മിഴി 5 [രാമന്‍] 2081

ആ നോട്ടം ഇപ്പോഴും എനിക്കോർമ്മയുണ്ട്.വീട് കഴിഞ്ഞു തിരിയുന്ന വരെ ഞാൻ ഇടക്കിടക്ക് തിരിഞ്ഞു നോക്കും ചെറിയമ്മയെ. അവൾ അതേ പോലെ അവിടെയുണ്ടാവും. അവസാനം കൈ വീശി ഒരു ടാറ്റയും തരും.

ചില സമയങ്ങളിൽ ഞാനും അവളുടെ കൂടെ അതിൽ കൂടും.മടി!! സ്കൂളിൽ പോവാൻ.അന്ന് ഞങ്ങൾ തമ്മിൽ തല്ലൊന്നുമില്ല.ഒന്നേൽ തലവേദന, അല്ലേൽ വയറു വേദന.. അതും ഞങ്ങൾക്ക് ഒരുമിച്ചു. അതൊക്കെ അച്ഛനും അമ്മയ്ക്കും മനസ്സിലാവില്ല എന്ന് ഞങ്ങൾ വിചാരിച്ചോ ആവോ?.അവര് പോയി കഴിഞ്ഞാൽ പിന്നെ ഒരു ശ്വാസം വിടലുണ്ട്.വീട്ടീന്ന്,മുന്നിലെ റോട്ടിലേക്ക് അവർ പോവുന്നത് കാണുമ്പോ ചെറിയമ്മ എന്നെ നോക്കി ചിരിക്കും.അഭിനയിച്ചു തകർത്തത് ആയിരുന്നല്ലോ ഞങ്ങൾ രണ്ടും അതിന്റെ സന്തോഷം.

പിന്നെ പറമ്പ് മൊത്തം തെണ്ടൽ, മാങ്ങ പെറുക്കൽ, ന്നട്ട് ഉപ്പും മുളകും കൂട്ടി തിന്നേം, പച്ചവെള്ളം കുടിക്കേം ചെയ്യും.ബാക്കിലെ തോട്ടിൽ കിട്ടിലെങ്കിലും മീനിനെ പിടിക്കാൻ നോക്കും.ചെറിയമ്മ തരുന്ന സേഫ്റ്റി പിൻ വളച്ചതും,ഒരു നൂലും ഇത് രണ്ടും കാട്ടിയാൽ മീൻ വന്നു കൊത്തു മെന്നായിരുന്നു ഞങ്ങൾ കരുതിയിരുന്നത്.. എന്നാൽ കാൾ വയസ്സുള്ള അവളും അങ്ങനെ കരുതിയോ.. ആ!!!

അന്ന് ഞങ്ങളുടെ വീട്ടിൽ കോഴിയൊക്കെ ണ്ടായിരുന്നു.. അമ്മ അരിപാത്രത്തിൽ സൂക്ഷിച്ചു വെക്കുന്ന  കോഴിമുട്ട കട്ടെടുക്കും ചെറിയമ്മക്ക് അതുണ്ടാക്കാൻ അറിയാമായിരുന്നു. കോഴിമുട്ടയിൽ ഉപ്പ് മാത്രം ഇട്ട്, പൊരിച്ചെടുത്തു ചെറുതായി ചിക്കി ചിക്കി ഉണ്ടാക്കി എനിക്കവൾ വായിലിട്ടു തരുമായിരുന്നു.വരാന്തയിലോ, മാവിന്റെ ചുവട്ടിലോ, മുറ്റത്തെ വലിയ ചെമ്പരത്തിയുടെ ചുവട്ടിലോ പോയിഒരുമിച്ചിരുന്നു ഞങ്ങൾ കഴിക്കും എന്ത് രുചിയായിരുന്നു അതിന്.എന്നിട്ട് അമ്മയോട് പറയല്ലെട്ടോന്ന് ചെറിയമ്മ എന്നോട് സ്നേഹത്തോടെ പറയും.ഞാൻ തലയാട്ടും.അവൾ കഴിക്കുന്നതിനേക്കാൾ കൂടുതൽ എനിക്ക് തരുന്നത് ഓർമയുണ്ട്. കൊതിയനായ ഞാൻ വീണ്ടും വീണ്ടും വാ തുറന്നു കാട്ടും.. തരാതെ അവൾക്ക് നിവർത്തി ഇല്ല!! എന്റെ ചെറിയമ്മ അല്ലെ.ശെരിക്കും അന്ന് ചെറിയമ്മ എന്നൊന്നും എനിക്കറിയില്ലായിരുന്നു. അനൂന്നായിരുന്നു വിളിക്കൽ.

