അതൊക്കെ പോട്ടെ മോൻ എവിടെ…
അകത്തുണ്ട്…
എടുത്തുകൊണ്ട് വാ… ഞങ്ങൾ ഒന്ന് കാണട്ടെ..
സുമി പോയി കുഞ്ഞിനെ എടുത്തുകൊണ്ട് വന്നു.. ചേച്ചി എഴുന്നേറ്റ് കുഞ്ഞിനെ വാങ്ങി.. രണ്ടുപേരും അൽപനേരം കുഞ്ഞിനെ കൊഞ്ചിച്ചു ..
അപ്പൊ ഇനി ഞങ്ങൾ വന്ന കാര്യം പറയാം.. സുമിയെ കാണുവാനും സുമിയോട് ഒരു കാര്യം പറയുവാനും ആണ് ഞങ്ങൾ വന്നത്..
എന്നോടോ … എന്ത്….എന്നർത്ഥത്തിൽ അവൾ എന്നെ നോക്കി… ഞാൻ കൈ മലർത്തി കാട്ടി…
അത്… അവനെ നോക്കണ്ടാ.. കാര്യം ഇതാണ്.. ഇവളുടെ കൂട്ടുകാരിയുടെ ഹസ്ബൻഡ് ഇന്നലെ മരിച്ചുപോയി. അവിടെ വേറെ ആരും ഇല്ല.. കുറച്ചു ദിവസം അവരുടെ കാര്യങ്ങൾ നോക്കി ഞങ്ങൾക്ക് അവിടെ നിൽക്കേണ്ടി വരും.. അത് ചിലപ്പോൾ ഒന്നോ രണ്ടോ മാസം ആകാം… ആ സമയത്ത് സുനി വീട്ടിൽ നിൽക്കണം…
ഇത്രയും പറഞ്ഞു ചേട്ടൻ അവളെ നോക്കി..
ഇതൊക്കെ എന്നോടെന്തിന് പറയണം എന്ന ഭവമായിരുന്നു അവളുടെ മുഖത്ത് .ഞാൻ പറഞ്ഞു വന്നത് സൈറ്റിലെ കാര്യങ്ങളും ഞങ്ങളുടെ വീടും സുനിയെ ഏല്പിക്കുകയാണ് ഞാൻ .. അപ്പോൾ സുനിക്ക് ഇവിടെ വരാൻ സമയം കിട്ടിയെന്ന് വരില്ല അതുകൊണ്ട് സുമിയേയും കുഞ്ഞിനേയും വീട്ടിലേക്ക് കൂട്ടാനാണ് ഞങ്ങളുടെ പ്ലാൻ.. സുമി എന്ത് പറയുന്നു..
എനിക്ക് മനസ്സിലായില്ല… സുമി.. ചോദ്യഭാവത്തിൽ ചേട്ടനെ നോക്കി..
അതായത് സുമീ.. സുനിക്ക് ഞങ്ങൾ വരുന്നത് വരെ ഇവിടെ വരാൻ സമയം കിട്ടില്ല അതുകൊണ്ട്… കുറച്ചു നാൾ സുമി കുഞ്ഞുമായി വീട്ടിൽ വന്നുനിൽക്കാനാണ് ചേട്ടൻ പറഞ്ഞത്..
ചേച്ചിയാണ് അത് വിശദീകരിച്ചത് .
