നിധിയുടെ കാവൽക്കാരൻ 22 [കാവൽക്കാരൻ] 831

 

“എന്തുപറ്റി എന്റെ ദേവന്…?”

 

വളരെ നേർത്ത, വാത്സല്യം നിറഞ്ഞ സ്വരത്തിൽ അവൾ ചോദിച്ചു.

 

“ഏയ്… എനിക്ക്… എനിക്കൊന്നൂല…”

 

ഞാൻ മുഖം തിരിച്ച് നുണ പറയാൻ ശ്രമിച്ചു.

അവൾ എന്റെ മുഖം വീണ്ടും നേരെയാക്കി കണ്ണുകളിലേക്ക് തന്നെ ആഴത്തിൽ നോക്കി.

 

“ആമിയും നിധിയും കാരണമാണോ? സത്യം പറ… ഇന്ന് പരിശീലനം കഴിഞ്ഞത് മുതൽ അവർക്ക് നിന്നോടുള്ള ആ ഒരു വല്ലാത്ത അകൽച്ച ഞാനും ശ്രദ്ധിക്കുന്നുണ്ടായിരുന്നു…”

 

കൃതികയുടെ ആ വാക്കുകൾ കൂടി കേട്ടപ്പോൾ അതുവരെ അടക്കിപ്പിടിച്ച എന്റെ സങ്കടത്തിന്റെ അണക്കെട്ട് പൊട്ടിപ്പോയി. എന്റെ കണ്ണുകളിൽ നിന്നും കണ്ണുനീർ ധാരധാരയായി ഒഴുകി.

 

“ഞാൻ… ഞാൻ അവരോട് യാതൊരു തെറ്റും ചെയ്തിട്ടില്ല… എനിക്കറിയില്ല അവരെന്താ പെട്ടെന്ന് ഇങ്ങനെ മാറിയതെന്ന്… അവരെന്നെ നോക്കുന്നതുപോലുമില്ല… എനിക്കിത് സഹിക്കാൻ കഴിയുന്നില്ല…”

 

കരച്ചിലിനിടയിൽ വാക്കുകൾ മുറിഞ്ഞുപോയ ഞാൻ, എന്റെ രണ്ട് കൈകൾ കൊണ്ടും കൃതികയുടെ ഇടുപ്പിലൂടെ വരിഞ്ഞുമുറുക്കി അവളുടെ നെഞ്ചിലേക്ക് മുഖമമർത്തി പൊട്ടിക്കരഞ്ഞു. ഒരു കൊച്ചുകുട്ടിയെപ്പോലെ തേങ്ങിക്കരയുന്ന എന്നെ, അവൾ കൂടുതൽ നെഞ്ചോട് ചേർത്തുപിടിച്ചു. യാതൊന്നും പറയാതെ, വളരെ സ്നേഹത്തോടെ അവൾ എന്റെ തലമുടിയിലൂടെ അവളുടെ മൃദുവായ വിരലുകളോടിച്ച് എന്നെ ആശ്വസിപ്പിച്ചുകൊണ്ടിരുന്നു….

 

അവളുടെ ആ സാമീപ്യം എന്റെ വല്ലാത്തൊരു വിങ്ങലിന് കുറച്ചൊരു ആശ്വാസം നൽകി. എന്റെ കണ്ണീർ അവളുടെ നെഞ്ചിലെ വസ്ത്രത്തെ നനയ്ക്കുന്നുണ്ടായിരുന്നു.

The Author

കാവൽക്കാരൻ

"വരികളിൽ മറഞ്ഞൊരു നിഴൽ... "--കാവൽക്കാരൻ

109 Comments

Add a Comment
  1. ഘഡോൽഖചൻ

    ഹർഷന്റെ എഴുത്ത് പോലെ തന്നെയുണ്ട് താങ്കളുടെ എഴുത്തും…..!!!

  2. oh man u r super.. 🔥🔥🔥 waiting for next part

  3. oh man u r super.. 🔥🔥🔥

  4. ennada pannivachirukke ,…. sahikinilla

  5. legendary ✨🥰🫂

Leave a Reply

Your email address will not be published. Required fields are marked *