എല്ലാം കഴിഞ്ഞു വൈകുന്നേരം അമ്മയുടെ വരവുണ്ട്..അപ്പോഴേക്കും പകുതി മാറിയ വയറു വേദനയോ,തലവേദനയോ കാണിച്ചാൽ മതിയല്ലോ.പരിശോധന നീണ്ടു അരി പാത്രത്തിലെത്തുമ്പോ പേടിയോടെ ചെറിയമ്മയും ഞാനും അടുക്കളയുടെ പുറത്തു നിന്ന് ഉള്ളിലേക്ക്  ഏന്തി നോക്കി നിക്കും. കണ്ണിൽ കണ്ണിൽ നോക്കി എന്ത് ചെയ്യും എന്ന് ആംഗ്യം കാട്ടും.അമ്മയൊക്കെ കണ്ടുപിടിച്ചു കാണും പക്ഷെ ഒന്നും പറയില്ല.രാത്രി എല്ലാരും കൂടി ഇരിക്കുമ്പോ ഞങ്ങൾ കേൾക്കാൻ വേണ്ടി അച്ഛനോട് പറയും.. കോഴിമുട്ടയുടെ എണ്ണം പെട്ടന്ന് കുറയുന്നുണ്ടല്ലോന്ന് ഞാനും ചെറിയമ്മയും ആ നിമിഷം ഒന്നുമറിയാത്ത പോലെ ഇരിക്കും. അച്ഛനും അമ്മയും പതുങ്ങി ചിരിക്കും.

The Author

341 Comments

Add a Comment
  1. ❤️❤️❤️

  2. എന്റെ പൊന്ന് മോനെ എന്റെ നെഞ്ചിടിപ്പ് ഡബിൾ ആയി. ലാസ്റ്റ് 2 പേജ് വായിച്ച്. ഇപ്പഴും നോർമൽ ആയിട്ടില്ല. എന്താണ് ബ്രോ നിങ്ങൾ ഉദ്ദേശിക്കണേ. ആവശ്യം ഇല്ലാത്തത് ഒന്നും സംഭവിക്കല്ലെട്ടോ. പ്ലീസ്. റിക്വസ്റ്റ് ആണ്

  3. ഇതെന്റെ മൂന്നാമത്തെ കമന്റാണ് പേജ് നമ്പർ 54 പെട്ടെന്ന് അവരുടെ അടുത്തേക്ക് ഒഴുകി എത്തിയ കാറിൽ മുന്നിൽ അവന് കേറിയപ്പോ………………………..ഒരാൾ ഡ്രൈവ് ചെയ്യാതെ കാർ തനിയെ വരില്ല കറോടിച്ചത് അപ്പോൾ അപർണ്ണയാണ് കാറിന്റെ ബാക്ക് സീറ്റിലേക്ക് കേറിക്കൊണ്ട് അവൾ ഫോൺ ചെവിയിൽ വെക്കുന്നത് ഞാൻ കണ്ടു പേജ് നമ്പർ 55 ഇനിയെങ്കിലും അപ്പുവിന്റെ താടിയുടെ കഥ പറയരുത് …..അഭിക്ക് അനുമതി

  4. അപ്പു കുട്ടൻ

    എന്റെ പൊന്നു ബ്രോ ഇത് ഒരുമാതിരി പരിപാടി ആയി പോയി എല്ല ദിവസവും വരും നോക്കും ഇവിടെ എൻഡിങ് അങ്ങനെ വേണ്ടായിരുന്നു ബ്രോ അതാണ് ഇങ്ങനെ പ്രാന്ത് അകാൻ കാരണം

  5. പാർട്ട് 5 വന്നിട്ട് ഇന്നേക്ക് 52 ദിവസം താങ്കൾ ലാസ്റ്റ് അപ്ഡേറ്റ് തന്നിട്ട് ഇന്നേക്ക് 15 ദിവസം കാത്തിരിപ്പിന് അർത്ഥമുണ്ടോ

