തക്ഷകൻ ഒന്നുകൂടി ഞങ്ങളുടെ അടുത്തേക്ക് വന്ന് കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കിക്കൊണ്ട് പറഞ്ഞു:
“ഈ മണ്ണിൽ നിൽക്കുമ്പോൾ നിങ്ങളുടെ ശരീരത്തിലെ ഓരോ തുള്ളി ചോരയിലും ആ രുധിരമണിയുടെ ഊർജ്ജം പ്രവഹിക്കും. അത് നിങ്ങളുടെ സകല പരിമിതികളെയും ഇല്ലാതാക്കും…”
അവൻ പറഞ്ഞ ഓരോ വാക്കും ഞങ്ങളുടെ തലച്ചോറിലൂടെ ഇടിത്തീ പോലെയാണ് കടന്നുപോയത്. ശിവഭഗവാൻ നേരിട്ട് രൂപംനൽകിയ രത്നങ്ങൾ… അവയുടെ അപാരമായ ശക്തി… ഇതൊക്കെ കേട്ടതോടെ രാഹുലിന്റെ സ്വപ്നമാണെന്ന സംശയമൊക്കെ എങ്ങോട്ടോ പറന്നുപോയിരുന്നു. ഞങ്ങൾ നിൽക്കുന്നത് കാലങ്ങൾക്ക് മുൻപുള്ള, അതിമാനുഷിക ശക്തികളുടെ ഒരു കളരിയിലാണെന്ന് ഞങ്ങൾക്ക് പൂർണ്ണമായും ബോധ്യമായി.
“ഇനി സ്വപ്നമാണോ എന്ന് ചോദിക്കരുത്… കാരണം ഇവിടെ വരാൻ പോകുന്ന വേദനകൾ നിങ്ങൾക്ക് യാഥാർത്ഥ്യമായി തന്നെ അനുഭവപ്പെടും…”
തക്ഷകൻ പറഞ്ഞുനിർത്തിയതും, ആ ഭീമാകാരമായ മുറിയുടെ മധ്യത്തിലേക്ക് അവൻ വിരൽ ചൂണ്ടിയ ഭാഗത്തേക്ക് തന്നെ ഞങ്ങളുടെ കണ്ണുകൾ വീണ്ടും നീണ്ടു.
മുകളിലെ ആ ക്രിസ്റ്റൽ മേൽക്കൂരയിൽ നിന്നുമിറങ്ങുന്ന ആ ചുവന്ന പ്രകാശധാരയെ ലക്ഷ്യമാക്കി ഞങ്ങൾ പതുക്കെ നടന്നു. ആ പ്രകാശത്തിന്റെ പ്രഭവകേന്ദ്രത്തിൽ എത്തിയതും ഞാൻ ശ്വാസം അടക്കിപ്പിടിച്ചു മുകളിലേക്ക് നോക്കി. തക്ഷകൻ ഇത്രമാത്രം ഘോരഘോരം വർണ്ണിച്ച, ഈ ലോകത്തെ മുഴുവൻ നിയന്ത്രിക്കാൻ കഴിവുണ്ടെന്ന് പറഞ്ഞ ആ അതിമാനുഷിക ശക്തിയായ ‘രുധിരമണി’യെ കാണാനായി എന്റെ കണ്ണുകൾ പരതി.

ഹർഷന്റെ എഴുത്ത് പോലെ തന്നെയുണ്ട് താങ്കളുടെ എഴുത്തും…..!!!
the best
oh man u r super.. 🔥🔥🔥 waiting for next part
oh man u r super.. 🔥🔥🔥
ennada pannivachirukke ,…. sahikinilla
legendary ✨🥰🫂