മിഴി 5 [രാമന്‍] 2124

അതൊക്കെ ഒരു കാലം.പിന്നെ ആയിരുന്നു ഞങ്ങൾ തമ്മിൽ ഉടക്കി തുടങ്ങിയത്.. അവൾ എന്റെ കാര്യത്തിൽ ഒരുപാട് അങ്ങ് ഇടപെടുന്നത് എനിക്ക് എന്തോ ബുദ്ധി മുട്ടായി തുടങ്ങി.ഇത് ചെയ് അഭി. ഇവിടെ വാ. അവിടെ പോവല്ലേ. അവനോട് കൂട്ട് വേണ്ട. എന്നൊക്കെ പറയുന്നത് എനിക്കങ്ങു ദഹിക്കാതെ ആയി. പിന്നെ എന്റെ ചെറിയമ്മയാണവളെന്നറിഞ്ഞപ്പോ എന്തോ ഒരു ഡിസ്റ്റൻസ് ഉള്ളത് പോലെ എനിക്ക് തോന്നി.

അഞ്ചിൽ പഠിക്കുമ്പോ.. ഞാൻ എന്തോ കാരണത്തിന് വീട്ടിൽ നിന്ന് കച്ചറയുണ്ടാക്കി ഇറങ്ങി പോയി. നേരെ സ്കൂളിലേക്ക് . അന്ന് ചെറിയമ്മ ഒൻപതിൽ ആണെന്ന് തോന്നുന്നു.ഉച്ചക്കുള്ള ചോറ് പോലും എടുക്കാതെ ദേഷ്യം പിടിച്ചു ഇറങ്ങിയതാ..ഉച്ചക്ക് വിശന്നിരിക്കുമ്പോ ചെറിയമ്മ ക്ലാസ്സിൽ വന്നു.. അവൾ എനിക്ക് പത്രത്തിൽ ചോറ് കൊണ്ടുതന്നു.

“വേഗം കഴിച്ചോ അമ്മ തന്നതാ” പാത്രം നീട്ടി അവളെങ്ങനെയാ എന്നോട് പറഞ്ഞത്.അന്നേ ഞങ്ങൾ അടുപ്പം കുറഞ്ഞിരുന്നു. വല്ല്യ മൈൻഡ് ഇല്ലാതെ ഞാൻ എന്റെ കാര്യം മാത്രം നോക്കി നടക്കയ സമയം.രാവിലത്തെ ദേഷ്യം തണുത്തില്ലാത്തത് കൊണ്ട് ഞാൻ പാത്രം വാങ്ങിയില്ല.. ചെറിയമ്മ ഒരുപാടു നിർബന്തിച്ചപ്പോ ദേഷ്യം വന്നു.പാത്രം വാങ്ങിയ  ഞാൻ സൈഡിലെ ചുമരിലേക്ക് എറിഞ്ഞു..ഒച്ചകേട്ടു ചുറ്റിനും കുട്ടികൾ കൂടി…എറിഞ്ഞ പാത്രം ചുമരിൽ തട്ടി തുറന്നു പകുതി ചോറും ചെറിയമ്മയുടെ മേത്തേക്കാ തെറിച്ചത് .അവൾ ആകെ വല്ലാതായി അനങ്ങാൻ കഴിയാതെ നിന്നു.ചുറ്റിനും കൂടിയിരുന്നു കുട്ടികൾ ഉറക്കെ ചിരിച്ചപ്പോ നിസ്സഹായ ആയ അവൾ നിന്നു കരഞ്ഞു.എന്ത് കൊണ്ടോ എനിക്ക് അവിടെ നിൽക്കാൻ തോന്നിയില്ല.ഒന്നാശ്വാസിപ്പിക്കാനോ… ചിരിച്ച കുട്ടികളെ കണ്ണുരുട്ടി പേടിപ്പിക്കാനോ.. ഞാൻ ഓടി കളഞ്ഞു.. പിന്നെ ആണ് അറിയുന്നേ അതവൾക്ക് കഴിക്കാൻ കൊണ്ടുവന്ന ചോറായിയുന്നു എനിക്ക് തന്നെതെന്ന്. അവളതാണെന്ന് പറഞ്ഞാൽ ഞാൻ അന്ന് ഒരിക്കലും വാങ്ങില്ലായിരുന്നു.. അതായിരിക്കും അമ്മ തന്നെതാണെന്ന്എന്നോട് പറഞ്ഞത്. അന്നത്തെ സംഭവത്തിന്‌ ശേഷം ചെറിയമ്മയും ആകെ മാറി..വീട്ടിൽ ചെന്നപ്പോ ഞാൻ സോറി പറയാൻ പോയതും അവൾ എന്നെ തിരിഞ്ഞു നോക്കാതെ നടന്നു…

