നിധിയുടെ കാവൽക്കാരൻ 22 [കാവൽക്കാരൻ] 831

 

പക്ഷെ… എന്റെ നോട്ടം ചെന്നുനിന്നത് വായുവിൽ അദൃശ്യമായ ഏതോ ശക്തിയാൽ താങ്ങിനിർത്തപ്പെട്ട, അങ്ങേയറ്റം സൂക്ഷ്മമായ ഒരു ചെറിയ തരിയിലായിരുന്നു!

 

ഞാൻ കണ്ണുകൾ ഇറുകെയടച്ചു തുറന്ന് ഒന്നുകൂടി സൂക്ഷിച്ചു നോക്കി. സച്ചിനും രാഹുലും അവിശ്വസനീയതയോടെ ആ പ്രകാശകേന്ദ്രത്തിലേക്ക് തന്നെ ഉറ്റുനോക്കുന്നുണ്ട്.

 

അതെ… അതൊരു വലിയ രത്നമൊന്നുമല്ലായിരുന്നു! തിളങ്ങുന്ന ആ പ്രകാശത്തിന്റെ നടുവിലായി വായുവിൽ തങ്ങിനിൽക്കുന്നത് ഒരു കുഞ്ഞി വലിപ്പമുള്ള, ചുവന്നു തുടുത്ത ഒരു ചെറിയ കഷ്ണം മാത്രമായിരുന്നു! അത്രയും സൂക്ഷ്മമായി നോക്കിയതുകൊണ്ട് മാത്രമാണ് എനിക്കത് കാണാൻ തന്നെ കഴിഞ്ഞത്.

 

ആ ചെറിയ തരിയിൽ നിന്നുമാണ് ഈ ഭീമാകാരമായ ലോകവും ഈ ആയുധങ്ങളുടെ ശക്തിയുമെല്ലാം ഉണ്ടാകുന്നതെന്ന് വിശ്വസിക്കാൻ തന്നെ പ്രയാസമായിരുന്നു. ഞാൻ ആ അത്ഭുതം കണ്ട് അതിലേക്ക് തന്നെ കണ്ണുംനട്ട് നിൽക്കുമ്പോഴാണ് തക്ഷകന്റെ സ്വരം വീണ്ടും ഉയർന്നത്.

 

“കൂടുതൽ നേരം അതിലേക്ക് നോക്കി നിൽക്കേണ്ട…”

 

അവന്റെ ശബ്ദത്തിൽ വലിയൊരു മുന്നറിയിപ്പുണ്ടായിരുന്നു.

 

“ഈ പ്രപഞ്ചത്തിലെ മറ്റ് എല്ലാ ജീവജാലങ്ങളെയും പോലെ ആ രുധിരമണിക്കും ജീവനുണ്ട്! കൂടുതൽ സമയം അതിലേക്ക് ഉറ്റുനോക്കിയാൽ, നിങ്ങളുടെ ബോധം നശിപ്പിച്ച് അത് നിങ്ങളെ അതിന്റെ മായാലോകത്തേക്ക് വലിച്ചുകൊണ്ടുപോകും. പിന്നെ ഒരിക്കലും നിങ്ങൾക്ക് തിരികെ വരാൻ കഴിയില്ല…”

 

ആ വാക്ക് കേട്ടതും ഞരമ്പിലൂടെ ഒരു മിന്നൽ കടന്നുപോയതുപോലെ ഞാൻ പെട്ടെന്ന് അതിൽ നിന്നും നോട്ടം മാറ്റി താഴേക്ക് നോക്കി. സച്ചിനും രാഹുലും പുറകോട്ട് മാറി.

The Author

കാവൽക്കാരൻ

"വരികളിൽ മറഞ്ഞൊരു നിഴൽ... "--കാവൽക്കാരൻ

109 Comments

Add a Comment
  1. ഘഡോൽഖചൻ

    ഹർഷന്റെ എഴുത്ത് പോലെ തന്നെയുണ്ട് താങ്കളുടെ എഴുത്തും…..!!!

  2. oh man u r super.. 🔥🔥🔥 waiting for next part

  3. oh man u r super.. 🔥🔥🔥

  4. ennada pannivachirukke ,…. sahikinilla

  5. legendary ✨🥰🫂

Leave a Reply

Your email address will not be published. Required fields are marked *