  6. അരവിന്ദ്

    May 27, 2022 at 10:14 AM

    വേഗം വരാ..എഴുതി തുടങ്ങി…
    ഈ സർ ഒട്ടും പഠിപ്പിക്കാത്ത സബ്ജെക്ട് ഒക്കെ 2-3 ദിവസം കൊണ്ട് പഠിച്ചു എക്സാം എഴുതേണ്ട ബുദ്ധിമുട്ട് ആയിരുന്നു… എല്ലാം കഴിഞ്ഞു.. ഇനി ഒരു സേം കൂടെ ണ്ട്… അത്‌ എപ്പോഴാണെന്ന് അറീല്ല… എന്തയാലും അതിനു മുന്നേ കഥ തീർക്കും ?

    രാമൻ ഇങ്ങനെ ഒരു comment ഇട്ടത് ആരും കണ്ടില്ലേ. എഴുതി തുടങ്ങി വേഗം വരാം എന്ന് പറഞ്ഞല്ലോ പിന്നെന്താ പ്രശ്നം ?

    എവിടെ വരെ ആയി bro എഴുത്ത്. Waiting…. ❤️‍?

  7. കഥയ്ക്ക് ആവശ്യമെങ്കിൽ ചെറിയമ്മ ചതിച്ചോട്ടെ പക്ഷേ ഈ കാലതാമസം അരോചകമാണ്

  8. വിശാഖ്

    Oru update engilum tha bro …. please

  9. “ഈ കാത്തിരിപ്പിന്റെ ഒരു ഒരു pain ഇല്ലേ അതൊരു സുഖാ….” എന്നൊക്കെ ഡയലോഗ് അടിക്കാൻ കൊള്ളാം പക്ഷെ അതത്ര വല്ല്യ സുഖം ഒന്നുല്ല??ഇതിപ്പോ മനസ്സിന് ഒരു അസ്വസ്ഥത തൊടങ്ങീട്ട് കുറച്ചായി.ബ്രോ ഒരു അപ്ഡേറ്റ് എങ്കിലും താ? അത് മാത്രം മതി ഇനിയും കാത്തിരിക്കാം എന്നൊന്നും ഞാൻ പറയൂല?ഇനി കാത്തിരുന്നാൽ ആലോചിച് ആലോചിച് പ്രാന്തയിപ്പോകും?എല്ലാവരെയും പോലെ താങ്കൾക്കും തിരക്കുണ്ടാകും എന്നറിയാം പക്ഷെ എന്തോ അവസാനത്തെ രണ്ട് പേജ് അത് മണ്ടേക്കുള്ളെ ഓടിക്കിട്ടെ ഇരുക്ക്??ഒരു ഇരിക്കപ്പൊറുതി കിട്ടണേൽ അടുത്ത പാർട്ട്‌ വേഗം കിട്ടണം? വേറെ പ്രേശ്നങ്ങൾ ഒന്നുമില്ലെങ്കിൽ കഴിയുന്നതും വേഗം അടുത്ത പാർട്ട്‌ തരും എന്ന് വിചാരിക്കുന്നു!!

    അനുവിനെ അഭിക്ക് തന്നെ കൊടുത്തേക്കണേടാ…. ?❤️

    ചേച്ചിമാരെ പോലെ ഈ കഥക്കും നല്ല ഒരു ending ഉണ്ടാകും എന്ന് വിശ്വസിക്കുന്നു❤️! വിശ്വസിച്ചോട്ടെ??

    ??❤️

  10. മ്മ്…മ്മ് …അപ്പു മൂളി തെറിച്ചു വന്ന ചെറിയ ദേഷ്യം ഉള്ള ശബ്ദം എനിക്ക് അറിയുന്നതാണ് അനൂന്റെ അല്ലെ അത്?ആണു അത് അനു ആണ് ആരാ… അപ്പു?കൂടെ കണ്ടവനോ?ഈ ഇരുട്ടിൽ എന്തിനാണ് ചെറിയമ്മ … ശബ്ദം വരുന്ന മൂലയിലേക്ക് ഞാൻ ഒന്ന് നോക്കി ഇത്രയും ഭാഗംകൊണ്ട് ഈ പാർട്ട് നിർത്തണ്ടായിരുന്നു എത്രയും പെട്ടെന്ന് ബാക്കി തരു

  11. Kᑌᖇᑌᑭᑭ

    Broo any update ?

