അവർ കെമിസ്ട്രി ലാബും സ്പോട്ട്സ് സാധനങ്ങളും വെച്ചിരിക്കുന്ന സ്റ്റോറിന്റെ ഭാഗത്തുമെത്തി. ചുറ്റുവട്ടത്തൊന്നും ആരുമില്ല. ക്ലാസ്സ് മുറികളുള്ള ഭാഗമല്ല അത്.
അവിടെയെത്തിയതും ശരത്ത് നിലത്തേക്ക് വീണ് രണ്ടുകൈകളും അവളുടെ പാദത്തിൽ അമർത്തിപിടിച്ചു.
അപ്രതീക്ഷിതമായ ആ നീക്കത്തിൽ ജെന്നിഫർ ആദ്യമൊന്ന് പകച്ചു. പിന്നെ ചുറ്റും നോക്കി. അവൾക്ക് എന്ത് ചെയ്യണമെന്ന് മനസ്സിലായില്ല. പെട്ടെന്നാണ് തന്റെ പാദങ്ങൾ രണ്ടും നനഞ്ഞുകുതിരുന്നത് അവൾ കാണുന്നത്.
“എഴുന്നേൽക്ക്…”
കടുത്ത സ്വരത്തിൽ അവൾ പറഞ്ഞു.
മറുപടിയായി ഉച്ചതിലുള്ള തേങ്ങലാണ് അവൾ കേട്ടത്.
തേങ്ങലിന്റെ ദൈന്യത അവളെ ഉലച്ചു.
“എഴുന്നേൽക്കൂ കുട്ടി.ആരെങ്കിലും ഇപ്പോൾ ഇങ്ങോട്ട് വരും…”
അവൾ ചുറ്റും നോക്കിക്കൊണ്ട് പറഞ്ഞു.
“ക്ഷമിക്ക് മാഡം ..ക്ഷമിക്ക്…”
കരച്ചിലിനിടയിൽ അവൻ പറഞ്ഞു.
ചൂടുള്ള കണ്ണുനീർക്കണങ്ങൾ പാദസരമണിഞ്ഞ അവളുടെ പാദത്തിൽ വീണ്ടും വീണ്ടും വീണു.
“ആരോടും ഞാൻ ..അങ്ങനെ ഇതുവരെ..ക്ഷമിക്ക് മാഡം…”
അവൻ മുഖമുയർത്തി അവളെ നോക്കി.
അവന്റെ രൂപഭംഗിയുള്ള മുഖം മുഴുവൻ കണ്ണുനീർ നിറഞ്ഞിരുന്നു.
ജെന്നിഫറിന്റെ ഉള്ളുലഞ്ഞിരുന്നു.
“കുട്ടീ വേഗം എഴുന്നേൽക്ക് ആരെങ്കിലും ഇപ്പോൾ ഇങ്ങോട്ട് വരും…”
പരിസ്ഥിതിയുടെ ഗൗരവം അവനു മനസിലായി എന്ന് തോന്നുന്നു.
പെട്ടെന്ന് എഴുന്നേറ്റു.
“കണ്ണും മുഖവും ഒക്കെ ശരിക്ക് തുടച്ചു കളയൂ..എന്നിട്ട് ക്‌ളാസിൽ പോകൂ…”
മുഖത്ത് സൗഹൃദം വരുത്തി അവൾ പറഞ്ഞു.
ശരത്ത് കൈകൂപ്പിക്കൊണ്ട് പിന്തിരിഞ്ഞു.
“എന്തായിരുന്നു മാഡം?”
സ്റ്റാഫ് റൂമിൽ തിരിച്ചെത്തിയപ്പോൾ നളിനി ചോദിച്ചു.
സ്മിതക്കുട്ടി എപ്പഴാ കേട്ടോ വായിക്കാൻ നേരം കിട്ടിയത് .ഒരു പ്രണയവും കാമവും കലർന്ന ഒരു കെമിസ്ട്രി രൂപപ്പെടുത്താൻ തനിക്ക് കഴിഞ്ഞു വെരി ഗുഡ്.
ആ രാത്രിയുടെ യാമങ്ങൾ അവസാനിക്കരുതെ എന്ന് തോന്നി.
‘ ചിത്രശലഭത്തിന്മേൽ നാവു കൊണ്ടു ചിത്രം വരച്ചു എന്നു വർണ്ണിക്കണമെന്നുണ്ടായിരുന്നു’
ഇത് എന്നെ ഉദ്ദേശിച്ചു താങ്ങിയതാണ്…
എന്നെ തന്നേ ഉദ്ദേശിച്ചാണ്…
എന്നെ മാത്രം ഉദ്ദേശിച്ചാണ്…
അടുത്ത വാവിനു മുമ്പ് ഇതിനു പ്രതികാരം ചെയ്തിരിക്കും ഞാൻ…
ഹഹഹ ….
അയ്യോ …അല്ല …!! അല്ലേ അല്ല…!!!
രണ്ടുപക്ഷങ്ങളെയും നോക്കണം.
രണ്ടുപക്ഷങ്ങളോടും സ്നേഹവും കൂട്ടും കൂടണം.
അതൊരു പ്രതിസന്ധിയല്ലെ?
അതൊന്ന് ബ്രാക്കറ്റ് ചെയ്ത് എഴുതിയെന്നേയുള്ളൂ.
പ്രത്യേകിച്ചും ഞാനൊക്കെ സലാം ചെയ്യുന്ന അപരൻ ചേട്ടനോടോ? ഒരിക്കലും ഇല്ല.
സാരംഗ്കോടിലെ കഥയൊക്കെ വായിച്ച് വട്ടടിച്ച് നിൽക്കുന്ന ഈ സമയം പ്രത്യേകിച്ചും!!