തിരികെ വീട്ടിലെത്താൻ ബസ് പിടിക്കൽ ഒരു പണി ആയിരുന്നു. എനിക്ക് വലിയ പരിചയമില്ലാത്ത സ്ഥലമാണ് കൊച്ചി. പുറത്ത് പോയിരുന്നതെല്ലാം ആലീസിന്റെ കൂടെ ആയിരുന്നത് കൊണ്ട് കൂടുതൽ ഒന്നും ശ്രദ്ധിക്കേണ്ടി വന്നിട്ടില്ല. അവസാനം മെയ്ഡിനെ വിളിച്ചു മനസിലാക്കിയിട്ടാണ് പോയത്.
വീട്ടിലെത്തിയപ്പോഴുണ്ട് അങ്ങേരു സോഫയിൽ ഇരിക്കുന്നു.
“നിന്നെ കോളേജിൽ നിന്ന് പിക് ചെയ്താൽ ബാക്കി പിള്ളേര് സംശയിക്കും. അതാണ്. ”
ഞാൻ ചോദിക്കാതെ തന്നെ explanation വന്നു.
“വെല്ല്യ ഉപകാരം.”
ഞാൻ തൊഴുതു കാണിച്ച് റൂമിലേക്ക് പോയി.
കുളിച്ചു വന്നപ്പോഴേക്കും എനിക്ക് ചായയും ഉള്ളിവടയും തന്നു.
“ശാരദ ചേച്ചി മറ്റന്നാളെ വരൂ.”
വീണ്ടും ചോദിക്കാതെ explanation.
ഞാനാകെ ആലോചിച്ചത് നാളത്തേക്ക് ഫുഡ് എന്ത് ചെയ്യും എന്നായിരുന്നു.
ചായ കുടിക്കുന്നതിനിടക്ക് അയാളെന്റെ അരികിലേക്ക് വന്ന് വയറിൽ ചേർത്തു പിടിച്ചു.
“വിട്… I’m not in a good mood.”
ഞാൻ തല വെട്ടിച്ചു കൊണ്ട് പറഞ്ഞു.
അയാൾ ഒന്നും പറയാതെ ചായ മുഴുവൻ കുടിച്ചു തീർത്തു ഡോർ വലിച്ചടച്ചു പുറത്തേക്കിറങ്ങിപ്പോയി.
ഒറ്റക്ക് കിടക്കാൻ എനിക്ക് പേടിയായിരുന്നു. ഞാൻ ആലീസിനെ ഒന്നു വിളിച്ചു നോക്കി. അവളെന്റെ കാൾ കട്ട് ചെയ്തു. മമ്മിയെ വിളിച്ചപ്പോൾ എടുത്തു.
മമ്മിക്ക് ഈ കഥയൊന്നുമറിയില്ലല്ലോ. ഞാൻ പറഞ്ഞുമില്ല. കുറച്ചു കള്ളം പറഞ്ഞു ഫോൺ വെച്ചപ്പോഴേക്കും എനിക്ക് കരച്ചിലടക്കാനായില്ല. കരഞ്ഞു കരഞ്ഞുറങ്ങിപ്പോയി.
അടുത്ത ദിവസം രാവിലെ ആയിരുന്നു task. ഉച്ചക്ക് കഴിക്കാൻ ഫുഡ് കൊണ്ടു പോകണം. ഇത്ര കാലം ഹോസ്റ്റലിൽ ആയിരുന്നത് കൊണ്ട് എനിക്ക് കുക്കിംഗ് ഒട്ടുമറിയില്ല.
