“അല്ല… ഇതിനെന്താ ഇത്രയും ചെറിയ വലിപ്പം?”
സച്ചിൻ അത്ഭുതം വിട്ടുമാറാതെ ചോദിച്ചു.
“ഇത്രയും വലിയ ശക്തിയുണ്ടായിട്ടും ഇതൊരു പഞ്ചസാരത്തരി പോലെയേ ഉള്ളൂവല്ലോ!”
തക്ഷകൻ സച്ചിനെ ഒന്ന് നോക്കി, എന്നിട്ട് വല്ലാത്തൊരു നിസ്സഹായതയോടെ പതുക്കെ പറഞ്ഞു:
“അതിനുള്ള ഉത്തരം ഇപ്പോൾ എനിക്ക് നിങ്ങൾക്ക് തരാൻ കഴിയില്ല. പക്ഷേ ഒന്നറിയുക… നിങ്ങൾ ഈ കാണുന്നത് രുധിരമണിയുടെ പൂർണ്ണരൂപമല്ല. കാലങ്ങൾക്കിടയിൽ, ഈ കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കൊണ്ട് ഈ രത്നം ഒരുപാട് ചെറിയ കഷ്ണങ്ങളായി വിഭജിക്കപ്പെട്ടു. അങ്ങനെ വിഭജിക്കപ്പെട്ട ഓരോ കഷ്ണവും ദേവിയുടെയും വേറൊരു സ്ത്രീയുടെ കയ്യിലുമാണുള്ളത്…. അതോടെ ഈ രുധിരമണിയുടെ യഥാർത്ഥ ശക്തിക്ക് മങ്ങലേൽക്കാനും അത് നഷ്ടപ്പെടാനും തുടങ്ങി. ഈ കാണുന്നത് അതിൽ അവശേഷിച്ച വെറുമൊരു ചെറിയ പൊടി കഷ്ണം മാത്രമാണ്….. നിങ്ങളുടെ പരിശീലനത്തിന് വേണ്ടി മാത്രമാണ് ദേവി ഇതെനിക്ക് തന്നത്… പരിശീലനം കഴിഞ്ഞാൽ തിരിച്ചു കൊടുക്കുകയും വേണം…”
തക്ഷകന്റെ ആ വാക്കുകൾ കേട്ടപ്പോൾ കൂടുതൽ കാര്യങ്ങളൊന്നും എനിക്ക് വ്യക്തമായി മനസ്സിലായില്ലെങ്കിലും, എവിടെയൊക്കെയോ എന്തൊക്കെയോ കത്തുന്നുണ്ടായിരുന്നു. ഈ രത്നങ്ങൾ വിഭജിക്കപ്പെട്ടതിന് പിന്നിൽ വലിയൊരു കഥയുണ്ടെന്ന് മാത്രം എനിക്കുറപ്പായി. ആരായിരിക്കും ഈ രുധിരമണി തകർത്തത്? ബാക്കി കഷ്ണങ്ങൾ ആരുടെയൊക്കെ കൈകളിലാകും?
ചോദ്യങ്ങൾ വീണ്ടും തലച്ചോറിൽ കുരുങ്ങിത്തുടങ്ങിയെങ്കിലും, അതിനുത്തരം തേടാനുള്ള സമയമായിരുന്നില്ല അത്. കാരണം തക്ഷകൻ അപ്പോഴേക്കും കളരിയുടെ മണ്ണിലേക്ക് ഇറങ്ങി, ആയുധങ്ങളിലേക്കൊന്ന് നോക്കി ഞങ്ങളെയും കാത്തുനിൽപ്പുണ്ടായിരുന്നു…..

ഹർഷന്റെ എഴുത്ത് പോലെ തന്നെയുണ്ട് താങ്കളുടെ എഴുത്തും…..!!!
the best
oh man u r super.. 🔥🔥🔥 waiting for next part
oh man u r super.. 🔥🔥🔥
ennada pannivachirukke ,…. sahikinilla
legendary ✨🥰🫂