” എന്നാൽ എനിക്ക് ചേമ്പാണ് നിനക്ക് അതുതന്നെ വേണമെടി.. ” എന്ന് പറഞ്ഞു ഞാൻ നിന്നും.അന്ന് ഇതിന്റെ പേരിൽ എനിക്ക് അച്ഛന്റെയും അമ്മയുടെയും വക ഓരോന്ന് കിട്ടി. എന്റെ വാശി കൂടി ചെറിയമ്മയെ കൊല്ലാൻ തോന്നി.. അങ്ങനെ വീട്ടിൽ അമ്മ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. എന്നാലും പല വഴക്കും നടന്നു.ചൂരൽ വെട്ടി കൊണ്ട് വന്നു അമ്മ ശിക്ഷ നടപ്പിലാക്കി.. ഞാൻ കുറേ വാങ്ങി.. ചെറിയമ്മക്ക് വെറുതെ വാങ്ങിപ്പിച്ചു കൊടുത്തു.. പാവം എത്ര തല്ലിന് ഞാൻ വഴിയുണ്ടാക്കി കൊടുത്തു അവൾക്ക്.

The Author

341 Comments

Add a Comment
  1. ❤️❤️❤️

  2. എന്റെ പൊന്ന് മോനെ എന്റെ നെഞ്ചിടിപ്പ് ഡബിൾ ആയി. ലാസ്റ്റ് 2 പേജ് വായിച്ച്. ഇപ്പഴും നോർമൽ ആയിട്ടില്ല. എന്താണ് ബ്രോ നിങ്ങൾ ഉദ്ദേശിക്കണേ. ആവശ്യം ഇല്ലാത്തത് ഒന്നും സംഭവിക്കല്ലെട്ടോ. പ്ലീസ്. റിക്വസ്റ്റ് ആണ്

  3. ഇതെന്റെ മൂന്നാമത്തെ കമന്റാണ് പേജ് നമ്പർ 54 പെട്ടെന്ന് അവരുടെ അടുത്തേക്ക് ഒഴുകി എത്തിയ കാറിൽ മുന്നിൽ അവന് കേറിയപ്പോ………………………..ഒരാൾ ഡ്രൈവ് ചെയ്യാതെ കാർ തനിയെ വരില്ല കറോടിച്ചത് അപ്പോൾ അപർണ്ണയാണ് കാറിന്റെ ബാക്ക് സീറ്റിലേക്ക് കേറിക്കൊണ്ട് അവൾ ഫോൺ ചെവിയിൽ വെക്കുന്നത് ഞാൻ കണ്ടു പേജ് നമ്പർ 55 ഇനിയെങ്കിലും അപ്പുവിന്റെ താടിയുടെ കഥ പറയരുത് …..അഭിക്ക് അനുമതി

  4. അപ്പു കുട്ടൻ

    എന്റെ പൊന്നു ബ്രോ ഇത് ഒരുമാതിരി പരിപാടി ആയി പോയി എല്ല ദിവസവും വരും നോക്കും ഇവിടെ എൻഡിങ് അങ്ങനെ വേണ്ടായിരുന്നു ബ്രോ അതാണ് ഇങ്ങനെ പ്രാന്ത് അകാൻ കാരണം

  5. പാർട്ട് 5 വന്നിട്ട് ഇന്നേക്ക് 52 ദിവസം താങ്കൾ ലാസ്റ്റ് അപ്ഡേറ്റ് തന്നിട്ട് ഇന്നേക്ക് 15 ദിവസം കാത്തിരിപ്പിന് അർത്ഥമുണ്ടോ

  6. അരവിന്ദ്

    May 27, 2022 at 10:14 AM

    വേഗം വരാ..എഴുതി തുടങ്ങി…
    ഈ സർ ഒട്ടും പഠിപ്പിക്കാത്ത സബ്ജെക്ട് ഒക്കെ 2-3 ദിവസം കൊണ്ട് പഠിച്ചു എക്സാം എഴുതേണ്ട ബുദ്ധിമുട്ട് ആയിരുന്നു… എല്ലാം കഴിഞ്ഞു.. ഇനി ഒരു സേം കൂടെ ണ്ട്… അത്‌ എപ്പോഴാണെന്ന് അറീല്ല… എന്തയാലും അതിനു മുന്നേ കഥ തീർക്കും ?

