My Dear Wrong Number? 01 [Rahul RK] 742

“എന്താ ചേച്ചി..??” ഞാൻ ചോദിച്ചു…

“നീ ഒറ്റക്ക് ഒളളല്ലെ ഇന്ന്.. നിതിനിനെ കണ്ടിരുന്നു ഞാൻ കാലത്ത്.. അവനാ പറഞ്ഞത് നീ തനിച്ചെ ഉണ്ടാവുള്ളൂ എന്ന്..”

“അതേ ചേച്ചി.. അവൻ ഷൂട്ടിന് പോയതാ.. വിഷ്ണു അവന്റെ ബന്ധു വീട്ടിലും..”

“ശരി.. ഇന്നാ ഇത് വാങ്ങിച്ചോ.. ഇത്തിരി ചിക്കൻ ബിരിയാണി ആണ്.. നീ എന്തായാലും പൊറത്തൂന്ന് വാങ്ങണ്ടെ..”

ചേച്ചി കയ്യിൽ ഉണ്ടായിരുന്ന പാത്രം എനിക്ക് നേരെ നീട്ടി…
ഇത് പലപ്പോഴും പതിവുള്ളതാണ്..
സ്പെഷ്യൽ എന്തെങ്കിലും ഉണ്ടാക്കിയാൽ മിക്ക സമയത്തും ഒരു പങ്ക് രമണി ചേച്ചി ഞങ്ങൾക്കും തരാറുണ്ട്..
ഇന്ന് ഈ ബിരിയാണി ഇല്ലെങ്കിലും ഞാൻ തനിച്ചാണ് എന്ന് അറിഞ്ഞത് കൊണ്ട് ചോറും കറിയും എനിക്ക് ഉറപ്പായിരുന്നു…

ഞാൻ ചേച്ചിയുടെ കയ്യിൽ നിന്നും പാത്രം വാങ്ങിക്കൊണ്ട് ചോദിച്ചു…

“എന്താ ചേച്ചി സ്പെഷ്യൽ ആയിട്ട് ബിരിയാണി ഒക്കെ..??”

“ഓ അത് സുകുവേട്ടന്റെ കുറച്ച് കൂട്ടുകാർ വന്നിരുണെടാ.. പിന്നെ നാട്ടീന്ന് എന്റെ അനിയത്തിയുടെ മോളും വന്നിട്ടുണ്ട് അപോ ഉണ്ടാക്കിയതാ..”

ചേച്ചിയുടെ ഭർത്താവിന്റെ പേരാണ് സുകുവേട്ടൻ…
ഞാൻ ഒന്ന് ചിരിക്കുക മാത്രം ചെയ്തു..
പെട്ടന്ന് എന്തോ ഓർത്തത് പോലെ ചേച്ചി പറഞ്ഞു..

“അയ്യോ.. വിനൂ ഞാൻ ചെല്ലട്ടെ… ഏഷ്യാനെറ്റിൽ സീരിയല് തുടങ്ങാൻ ആയി.. പാത്രം നാളെ വാങ്ങിച്ചോളാം.. ശരി മോനെ…”

ശരി എന്ന് ഞാൻ പറയുന്നതിനും മുന്നേ തന്നെ ചേച്ചി തിരിഞ്ഞു നടന്നിരുന്നു..

എനിക്കപ്പോൾ എന്റെ അമ്മയെ ആണ് ഓർമവന്നത്..
അമ്മയും ഇത് പോലെ ആണ്.. സീരിയൽ എന്ന് വെച്ചാൽ ജീവനാണ്…
പാവം.. വീട്ടിൽ നിൽക്കുന്ന പാവം പെണ്ണുങ്ങൾക്ക് ഇതൊക്കെ ആണല്ലോ ഒരു ആശ്വാസം…

