സൂപ്പർമാനെപ്പോലെ ഇത്രയും പണിതിട്ടും എന്റെ തലച്ചോർ വർക്ക് ചെയ്യുന്നുണ്ടല്ലോ എന്നോർത്ത് എനിക്ക് എന്നോട് തന്നെ ചെറിയൊരു ബഹുമാനം തോന്നി. ഈ വലിയ കണ്ടുപിടുത്തം തക്ഷകനോട് ചോദിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു.
ഒരു വലിയ കരിങ്കല്ല് ചുമലിൽ വെച്ച് കിതച്ചുനിൽക്കുന്നതിനിടയിൽ, ഞാൻ പതുക്കെ തലയുയർത്തി അവനെ നോക്കി.
“തക്ഷകാ… ഒരു സംശയം… ഇവിടെ സമയം കുറച്ച് പതുക്കെ…”
വായ തുറന്നത് മാത്രമേ എനിക്ക് ഓർമ്മയുള്ളൂ…
കണ്ണിമവെട്ടുന്നതിന് മുൻപ് അവന്റെ കയ്യിലിരുന്ന ആ ചാട്ടുളി വായുവിൽ പാറിവന്ന് എന്റെ തുടയിൽ ഒരൊറ്റ അടിയായിരുന്നു! വേദന കൊണ്ട് എന്റെ കണ്ണ് തള്ളി പുറത്തുവന്നു, ചുമലിലിരുന്ന കല്ല് താഴേക്ക് വീണു. ഞാൻ അലറിക്കൊണ്ട് ആ ചുവന്ന മണ്ണിലേക്ക് ചുരുണ്ടുകൂടി.
‘നായിന്റെ മോൻ… അവനൊടൊരു സംശയം ചോദിക്കാൻ പോയ എന്നെ പറഞ്ഞാൽ മതിയല്ലോ…’ ഞാൻ മനസ്സിൽ അവനെയും എന്റെ ബുദ്ധിയെയും മാറിമാറി തെറിവിളിച്ചു.
സംശയം തീർക്കാൻ നിന്ന സച്ചിനും രാഹുലും ഇത് കണ്ട് മിണ്ടാതെ വീണ്ടും കല്ലുമെടുത്ത് ഓട്ടം തുടങ്ങി.
അങ്ങനെ വേദനയും ചോരയും വിയർപ്പും കുഴഞ്ഞുമറിഞ്ഞ മണിക്കൂറുകൾക്കോ ദിവസങ്ങൾക്കോ ഒടുവിൽ , തക്ഷകൻ തന്റെ കയ്യിലിരുന്ന ആയുധം താഴെയിട്ടു.
“ഇന്നത്തെ പരിശീലനം ഇവിടെ അവസാനിക്കുന്നു…!”
അവൻ ഉച്ചത്തിൽ പ്രഖ്യാപിച്ചു.
ആ ഒറ്റ വാക്ക് കേട്ടതും ഞങ്ങൾ മൂന്നുപേരും ജീവനില്ലാത്ത ശവശരീരങ്ങളെപ്പോലെ ആ ചുവന്ന അങ്കത്തട്ടിലേക്ക് വീണുപോയി.

ഹർഷന്റെ എഴുത്ത് പോലെ തന്നെയുണ്ട് താങ്കളുടെ എഴുത്തും…..!!!
the best
oh man u r super.. 🔥🔥🔥 waiting for next part
oh man u r super.. 🔥🔥🔥
ennada pannivachirukke ,…. sahikinilla
legendary ✨🥰🫂