അൽപ്പം കഴിഞ്ഞാണ് ജെന്നിഫർ അറിയുന്നത് തന്റെ കണ്ണുനീർ വീണ് ജോസഫിന്റെ ഷർട്ട് കുതിർന്നിരുന്നു. അതറിയാതെ അയാൾ ഗാഢ നിദ്രയിലാണ്.
“ക്ഷമിക്ക് എന്നോട്..”
അയാളുടെ പുറത്ത് ചുണ്ടുകൾ അമർത്തി അവൾ പറഞ്ഞു.
പിറ്റേ ദിവസം ക്ലാസ്സിൽ റോൾ വിളിക്കുമ്പോൾ ക്ലാസ്സിൽ ശരത്ത് ഉണ്ടായിരുന്നില്ല.
അവൾക്ക് ഉള്ളിൽ ഒരു നോവനുഭവപ്പെട്ടു.
എങ്കിലും അവളത് പുറത്ത് കാണിച്ചില്ല. ക്ളാസ്സെടുക്കുമ്പോൾ ഇടയ്ക്കൊക്കെ അവൾ ആകാംക്ഷയോടെ വാതിക്കലേക്ക് നോക്കുന്നുണ്ടായിരുന്നു.
“എന്റെ മോനേ..എവിടെയാ നീ?”
അവളുടെ മനസ്സിടറി.
ബെല്ലടിച്ചപ്പോൾ ഉതസാഹമില്ലാതെ അവൾ പുറത്തേക്ക് നടന്നു.
സ്റ്റാഫ് റൂമിലേക്ക് തിരിഞ്ഞപ്പോൾ അവൾ ഒന്ന് നടുക്കത്തോടെ നിന്നു.
വരാന്തയുടെ അങ്ങേയറ്റത്ത് നിന്ന് ശരത്ത് ഒരദ്ധ്യാപകനോടൊപ്പം നടന്നു വരുന്നു. അവന്റെ നേരെ ഓടിച്ചെല്ലാൻ അവൾ ആഗ്രഹിച്ചെങ്കിലും നിയന്ത്രിച്ചു അവൾ. ശരത്ത് നടന്ന് അടുത്തെത്തിയപ്പോൾ അവൾ വിളിച്ചു.
“ശരത്ത്!”
അവൻ പെട്ടെന്ന് നിന്നു.
“സാർ, ഒരു മിനിറ്റ്…”
അവൻ കൂടെയുണ്ടായിരുന്ന അധ്യാപനോട് പറഞ്ഞു.
പിന്നെ അവൻ പുഞ്ചിരിയോടെ അവളുടെ അടുത്തേക്ക് വന്നു.
“എന്താ ഇത്? ഇന്നെന്താ ക്ലാസ്സിൽ വരാതിരുന്നേ?”
അവൻ ആദ്യം ഒന്ന് സംഭ്രമിച്ചു. പിന്നെ പുഞ്ചിരിയോടെ പറഞ്ഞു.
“മാഡം, ഡിസ്ട്രിക്റ്റ് കലോത്സവത്തിന്റെ കാര്യത്തിൽ പ്രിൻസിപ്പാൾ ഒരു മീറ്റിങ്ങ് വിളിച്ചിരുന്നു. ഇപ്പഴാ കഴിഞ്ഞേ…ഞാൻ ഹെഡ് ബോയ് ആണ്…”
“ഓ!”
അവൾ ആശ്വാസനിശ്വാസമുതിർത്തുകൊണ്ട് പറഞ്ഞു.
“ഞാൻ കരുതി മോൻ ഇന്ന് വരില്ലാന്ന്…”
ശരത്ത് അദ്‌ഭുതത്തോടെ അവളെ നോക്കി.
“ഇങ്ങ് വന്നേ,”
അവന്റെ കൈപിടിച്ച് അവൾ അകത്തേക്ക് നടന്നു.
അകത്ത് കയറി, തന്റെ ഷെൽഫിൽ നിന്ന് ഒരു ഹോട്ട്ബോക്സ് എടുത്തു.
“ദാ…”
അവൾ ആ പാത്രം അവന്റെ നേരെ നീട്ടി.
സ്മിതക്കുട്ടി എപ്പഴാ കേട്ടോ വായിക്കാൻ നേരം കിട്ടിയത് .ഒരു പ്രണയവും കാമവും കലർന്ന ഒരു കെമിസ്ട്രി രൂപപ്പെടുത്താൻ തനിക്ക് കഴിഞ്ഞു വെരി ഗുഡ്.
ആ രാത്രിയുടെ യാമങ്ങൾ അവസാനിക്കരുതെ എന്ന് തോന്നി.
‘ ചിത്രശലഭത്തിന്മേൽ നാവു കൊണ്ടു ചിത്രം വരച്ചു എന്നു വർണ്ണിക്കണമെന്നുണ്ടായിരുന്നു’
ഇത് എന്നെ ഉദ്ദേശിച്ചു താങ്ങിയതാണ്…
എന്നെ തന്നേ ഉദ്ദേശിച്ചാണ്…
എന്നെ മാത്രം ഉദ്ദേശിച്ചാണ്…
അടുത്ത വാവിനു മുമ്പ് ഇതിനു പ്രതികാരം ചെയ്തിരിക്കും ഞാൻ…
ഹഹഹ ….
അയ്യോ …അല്ല …!! അല്ലേ അല്ല…!!!
രണ്ടുപക്ഷങ്ങളെയും നോക്കണം.
രണ്ടുപക്ഷങ്ങളോടും സ്നേഹവും കൂട്ടും കൂടണം.
അതൊരു പ്രതിസന്ധിയല്ലെ?
അതൊന്ന് ബ്രാക്കറ്റ് ചെയ്ത് എഴുതിയെന്നേയുള്ളൂ.
പ്രത്യേകിച്ചും ഞാനൊക്കെ സലാം ചെയ്യുന്ന അപരൻ ചേട്ടനോടോ? ഒരിക്കലും ഇല്ല.
സാരംഗ്കോടിലെ കഥയൊക്കെ വായിച്ച് വട്ടടിച്ച് നിൽക്കുന്ന ഈ സമയം പ്രത്യേകിച്ചും!!