  12. Hlo check hlo any updates?

  13. അന്തസ്സ്

    Bro

  14. aduthenganum idumo

  15. രാമൻ bro ❤️❤️❤️❤️❤️

    Bro എനിക്ക് ഏറ്റവും ഇഷ്ടം തോന്നിയ കഥയാണ് ഈ സൈറ്റിൽ പാർട്ട്‌ വേരെ വായിച്ചു 5 പാർട്ട്‌ വരുവാൻ ഒരുപാട് കാത്തിരുന്നു വന്നപ്പോൾ വായിച്ചു

    But ലാസ്റ്റ് 2പേജ് എന്നെ വളരെ വിഷമിപ്പിച്ചു വേണ്ട bro സഹിക്കുന്നില്ല അവനും ചെറിയമ്മയും ഒന്ന് ആവട്ടെ

    കഥയിലെ ഒരു വരികളും വായിക്കുമ്പോഴും ചെറിയമ്മയും അവനും വായിക്കുന്നവരുടെ മനസ്സിൽ ജീവിക്കുകയാണ് ( ജീവനുള്ള അവരുടെ മനസ്സും ശരീരവും ജീവിതവും ) വായനക്കാരുടെ മനസ്സിൽ നിന്ന് അങ്ങേക്ക് വെറുപ്പ് സമ്പാദിക്കരുത് അങ്ങയോട് ഒന്നേ അപേക്ഷിക്കാനുള്ള അനു അവനെ ചതിക്കരുത് ആരാധകർക്ക് ചെറിയ അമ്മയും അവനും ഒന്ന് ആകുന്നതാണ് എല്ലാവർക്കും ഇഷ്ടം

    ഈ പാർട്ടിയിലെ ലാസ്റ്റ് രണ്ടു വരികൾ വായിച്ചപ്പോൾ മനസ്സിൽ ഒരു വിങ്ങൽ

    അനു ഒരിക്കലും അവനെ വിട്ടു പിരിയരുതേ

    അനു മറ്റാർക്കും തന്റെ ശരീരവും മനസ്സും നൽകരുത് അവനല്ലാതെ

    രാമൻ bro ഒരിക്കൽക്കൂടി താഴ്മയോടെ അപേക്ഷിക്കുന്നു

    ( അനു അവന് മാത്രം )

    അടുത്ത പാർട്ട്‌ ടെൻഷനില്ലാതെ വായിക്കാൻ കഴിയണം

    ???? താഴ്മയോടെ അപേക്ഷിക്കുന്നു ?????

    സ്വന്തം ആരാധകൻ

  16. ഇരുട്ടിൽ എന്തിനാണ് ചെറിയമ്മ………………………… ശബ്ദം വരുന്ന മൂലയിലേക്ക് ഞാൻ നോക്കി അഭി അനുവിന്റെ നോക്കി നിൽക്കാൻ തുടങ്ങിയിട്ട് നാളേക്ക് 47 ദിവസങ്ങൾ എത്ര ദിവസം വേണമെങ്കിലും കാത്തിരിക്കാം ഈ കഥ ഒരുപാട് ഇഷ്ടമാണ്

  17. വിശാഖ്

    Raman bro …. Enthai ?

  18. രാമൻ 44 ദിവസം കഴിഞ്ഞു അനുവിനെ തിരിച്ചുതരു

  19. എന്തായി?

    1. രാമാ മിഴിയെവിടെ????

  20. ഭാഗം 4 നിന്ന് ഭാഗം 5 ലേക്ക് 47 ദിവസം. ഭാഗം 5 നിന്ന് 6 ലേക്ക് ഇനിയും എത്ര ദിവസം

  21. രാമോ…

  22. രാമോ…

  23. അന്തസ്സ്

    Any hope?

  24. Action hero biju എന്ന സിനിമയിലെ സുരാജേട്ടന്റെ കഥാപാത്രം ഒരുപാട് വേദനിപ്പിച്ചു സിനിമയിലാണങ്കിലും കഥകകളിലാണങ്കിലും സ്നേഹിച്ചു ചതിക്കുന്നത് മനസിന് താങ്ങാൻ കഴിയില്ല ഇനിയും താമസിപ്പിക്കണോ

Leave a Reply

Your email address will not be published. Required fields are marked *