ഞാൻ തിരിച്ച് അകത്തേക്ക് നടന്നു…
വാതിൽ തുറന്ന് അകത്ത് കയറി പാത്രം അടുക്കളയിൽ കൊണ്ടുപോയി വച്ചു..
ഭക്ഷണം ഓർഡർ ചെയ്യാനായിരുന്നു പ്ലാൻ.. ഇനിയിപ്പോ അത് വേണ്ടല്ലോ.. നല്ല നാടൻ ബിരിയാണി തന്നെ കിട്ടിയല്ലോ…

പേഴ്സും വാച്ചും മേശപ്പുറത്ത് വച്ച് ഫോൺ എടുത്ത് ചാർജറിൽ കുത്തി..
തോർത്തും എടുത്ത് ഞാൻ കുളിക്കാൻ കയറി…
തല വഴി തണുത്ത വെള്ളം വീഴുമ്പോൾ ഉള്ള ആ സുഖം.. ഹോ.. ഒടുക്കത്തെ അനുഭൂതി…

The Author

Rahul RK

✍️✍️??

66 Comments

Add a Comment
  1. ബ്രോ പ്ലീസ് ഇതെങ്കിലും ഒന്ന് submit ചെയ്തൂടെ

  2. ബ്രോ ഇതിന്റെ ബാക്കി എപ്പോൾ സബ്‌മിറ് ചെയ്യും

  3. Bro nxt part evide

  4. Rahul bro ഇതിന്റെ ബാക്കി എവിടെ
    കയ്യിൽ കഥ മുഴുവൻ ഉണ്ടെന്ന് പറഞ്ഞതോണ്ട് ചോതിച്ചതാണേ .

  5. Balance evide bro

  6. കഥ ഇഷ്ടപ്പെട്ടു
    നന്നായി പോകുന്നുണ്ട് റിയൽ സ്റ്റോറി ആയത് കൊണ്ട് അതിന്റെതായ ഒരു ആകാംഷയും ഉണ്ട് പിന്നെ നമുക്കൊന്നും ഇങ്ങനെ ഒന്നും നടക്കുനില്ലല്ലോ എന്നാ ഒരു സങ്കടവും

    അടുത്ത പാർട്ട്‌ എപ്പോ വരും

    By
    . അജയ്

  7. രാഹുൽ bro….
    ഇങ്ങള് സൂപ്പറാ…. എഴുതാൻ പറ്റാത്ത ഒരു സാഹചര്യം ആയിരുന്നിട്ട് കൂടി ഞങ്ങള്ക്ക് വേണ്ടി ഭാര്യയുടെ സഹായത്തോടെ ഒരു സ്റ്റോറി തരുമ്പോ ഞങ്ങൾ ഒക്കെ എന്താ പറയാ….. തിരിച്ചു തരാൻ സ്നേഹം മാത്രം ???

    പിന്നെ ഈ സ്റ്റോറിയും അടിപൊളി ആണ് കേട്ടോ…. പിന്നെ ഇത് കഴിഞ്ഞിട്ട്, ഇങ്ങളെ love story വേണം ട്ടൊ…. അതിനും കാത്തിരിക്കും….

    എല്ലാ അസുഖങ്ങൾഉം പരിക്ക്കളും എത്രയും വേഗം ഭേദം ആവട്ടെ എന്ന പ്രാർത്ഥനയോടെയും ഏറെ സ്നേഹത്തോടെയും……
    Brother….
    ?????????????????????????????????????????????????????????????????????????????????????????????????????????????

  8. Ayyo sorry brw njn preface polum ipozha vaayiche…. Sorry brw kayyellam sheri aayit ezhudhiya madhi…??

    Snehapoorvam
    Dk

  9. Endha brw love or hate episode varum nnu nokiya vere story varunnu ….?? Suspense vekkalle brw pavama njan ?

    Snehapoorvam
    Dk

  10. Endha brw love or hate episode varum nnu nokiya vere story varunnu ….?? Suspense vekkalle brw pavama njan ?

  11. Atheeee….
    Ipm avihitathil ulla interest okke poyi…
    Rahul RK, Arrow, Pranyaraja, Rizus ellam koode manushyanu pranayam maatrame dahikku enna avastha aakkiiii. Vere oruthi Nena karayipichu kollummmm…. Njan?

