നിലാവിൽ വിരിഞ്ഞ പാരിജാതം [Smitha] 444

അവൾ ഫോൺ കട്ടാക്കി .

“ആരാടീ?”

സാറാമ്മ ചോദിച്ചു.

“എന്റെ കൂടെ വർക്ക് ചെയ്യുന്നതാ. നളിനി ടീച്ചർ..”

സ്വരത്തിൽ സ്വാഭാവികത വരുത്തി അവൾ പറഞ്ഞു.

തൊടിയിലൂടെ , പച്ചിലച്ചാർത്തുകളുടെ മേൽക്കൂരയ്ക്ക് കീഴെ നടക്കുമ്പോൾ അവൾ കൗമാരക്കാരിയായി. ഇതിലൂടെ എത്രയോ പ്രാവശ്യം താൻ ബെന്നിയുടെ കൈ പിടിച്ച് നടന്നിട്ടുണ്ട്. ഓരോ മൺതരിയിലും ഓരോ ഇലച്ചാർത്തിലും അവന്റെ ഗന്ധമുണ്ട്. അവളിൽ നിന്ന് ദീർഘ നിശ്വാസങ്ങൾ പൊഴിഞ്ഞു. മത്തായിയും സാറാമ്മയും വാതോരാതെ ഓരോന്ന് അവളോട് പറയുന്നുണ്ടായിരുന്നെകിലും വിങ്ങുന്ന മനസ്സോടെ അവൾ ആ കാലമൊക്കെ ഓർത്തെടുക്കുകയായിരുന്നു.

“എടീ കൊച്ചെ…”

സാറാമ്മ പറഞ്ഞു.

“മിനിങ്ങാനാണോ ഇന്നലെയാണോ ഞാനിന്നലെ സ്വപ്പ്നം കണ്ടാരുന്നു നിന്നെ, കേട്ടോ… എന്നാരുന്നു അത്?”

അവർ മത്തായിയോട് ചോദിച്ചു.

“ഓ!”

അയാൾ പെട്ടെന്ന് പറഞ്ഞു.

“സ്വപ്പ്നവോ? ഏത് സ്വപ്പ്നം? എന്നാ സ്വപ്പ്നം?”

അയാൾ അവരുടെ വാക്കുകളെ അവഗണിച്ചു.

പപ്പാ ഒളിക്കാൻ ശ്രമിക്കുകയാണ് എന്നവൾക്ക് തോന്നി. ഒളിക്കാൻ ശ്രമിക്കുകയാണ് എങ്കിൽ അത് ഏത് തരത്തിലുള്ള കാര്യമായിരിക്കണം?

“എന്നാ, മമ്മി എന്നേം ബെന്നീനെയും ആണോ കണ്ടത്?”

ജെന്നിഫർ പെട്ടെന്ന് ചോദിച്ചു.

സാറാമ്മയും മത്തായിയും മുഖാമുഖം നോക്കി.

“നിങ്ങടെ രണ്ടുപേരുടെയും ഒരു കാര്യം!”

ജെന്നിഫർ ചിരിച്ചു.

“എനിക്കേ ഇപ്പം വയസ്സ് നാൽപ്പത് കഴിഞ്ഞു. മെഡിസിന് പഠിക്കുന്ന ഒരു മോന്റെ അമ്മയാ ഞാനിപ്പം. അല്ലാതെ കുഞ്ഞുനാളിൽ പഞ്ചാരയടിച്ചോണ്ട് നടന്ന ആ മൂക്കിളച്ചാത്തി പെണ്ണല്ല..പഴയ കാര്യങ്ങളൊക്കെ കേട്ട് മനപ്രയാസം വരാൻ!”

എന്നിട്ടും അവരുടെ മുഖം തെളിഞ്ഞില്ല. അങ്ങനെയാണ് താൻ പറഞ്ഞത്. പക്ഷെ ബെന്നി, നിനക്ക് എന്നെ അറിയാം. എന്റെ കൂടെ തന്നെ അദൃശ്യനായി നീ നടക്കുന്നു എന്റെ മനസ്സ് കാണുന്നു എന്ന് എനിക്ക് വ്യക്തമായി അറിയാം.

“പറയാൻ ഇഷ്ടമില്ലേൽ പറയണ്ട!”

ജെന്നിഫർ ആരോടെന്നില്ലാതെ പറഞ്ഞു.

“കേൾക്കാൻ എനിക്കത്ര താൽപ്പര്യോം ഇല്ല!”

“അതല്ലെടീ,”

സാറാമ്മ അനുനയ സ്വരത്തിൽ പറഞ്ഞു.

The Author

സ്മിത

ട്രാവൽ ജങ്കിയാണ്. അത് പഠിപ്പിക്കുന്ന പാഠംത്തിന് പകരം മറ്റൊന്നില്ല. സെക്സ് ഡ്രഗ് ആണ്. പോസിറ്റീവ് ആയി അതിനെ കാണുമ്പോൾ ലോകത്ത് നിന്ന് യുദ്ധങ്ങൾ പിൻവാങ്ങും എന്ന് വിശ്വസിക്കുന്നു... കഥയെ കഥയായി മാത്രം കാണുക

162 Comments

  1. സ്മിതക്കുട്ടി എപ്പഴാ കേട്ടോ വായിക്കാൻ നേരം കിട്ടിയത് .ഒരു പ്രണയവും കാമവും കലർന്ന ഒരു കെമിസ്ട്രി രൂപപ്പെടുത്താൻ തനിക്ക് കഴിഞ്ഞു വെരി ഗുഡ്.
    ആ രാത്രിയുടെ യാമങ്ങൾ അവസാനിക്കരുതെ എന്ന് തോന്നി.

  2. അപരൻ

    ‘ ചിത്രശലഭത്തിന്മേൽ നാവു കൊണ്ടു ചിത്രം വരച്ചു എന്നു വർണ്ണിക്കണമെന്നുണ്ടായിരുന്നു’

    ഇത് എന്നെ ഉദ്ദേശിച്ചു താങ്ങിയതാണ്…
    എന്നെ തന്നേ ഉദ്ദേശിച്ചാണ്…
    എന്നെ മാത്രം ഉദ്ദേശിച്ചാണ്…

    അടുത്ത വാവിനു മുമ്പ് ഇതിനു പ്രതികാരം ചെയ്തിരിക്കും ഞാൻ…

    1. ഹഹഹ ….

      അയ്യോ …അല്ല …!! അല്ലേ അല്ല…!!!

      രണ്ടുപക്ഷങ്ങളെയും നോക്കണം.
      രണ്ടുപക്ഷങ്ങളോടും സ്നേഹവും കൂട്ടും കൂടണം.
      അതൊരു പ്രതിസന്ധിയല്ലെ?
      അതൊന്ന് ബ്രാക്കറ്റ് ചെയ്ത് എഴുതിയെന്നേയുള്ളൂ.

      പ്രത്യേകിച്ചും ഞാനൊക്കെ സലാം ചെയ്യുന്ന അപരൻ ചേട്ടനോടോ? ഒരിക്കലും ഇല്ല.

      സാരംഗ്കോടിലെ കഥയൊക്കെ വായിച്ച് വട്ടടിച്ച് നിൽക്കുന്ന ഈ സമയം പ്രത്യേകിച്ചും!!

Comments are closed.