നിധിയുടെ കാവൽക്കാരൻ 22 [കാവൽക്കാരൻ] 831

 

ഇതൊക്കെ കേട്ടപ്പോൾ സിനിമകളിലെ നായകന്മാർ ട്രെയിനിങ് നടത്തുന്ന സീനുകളൊക്കെയാണ് എന്റെ മനസ്സിലേക്ക് വന്നത്. വലിയ കുഴപ്പമില്ലാതെ പിടിച്ചുനിൽക്കാം എന്നൊരു അമിതവിശ്വാസം ഞങ്ങളുടെ ഉള്ളിലുണ്ടായിരുന്നു.

 

തുടക്കത്തിൽ അവൻ പറഞ്ഞ കാര്യങ്ങൾ വളരെ എളുപ്പമുള്ളതായിരുന്നു. ആ വലിയ കളരിക്ക് ചുറ്റും ഓടുക, ചില ലഘുവായ വ്യായാമങ്ങൾ ചെയ്യുക. ഞങ്ങൾ പരസ്പരം നോക്കി കണ്ണിറുക്കി. ‘ഇത്രയേ ഉള്ളൂ ഈ പുരാണത്തിലെ ട്രെയിനിങ്’ എന്ന മട്ടിലായിരുന്നു ഞങ്ങളുടെ പോസ്.

 

പക്ഷേ… ആ ചിരിക്ക് വെറും അര മണിക്കൂറിന്റെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ! പതിയെ പതിയെ കാര്യങ്ങൾ കൈവിട്ടുപോകാൻ തുടങ്ങി.

അവൻ ഞങ്ങളെക്കൊണ്ട് ചെയ്യിപ്പിക്കുന്ന കാര്യങ്ങൾ മനുഷ്യർക്ക് താങ്ങാൻ പറ്റുന്നതിലും അപ്പുറമായിരുന്നു. നൂറു കിലോയിലേറെ ഭാരമുള്ള വലിയ കരിങ്കൽ ഗോളങ്ങൾ ചുമലിലേറ്റി ആ ചുവന്ന മണ്ണിലൂടെ വട്ടം ചുറ്റാൻ അവൻ ആവശ്യപ്പെട്ടു. ആദ്യത്തെ കുറച്ചു ദൂരം എങ്ങനെയൊക്കെയോ വലിച്ചുനീക്കി പോയെങ്കിലും, പിന്നീട് കാലുകൾ നിലത്തുറക്കാതായി. തോളിലെ തൊലി പൊട്ടി ചോരയൊലിക്കാൻ തുടങ്ങി. അത് കഴിഞ്ഞപ്പോൾ കൊത്തുപണികൾ ചെയ്ത കൂറ്റൻ മരത്തൂണുകൾ പരസ്പരം എറിഞ്ഞുകളിക്കാനായിരുന്നു നിർദ്ദേശം!

ഓരോ തവണ ആ മരത്തൂണ് കയ്യിലേക്ക് വീഴുമ്പോഴും എല്ലുകൾ നുറുങ്ങുന്ന വേദനയായിരുന്നു. ശ്വാസം കിട്ടാതെ എന്റെ നെഞ്ച് പൊട്ടുമെന്ന അവസ്ഥയായി. വിയർപ്പും ചോരയും കലർന്ന് ആ ചുവന്ന മണ്ണിലേക്ക് ഇറ്റുവീണു.

 

സച്ചിൻ പലതവണ തളർന്നു വീണു, രാഹുലിന്റെ മുഖമൊക്കെ വിളറി വെളുത്ത് ഒരു പരുവമായിരുന്നു.

The Author

കാവൽക്കാരൻ

"വരികളിൽ മറഞ്ഞൊരു നിഴൽ... "--കാവൽക്കാരൻ

109 Comments

Add a Comment
  1. ഘഡോൽഖചൻ

    ഹർഷന്റെ എഴുത്ത് പോലെ തന്നെയുണ്ട് താങ്കളുടെ എഴുത്തും…..!!!

  2. oh man u r super.. 🔥🔥🔥 waiting for next part

  3. oh man u r super.. 🔥🔥🔥

  4. ennada pannivachirukke ,…. sahikinilla

  5. legendary ✨🥰🫂

Leave a Reply

Your email address will not be published. Required fields are marked *