നിലാവിൽ വിരിഞ്ഞ പാരിജാതം [Smitha] 423

ജെന്നിഫർ ചിരിക്കാൻ ശ്രമിച്ചു.

“എനിക്ക്..എനിക്ക് പാമ്പിനെ ഒക്കെ ഭയങ്കര പേടിയാ…അതാ…”

അവൾ പറഞ്ഞു.

“പാമ്പിനെ ആർക്കാ പേടിയില്ലാത്തെ?”

ഒരാൾ ചിരിച്ചു.

“നമ്മളാരും പരമശിവനെപ്പോലെ പാമ്പിനെ കഴുത്തിലിട്ടുകൊണ്ട് നടക്കുവോന്നും അല്ലല്ലോ. അതിനെ അതിന്റെ പാട്ടിന് വിട്. പേടിക്കേണ്ട ആവശ്യമൊന്നുമില്ല. അല്ല പിന്നെ!”
അവർക്കാർക്കും അറിയില്ല പാമ്പിനോടുള്ള തന്റെ പേടിയുടെ രഹസ്യം. അതൊന്നും ഒരിക്കലും ഓർക്കാൻ താനിഷ്ടപ്പെടുന്നില്ല. കാരണം ആ ഓർമ്മയുടെ അങ്ങേയറ്റത്ത് ബെന്നിയുണ്ട്. ഓർമ്മവെച്ച നാൾമുതൽ തന്റെ ഉറ്റകൂട്ടുകാരനായിരുന്നവൻ. നിഴലും വെളിച്ചവും ഇടകലർന്ന ബാല്യത്തിന്റെ തൊടിയിലൂടെ, തോട്ടങ്ങളിലൂടെ പച്ചപ്പടർപ്പുകളിലൂടെ പുഴയോരത്തുകൂടെ, ദേവാലയസങ്കീർത്തനങ്ങളിലൂടെ അവൻ ആദ്യം വന്നു. പിന്നെ പൂക്കളുടെ നിറങ്ങളിലെ രഹസ്യവും കുയിലിന്റെ പാട്ടിലെ ഉന്മത്തതയും തിരിച്ചറിഞ്ഞ നാളുകളിൽ അവൻ തന്റെ ഏറ്റവും വിലപിടിച്ച സ്വപ്നങ്ങളിലെ കൗമാരക്കാരനായി. അൽപ്പം കൂടി കഴിഞ്ഞപ്പോൾ സ്വപ്നങ്ങളിൽ സ്വർണ്ണം കെട്ടിയ നാഗങ്ങൾ തന്റെ ഉടലിലൂടെ അരിച്ചെത്തുന്ന കാലത്ത് ഉറക്കമുണർന്നിരിക്കുമ്പോൾ അവൻ തന്റെയൊപ്പം ദേഹത്ത് ചൂടായി പടർന്നു.

ബെന്നി…

ഞാൻ പ്രാണൻ പകുത്തു നൽകാൻ കൊതിച്ചവൻ.

എനിക്ക് ജീവനും പ്രണയവും സ്വപ്നവും തന്നവൻ…

പക്ഷെ…

നനവുള്ള ഒരു രാത്രിയിൽ, നിലാവ് മാറിനിന്ന ഒരു യാമം അവൻ തന്നെ വിട്ടുപോയി.

രാത്രിയിൽ തന്നെ പ്രതീക്ഷിച്ച്, ആലിന്റെ ചുവട്ടിൽ നിൽക്കുമ്പോൾ പരീക്ഷിത്ത് രാജാവിന്റെ ജീവനെടുത്ത ശേഷം തപസ്സിലായിരുന്ന തക്ഷകൻ അവന്റെ സമീപമെത്തി.

പ്രണയിനിയായ തന്നെ കാത്തിരുന്ന അവന്റെ തരുണ ദേഹത്തേക്ക് നാഗം വിഷം ദംശിച്ചു.

നിലവിളി കേട്ട് താൻ ഓടിയെത്തുമ്പോൾ നിലത്ത് വീണ് പിടയുന്ന ബെന്നി.

സമീപം അപ്പോഴും വിഷക്കലിപ്പിൽ നാഗഫണമുയർത്തി നിൽക്കുന്ന തക്ഷകൻ…

ഒന്നേ നോക്കാൻ കഴിഞ്ഞുള്ളു.

സമീപം ബോധരഹിതയായി വീഴുകയായിരുന്നു താൻ….

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

162 Comments

  1. സ്മിതക്കുട്ടി എപ്പഴാ കേട്ടോ വായിക്കാൻ നേരം കിട്ടിയത് .ഒരു പ്രണയവും കാമവും കലർന്ന ഒരു കെമിസ്ട്രി രൂപപ്പെടുത്താൻ തനിക്ക് കഴിഞ്ഞു വെരി ഗുഡ്.
    ആ രാത്രിയുടെ യാമങ്ങൾ അവസാനിക്കരുതെ എന്ന് തോന്നി.

  2. അപരൻ

    ‘ ചിത്രശലഭത്തിന്മേൽ നാവു കൊണ്ടു ചിത്രം വരച്ചു എന്നു വർണ്ണിക്കണമെന്നുണ്ടായിരുന്നു’

    ഇത് എന്നെ ഉദ്ദേശിച്ചു താങ്ങിയതാണ്…
    എന്നെ തന്നേ ഉദ്ദേശിച്ചാണ്…
    എന്നെ മാത്രം ഉദ്ദേശിച്ചാണ്…

    അടുത്ത വാവിനു മുമ്പ് ഇതിനു പ്രതികാരം ചെയ്തിരിക്കും ഞാൻ…

    1. ഹഹഹ ….

      അയ്യോ …അല്ല …!! അല്ലേ അല്ല…!!!

      രണ്ടുപക്ഷങ്ങളെയും നോക്കണം.
      രണ്ടുപക്ഷങ്ങളോടും സ്നേഹവും കൂട്ടും കൂടണം.
      അതൊരു പ്രതിസന്ധിയല്ലെ?
      അതൊന്ന് ബ്രാക്കറ്റ് ചെയ്ത് എഴുതിയെന്നേയുള്ളൂ.

      പ്രത്യേകിച്ചും ഞാനൊക്കെ സലാം ചെയ്യുന്ന അപരൻ ചേട്ടനോടോ? ഒരിക്കലും ഇല്ല.

      സാരംഗ്കോടിലെ കഥയൊക്കെ വായിച്ച് വട്ടടിച്ച് നിൽക്കുന്ന ഈ സമയം പ്രത്യേകിച്ചും!!

Comments are closed.