നിധിയുടെ കാവൽക്കാരൻ 22 [കാവൽക്കാരൻ] 831

 

ഭക്ഷണം വായിലാക്കി അവർ പുറത്തേക്ക് തിരിഞ്ഞു നടക്കുമ്പോഴേക്കും, ഉയർത്തിപ്പിടിച്ച ആ തല വീണ്ടും വലിയൊരു ശബ്ദത്തോടെ തറയിലേക്ക് തന്നെ വീഴും.

 

പിന്നെയും അനക്കമില്ലാത്ത അതേ കിടത്തം തന്നെ… ഒരുതരം കോമ അവസ്ഥ!

 

മച്ചിൻപുറത്തേക്ക് നോക്കി, അടുത്ത ഭക്ഷണം വരുന്നതുവരെയോ, അല്ലെങ്കിൽ അടുത്ത ദിവസത്തെ ട്രെയിനിങ് എന്ന നരകം തുടങ്ങുന്നതുവരെയോ ഉള്ള ഞങ്ങളുടെ ആ കിടപ്പ് കണ്ടാൽ ശരിക്കും സഹതാപം തോന്നും.

 

ജീവിതത്തിൽ ഇത്രയും നിസ്സഹായരായ ഒരു അവസ്ഥയിലൂടെ ഞങ്ങൾ ആരും ഇതിനുമുമ്പ് കടന്നുപോയിട്ടുണ്ടായിരുന്നില്ല….

 

 

********

 

രാത്രിയുടെ കനത്ത നിശ്ശബ്ദത മുറിയിൽ പടർന്നപ്പോൾ, ശരീരത്തിലെ സകല ഞരമ്പുകളിലും തറഞ്ഞുകയറുന്ന കൊടിയ വേദനകളെ പല്ലുകടിച്ച് വകഞ്ഞുമാറ്റി ഞങ്ങൾ പതിയെ ഒന്ന് അനങ്ങാൻ ശ്രമിച്ചു.

 

ഓരോ പേശിയും പൊട്ടിപ്പൊളിയുന്ന വേദന കടിച്ചമർത്തി, ഞരങ്ങിപ്പാടിക്കൊണ്ട് എങ്ങനെയൊക്കെയോ തറയിലൂടെ ഇഴഞ്ഞ് ഞങ്ങൾ ആ വലിയ കട്ടിലിന്റെ കാലുകളിലേക്കും ഭിത്തിയിലേക്കും പതുക്കെ ചാരിയിരുന്നു.

 

ശ്വാസം നേരെ വീണപ്പോൾ, വറ്റിയ തൊണ്ടയോടെ ഞങ്ങൾ പരസ്പരം അന്നത്തെ ആ നരകയാതനകളെക്കുറിച്ച് സംസാരിക്കാൻ തുടങ്ങി.

 

അവളുമ്മാരും അവരുടെ മുറിയിലെ ഭയാനകമായ അനുഭവങ്ങൾ വിറയലോടെ പങ്കുവെച്ചു.

 

ആ നീണ്ട ചർച്ചയിൽ നിന്നും ഏറ്റവും പ്രധാനപ്പെട്ട, എന്നെ ഏറ്റവും കൂടുതൽ അത്ഭുതപ്പെടുത്തിയ ഒരു കാര്യം ഞങ്ങൾക്ക് പൂർണ്ണമായും വ്യക്തമായി.

 

The Author

കാവൽക്കാരൻ

"വരികളിൽ മറഞ്ഞൊരു നിഴൽ... "--കാവൽക്കാരൻ

109 Comments

Add a Comment
  1. ഘഡോൽഖചൻ

    ഹർഷന്റെ എഴുത്ത് പോലെ തന്നെയുണ്ട് താങ്കളുടെ എഴുത്തും…..!!!

  2. oh man u r super.. 🔥🔥🔥 waiting for next part

  3. oh man u r super.. 🔥🔥🔥

  4. ennada pannivachirukke ,…. sahikinilla

  5. legendary ✨🥰🫂

Leave a Reply

Your email address will not be published. Required fields are marked *