക്കാമായിരുന്നു.
ഓളങ്ങൾക്കും കാറ്റിനും പതിവില്ലാത്ത വാത്സല്യം. കുറുമാലി അമ്മ തന്നെയാണ് അവൾക്ക് എന്നെയറിയാം. സമാധാനിപ്പിക്കാൻ നോക്കുന്നതാവും പാവം.
തെങ്ങും, തെങ്ങോലകളും, മാവും, വിളഞ്ഞ നേല്ലോലകളും, ഉറക്കച്ചട മാറാത്ത സുന്ദരിയെന്നോണം നാടും മഞ്ഞിൻ്റെ മറനീക്കി തെളിഞ്ഞ് വന്നു.
കരയിലേക്ക് ബാഗും തൂക്കി ചാടിയിറങ്ങി ഞാൻ മീനക്ഷിക്കിറങ്ങാൻ കൈനീട്ടി. അവൾ പതിയെ എൻ്റെ കൈപിടിച്ചിറങ്ങി. കണ്ണെല്ലാം കരഞ്ഞ് കരഞ്ഞ് വീർത്തിരിപ്പുണ്ട്.
ഞാൻ ഒരു ഒഴുക്കൻമട്ടിൽ കുറുമാലിപ്പുഴയെ നോക്കി അവൾക്കു മുകളിൽ ജഡ കെട്ടിയ വാർമുടിയെന്ന കണക്കെ മഴമേഘങ്ങൾ കൂടുകൂട്ടുന്നുണ്ട്. പെയ്യാൻ കാത്തു നിൽക്കുന്ന മഴ. ആ ഭീകരത അന്തരീക്ഷത്തിലും കണ്ണാടി കണക്കെയുള്ള പുഴയിലും പ്രതിഫലിക്കുന്നുണ്ട്. ഭീകരതയോട് എന്നും ഒരു കമ്പം മനുഷ്യന് മനസ്സിൽ ബാക്കി കിടപ്പുണ്ട്.
ഇങ്ങനെ കൊതിപ്പിക്കാതെ വേഗം ബാക്കി ഇടൂ നരഭോജി അണ്ണാ. ക്ഷമയുടെ നെല്ലിപ്പലക കടന്ന് നിക്കാ ?
Bro iniyum nokki irikkan vayya please upload soon?
Njangalkku baaki kadha mathi. Ingane inch inchaayi kollanda…
വേഗം അടുത്ത ഭാഗം തരു bro ബാക്കി എഴുതാതിരക്കല്ലേ അത്രയ്ക്കും അങ്ങ് മനസ്സിൽ പതിഞ്ഞുപോയി ഈ സ്റ്റോറി അവരെ ഒന്നുകൊണ്ടും പിടിക്കരുത് എന്നു മാത്രമേ പറയുന്നുള്ളു
ഞാൻ ഇത്രമേൽ ഇഷ്ട്ടപെട്ട കഥാപാത്രങ്ങൾ വളരെ ചുരുക്കം ആണ്
അവർ പിരിയുകയാണെന്ന് പറഞ്ഞപ്പോ തന്നെ കണ്ണ് നിറഞ്ഞു പോയി
എന്താ പറയാ വാക്കുകൾ കൊണ്ട് താൻ ഇവിടെ ഒരു മാസ്റ്റർപിസ് വരച്ചിട്ടിരിക്കുകയാണ് എത്രയെന്നു വെച്ചാണ്വി ഞാൻ ഇതിനെ നോക്കിയിരിക്കുന്നത് നോക്കും തോറും അതിന്റെ ഉള്ളിലേക്ക്സ് ആഴത്തിൽ വീണു പോവുന്ന പോലെയാണ്, ഇവിടെ റെസ്‌പെക്ട് തോന്നിയിട്ടുള്ള ചുരുക്കം ചില എഴുത്തുകാരിൽ ഒരാളാണ് താൻ one of my fav
Bro enthayi any updates ?