    രാമൻ ഇങ്ങനെ ഒരു comment ഇട്ടത് ആരും കണ്ടില്ലേ. എഴുതി തുടങ്ങി വേഗം വരാം എന്ന് പറഞ്ഞല്ലോ പിന്നെന്താ പ്രശ്നം ?

    എവിടെ വരെ ആയി bro എഴുത്ത്. Waiting…. ❤️‍?

  7. കഥയ്ക്ക് ആവശ്യമെങ്കിൽ ചെറിയമ്മ ചതിച്ചോട്ടെ പക്ഷേ ഈ കാലതാമസം അരോചകമാണ്

  8. വിശാഖ്

    Oru update engilum tha bro …. please

  9. “ഈ കാത്തിരിപ്പിന്റെ ഒരു ഒരു pain ഇല്ലേ അതൊരു സുഖാ….” എന്നൊക്കെ ഡയലോഗ് അടിക്കാൻ കൊള്ളാം പക്ഷെ അതത്ര വല്ല്യ സുഖം ഒന്നുല്ല??ഇതിപ്പോ മനസ്സിന് ഒരു അസ്വസ്ഥത തൊടങ്ങീട്ട് കുറച്ചായി.ബ്രോ ഒരു അപ്ഡേറ്റ് എങ്കിലും താ? അത് മാത്രം മതി ഇനിയും കാത്തിരിക്കാം എന്നൊന്നും ഞാൻ പറയൂല?ഇനി കാത്തിരുന്നാൽ ആലോചിച് ആലോചിച് പ്രാന്തയിപ്പോകും?എല്ലാവരെയും പോലെ താങ്കൾക്കും തിരക്കുണ്ടാകും എന്നറിയാം പക്ഷെ എന്തോ അവസാനത്തെ രണ്ട് പേജ് അത് മണ്ടേക്കുള്ളെ ഓടിക്കിട്ടെ ഇരുക്ക്??ഒരു ഇരിക്കപ്പൊറുതി കിട്ടണേൽ അടുത്ത പാർട്ട്‌ വേഗം കിട്ടണം? വേറെ പ്രേശ്നങ്ങൾ ഒന്നുമില്ലെങ്കിൽ കഴിയുന്നതും വേഗം അടുത്ത പാർട്ട്‌ തരും എന്ന് വിചാരിക്കുന്നു!!

    അനുവിനെ അഭിക്ക് തന്നെ കൊടുത്തേക്കണേടാ…. ?❤️

    ചേച്ചിമാരെ പോലെ ഈ കഥക്കും നല്ല ഒരു ending ഉണ്ടാകും എന്ന് വിശ്വസിക്കുന്നു❤️! വിശ്വസിച്ചോട്ടെ??

    ??❤️

  10. മ്മ്…മ്മ് …അപ്പു മൂളി തെറിച്ചു വന്ന ചെറിയ ദേഷ്യം ഉള്ള ശബ്ദം എനിക്ക് അറിയുന്നതാണ് അനൂന്റെ അല്ലെ അത്?ആണു അത് അനു ആണ് ആരാ… അപ്പു?കൂടെ കണ്ടവനോ?ഈ ഇരുട്ടിൽ എന്തിനാണ് ചെറിയമ്മ … ശബ്ദം വരുന്ന മൂലയിലേക്ക് ഞാൻ ഒന്ന് നോക്കി ഇത്രയും ഭാഗംകൊണ്ട് ഈ പാർട്ട് നിർത്തണ്ടായിരുന്നു എത്രയും പെട്ടെന്ന് ബാക്കി തരു

  11. Kᑌᖇᑌᑭᑭ

    Broo any update ?

