മടുപ്പും ക്ഷീണവും കാരണം ഞങ്ങൾ അറിയാതെ നിന്നുപോകുമ്പോഴാണ് തക്ഷകന്റെ തനിനിറം ഞങ്ങൾ കണ്ടത്.
എവിടെനിന്നോ അവന്റെ കയ്യിലേക്ക് തിളങ്ങുന്ന ഒരു ‘ചാട്ടുളി’ പോലുള്ള ആയുധം വന്നിരുന്നു! ഇരുമ്പിന്റെ കൂർത്ത മുനയുള്ള, കാറ്റിനെ കീറിമുറിക്കുന്ന ഒരു ഭീകര സാധനം. ഞങ്ങൾ ഒന്ന് കിതക്കാൻ നിന്നാൽ മതി, ഒരു മൂളലുള്ള ശബ്ദത്തോടെ അവൻ അത് വെച്ച് അറിഞ്ചം പുറിഞ്ചം അടിക്കാൻ തുടങ്ങി!
ചാട്ടുളി ശരീരത്തിൽ വീഴുന്നിടത്ത് തീപ്പൊള്ളലേറ്റതുപോലെ മാംസം പറിഞ്ഞുപോരുന്ന വേദനയായിരുന്നു.
“എഴുന്നേൽക്ക് മർത്യാ…! ശത്രു നിനക്ക് ശ്വാസമെടുക്കാൻ സമയം തരില്ല…!” എന്ന് അലറിക്കൊണ്ട് അവൻ വീണ്ടും വീണ്ടും ഞങ്ങളെ തല്ലിച്ചതച്ചു. വേദന കൊണ്ട് പുളഞ്ഞ ഞങ്ങൾ, വീഴാൻ പോകുന്ന ജീവൻ തിരികെ പിടിച്ചു നിർത്തി വീണ്ടും ഓടി, വീണ്ടും ഭാരമുയർത്തി.
എത്ര മണിക്കൂറുകൾ ആ നരകത്തിൽ ചിലവഴിച്ചു എന്ന് ഞങ്ങൾക്ക് ഒരു എത്തും പിടിയുമില്ലായിരുന്നു. ഫോണും വാച്ചുമൊന്നും കൊണ്ടുവരാൻ സമ്മതിച്ചിട്ടുണ്ടായിരുന്നില്ല…..
പുറത്ത് വെളിച്ചമാണോ ഇരുട്ടാണോ എന്ന് ഈ മാന്ത്രിക മുറിക്കുള്ളിൽ നിന്നാൽ അറിയാൻ കഴിയില്ലല്ലോ.
എപ്പോഴും ആ രുധിരമണിയിൽ നിന്നുള്ള ചുവന്ന വെളിച്ചം മാത്രം.
അപ്പോഴാണ് എന്റെ തലയിൽ ഒരു ചിന്ത വന്നത്. ഈ മുറി ഒരു മാന്ത്രിക ലോകമാണല്ലോ, ഇവിടുത്തെ സമയം പുറത്തേക്കാൾ പതുക്കെയായിരിക്കുമോ?
പുരാണങ്ങളിലൊക്കെ പറയുന്നതുപോലെ, ഇവിടെ നമ്മൾ ഒരു മാസം നിൽക്കുന്നത് പുറത്ത് വെറുമൊരു ദിവസമോ മറ്റോ ആണെങ്കിലോ? ഹോളിവുഡ് സിനിമകളിലൊക്കെ കാണുന്ന ആ ടൈം ഡൈലേഷൻ!

ഹർഷന്റെ എഴുത്ത് പോലെ തന്നെയുണ്ട് താങ്കളുടെ എഴുത്തും…..!!!
the best
oh man u r super.. 🔥🔥🔥 waiting for next part
oh man u r super.. 🔥🔥🔥
ennada pannivachirukke ,…. sahikinilla
legendary ✨🥰🫂