ഒന്നും മനസ്സിലാകാതെ അന്ധാളിച്ചു നിന്നെങ്കിലും… അല്പനേരം ഒന്നാലോചിച്ചതിനു ശേഷം….
രാഘവൻ : ” വിശ്വൻ സാറെ ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത്…. സാറിനു എന്താണ് നന്ദൻ മോനോടും അഞ്ജലിമോളോടും ഇത്ര ദേഷ്യം…. ” എന്തിനാണ് ഈ കുടുംബത്തോട് ഇത്രയും പക..
സാറിനെ അഞ്ജലി മോള് അവളുടെ ജേഷ്ഠന്റെ സ്ഥാനത്തു ആണല്ലോ കാണുന്നത്…. എന്നോട് പലപ്പോഴും കുഞ്ഞ് പറഞ്ഞിട്ടുണ്ട് അവളുടെ പാവം അച്ഛനെക്കാൾ ഇഷ്ടമാണ് വിശ്വൻ സാറിനെയെന്ന്. ഇങ്ങനെയൊക്കെ ചിന്തിക്കുന്നത് തന്നെ പാപമല്ലേ.”
പറഞ്ഞ് തീരും മുൻപേ…..വിശ്വനാഥൻ പെട്ടന്ന് കസേരയിൽ നിന്നും ഒറ്റ കുതിപ്പിന് രാഘവന്റെ ഷർട്ടിൽ കുത്തി പിടിച്ച്…ഒറ്റക്കയ്യിൽ വായുവിലേക്ക് ഒരു പാവ കണക്കെ പൊക്കി നിർത്തി….
വിശ്വൻ : ” പ്ഫാ…പട്ടി കഴുവേറിടെ മോനേ…എന്റെ കള്ളും വാങ്ങി മോന്തിയിട്ട് നീ എന്തറിഞ്ഞിട്ടാണ് കിടന്നു കുരയ്ക്കുന്നത്…അവളുടെ മറ്റേടത്തെ പാവം പോലും.. നായിന്റെ മോൻ…തൂ…ഹ്… ആട്ടി തുപ്പിയ ശേഷം…. രാഘവനെ വാതിലിന്റെ മുന്നിലേക്ക് പൊക്കി വലിച്ചെറിഞ്ഞു…. അവൻ തറയിലേക്ക് വീണതും… പുലയാടി മോനെ…നിനക്കൊക്കെ അറിയുമോ ഇല്ലിയ്ക്കൽ ഭാസ്കരമേനോൻ എന്ന അവളുടെ ആ കൊടിച്ചി പട്ടി തന്തയെ… തെക്കേ മുറ്റത്തെ ചാഞ്ഞു നിൽക്കുന്ന പൂവരശിൻ കൊമ്പിൽ ….കൊന്ന് കെട്ടിതൂക്കിയത് ഈ വിശ്വനാഥൻ ആണെടാ …. വിശ്വന്റെ പെട്ടെന്നുള്ള തുറന്ന് പറച്ചിലും…മുഖത്ത്
നിറഞ്ഞ കോപവും… ചുവന്ന് തുടുത്ത കണ്ണുകളിലെ അഗ്നി നിറഞ്ഞ രൗദ്ര ഭാവവും കണ്ട് വിപിനും രാഘവനും ഒരു നിമിഷം അന്ധാളിച്ചു പോയിരുന്നു ….

ഇതിന്റെ ബാക്കി ഉണ്ടാകുമോ?