  12. Hlo check hlo any updates?

  13. അന്തസ്സ്

    Bro

  14. aduthenganum idumo

  15. രാമൻ bro ❤️❤️❤️❤️❤️

    Bro എനിക്ക് ഏറ്റവും ഇഷ്ടം തോന്നിയ കഥയാണ് ഈ സൈറ്റിൽ പാർട്ട്‌ വേരെ വായിച്ചു 5 പാർട്ട്‌ വരുവാൻ ഒരുപാട് കാത്തിരുന്നു വന്നപ്പോൾ വായിച്ചു

    But ലാസ്റ്റ് 2പേജ് എന്നെ വളരെ വിഷമിപ്പിച്ചു വേണ്ട bro സഹിക്കുന്നില്ല അവനും ചെറിയമ്മയും ഒന്ന് ആവട്ടെ

    കഥയിലെ ഒരു വരികളും വായിക്കുമ്പോഴും ചെറിയമ്മയും അവനും വായിക്കുന്നവരുടെ മനസ്സിൽ ജീവിക്കുകയാണ് ( ജീവനുള്ള അവരുടെ മനസ്സും ശരീരവും ജീവിതവും ) വായനക്കാരുടെ മനസ്സിൽ നിന്ന് അങ്ങേക്ക് വെറുപ്പ് സമ്പാദിക്കരുത് അങ്ങയോട് ഒന്നേ അപേക്ഷിക്കാനുള്ള അനു അവനെ ചതിക്കരുത് ആരാധകർക്ക് ചെറിയ അമ്മയും അവനും ഒന്ന് ആകുന്നതാണ് എല്ലാവർക്കും ഇഷ്ടം

    ഈ പാർട്ടിയിലെ ലാസ്റ്റ് രണ്ടു വരികൾ വായിച്ചപ്പോൾ മനസ്സിൽ ഒരു വിങ്ങൽ

    അനു ഒരിക്കലും അവനെ വിട്ടു പിരിയരുതേ

    അനു മറ്റാർക്കും തന്റെ ശരീരവും മനസ്സും നൽകരുത് അവനല്ലാതെ

    രാമൻ bro ഒരിക്കൽക്കൂടി താഴ്മയോടെ അപേക്ഷിക്കുന്നു

    ( അനു അവന് മാത്രം )

    അടുത്ത പാർട്ട്‌ ടെൻഷനില്ലാതെ വായിക്കാൻ കഴിയണം

    ???? താഴ്മയോടെ അപേക്ഷിക്കുന്നു ?????

    സ്വന്തം ആരാധകൻ

  16. ഇരുട്ടിൽ എന്തിനാണ് ചെറിയമ്മ………………………… ശബ്ദം വരുന്ന മൂലയിലേക്ക് ഞാൻ നോക്കി അഭി അനുവിന്റെ നോക്കി നിൽക്കാൻ തുടങ്ങിയിട്ട് നാളേക്ക് 47 ദിവസങ്ങൾ എത്ര ദിവസം വേണമെങ്കിലും കാത്തിരിക്കാം ഈ കഥ ഒരുപാട് ഇഷ്ടമാണ്

  17. വിശാഖ്

    Raman bro …. Enthai ?

  18. രാമൻ 44 ദിവസം കഴിഞ്ഞു അനുവിനെ തിരിച്ചുതരു

  19. എന്തായി?

    1. രാമാ മിഴിയെവിടെ????

  20. ഭാഗം 4 നിന്ന് ഭാഗം 5 ലേക്ക് 47 ദിവസം. ഭാഗം 5 നിന്ന് 6 ലേക്ക് ഇനിയും എത്ര ദിവസം

  21. രാമോ…

  22. രാമോ…

  23. അന്തസ്സ്

    Any hope?

  24. Action hero biju എന്ന സിനിമയിലെ സുരാജേട്ടന്റെ കഥാപാത്രം ഒരുപാട് വേദനിപ്പിച്ചു സിനിമയിലാണങ്കിലും കഥകകളിലാണങ്കിലും സ്നേഹിച്ചു ചതിക്കുന്നത് മനസിന് താങ്ങാൻ കഴിയില്ല ഇനിയും താമസിപ്പിക്കണോ

Leave a Reply

Your email address will not be published. Required fields are marked *