    1. Onnum varum ennu thonnunnilla innale
      Thotte inganayaa

  12. Pwoli sathanam kiduvee

  13. 15 പേജ് എന്ന് കണ്ടപ്പോൾ കുറച്ച് സമയം എടുക്കും വായിച്ചു തീരാന്‍ എന്നാണ് വിചാരിച്ചത് പക്ഷേ ഇത് 15 മിനിട്ടില്‍ തീർന്നു. പേജ് കൂട്ടണം എന്നല്ല ഞാൻ പറഞ്ഞത് ഈ കഥ അത്രക്ക് നന്നായിട്ടുണ്ട് എന്നാണ്‌. നേരത്തെ എഴുതിയ കഥ ആണെങ്കില്‍ അടുത്ത പാര്‍ട്ട് പെട്ടെന്ന് കിട്ടിയാല്‍ തരക്കേടില്ല. കൈക്ക് പാടില്ലാതെ ഇരിക്കുമ്പോള്‍ എന്തായാലും സ്ട്രെയ്ന്‍ ഒക്കെ എടുത്ത് പെട്ടെന്ന് എഴുതണം എന്നില്ല പതുക്കെ മതി.

  14. Puthiya kadha onnum varunnillaloooo….
    Admin ent patyiiii

    1. Last vannath maliniyude puthren 2 allee

  15. Rahul bro thante ella kadhakalum vayikkan thanne oru sugam aan page kal pettenn theerunna pole nalla feel aan..

    Adutha part pettenn thanne upload cheyyum ennulla pradheekshayode…..

    Ramshu

  16. ബ്രോ എഴുത്ത് പൊളി ആട്ടോ.ഒരു രക്ഷേം ഇല്ല…കിടു ഫീൽ ആണ്. അടുത്ത പാർട്ട്‌ വായിക്കാൻ കാത്തിരിക്കുന്നു

  17. Hai bro ഞാൻ ഇത് ഫസ്റ്റ് വായിക്കില്ല എന്നാണ് കരുതിയത് പക്ഷെ തന്റെ യല്ലേ കഥ അപ്പൊ പിന്നെ വായിക്കാതിരിക്കാൻ പറ്റിയില്ലല്ലോ തന്റെ കഥയുടെ പേര് മൊത്തം സിദ്ധിഖ് പടത്തിന്റെ പേര് പൊലയാണല്ലോ മൊത്തം ഇംഗ്ലീഷ് പേരാണല്ലോ എന്തായാലും super story പിന്നെ love ഒരു hate anu മനസ് മൊത്തം അതു അടുത്ത് തന്നെ തരണേ കട്ട വൈറ്റിംഗ് anu

  18. Da Rahule ninte veettuperu ambujam ennu aano ipozhum?

  19. Rahul kaathirikunnu

  20. Adipooli

  21. കുരുത്തം കെട്ടവ൯

    Rk യുടെ പ്രണയ കഥയും ഇടണേ…..
    അതിനായി കാത്തിരിക്കുന്നു…..???

  22. ബ്രോ നന്നായിട്ടുണ്ട്..

    Will you marry me പോലെ ഒരു ക്ലാസ്സിക്‌ കൂടെ പിറവി എടുക്കട്ടെ. സോ തിരക്ക് പിടിക്കേണ്ട.. കൈയും മനസും ഫ്രഷ് ആയിട്ട് മതി love or hate..

    അത് വരെ ഇത് പോന്നോട്ടെ. എഴുതി കഴിഞ്ഞത് അല്ലെ?, ♥️

Leave a Reply

Your email address will not be published. Required fields are marked *