11 മണി ആകുമ്പോഴേക്കും ആണ് നന്ദനും അഞ്‌ജലിയും ഇല്ലിയ്ക്കൽ എത്തിയത്… മുറ്റത്ത് എറണാകുളം രജിസ്ട്രേഷൻ നമ്പർ ഉള്ള ഒരു വണ്ടി കിടക്കുന്നത് നന്ദൻ ശ്രദ്ധിച്ചു …. പാറുക്കുട്ടിയുമായി ചിരിച്ച് കളിച്ചിരുന്ന അഞ്‌ജലി ആ കാർ കണ്ടതും… മുഖത്തെ വെളിച്ചവും ചിരിയും പെട്ടെന്ന് മാഞ്ഞു പോയിരുന്നു…
ഇല്ലിയ്ക്കൽ എത്തുന്നത് വരെ സന്തോഷമായിരുന്ന അഞ്ജലിയുടെ…. ഹൃദയതാളം സ്പീഡിൽ ഇടിച്ചു തുടങ്ങിയത് നന്ദൻ അറിഞ്ഞില്ല …അവർ രണ്ടും കാറിൽ നിന്നും പുറത്തിറങ്ങി….
നന്ദൻ : ” വിപിന്റെ വണ്ടിയല്ലേ അത്… “അരുണയും വിപിനും വരുന്ന കാര്യം നീ പറഞ്ഞില്ലല്ലോ…? ”
അഞ്ജലി : ” മ്മ്…അതേ…. ഞാൻ അറിഞ്ഞില്ല നന്ദേട്ടാ.. ആതിരേച്ചി ഒന്നും പറഞ്ഞുമില്ല…”
കാറിന്റെ ശബ്ദം കേട്ട് അമ്മ അനുരാധയും ആതിരചേച്ചിയും അരുണിമയും പിള്ളേരും പുറത്തേയ്ക് വന്നു… ഞങ്ങളെ കണ്ടതും…
” നന്ദേട്ടാ…കുഞ്ഞേച്ചി… പാറുട്ടി.. എന്ന് ഒറ്റ ശ്വാസത്തിൽ വിളിച്ച് അരുണിമ ഞങ്ങളുടെ അടുത്തേക്ക് നിറവയറുമായി ഓടിവന്നു പാറുക്കുട്ടിയെ എടുത്തു കൊഞ്ചിച്ചു …..”
അഞ്ജലി :” അരുണേ.. നീ ഈ വയറും വച്ച് കിടന്ന് ഓടാതെ… ഇപ്പോൾ ശ്രദ്ധിയ്‌ക്കേണ്ട സമയമാണ്… ”
അനുരാധ : ” അവളോട് എത്ര പറഞ്ഞാലും കേൾക്കില്ല…. ഇപ്പോഴും കുട്ടിക്കളിയാണ്… ”
മാസങ്ങൾക്ക് ശേഷം അനിയത്തിയെ കണ്ട സന്തോഷത്തിൽ ആയിരുന്നു അഞ്ജലി…. അരുണിമയുടെ തോളിൽ കയ്യിട്ട് അവളോട് വിശേഷങ്ങൾ തിരക്കി നിൽക്കുമ്പോഴും…
തന്റെ മനസ്സിനുള്ളിലെ ഇരമ്പൽ അവൾക്ക് കേൾക്കാമായിരുന്നു…..

ഇതിന്റെ ബാക്കി ഉണ്ടാകുമോ?