ഒളിച്ചോട്ടം 2 [KAVIN P.S] 783

കക്ഷിയുടെ മുഖം നോക്കിയാൽ അറിയാം ഞാൻ കൊടുത്ത ഉമ്മ ഇഷ്ടമായെന്ന്. എന്നെ ഒരു കള്ള നോട്ടം നോക്കിയിട്ട് വീണ്ടും അനു കുട്ടി എന്റെ അടുത്തേയ്ക്ക് നീങ്ങിയിരുന്നു.
നീങ്ങിയിരുന്ന അനുവിനെ ഞാൻ വട്ടം ചുറ്റി പിടിച്ചിട്ട് പറഞ്ഞു.

“എന്റെ അനു കുട്ടിയ്ക്ക് ചില സമയങ്ങളിൽ പിള്ളേരുടെ സ്വഭാവമാ”
അത് കേട്ടതോടെ പെണ്ണ് ഒന്ന് ചിരിച്ചിട്ട് എന്റെ കവിളിൽ ഒരുമ്മ തന്നു.

“ഏത് പിള്ളേരുടെ സ്വഭാവമാണെന്ന് ചോദിച്ചില്ലാ ലോ നീ?”
ഞാൻ ചിരിച്ച് കൊണ്ട് പറഞ്ഞു.

“ആദി കുട്ടൻ പറ” പെണ്ണ് എന്റെ മുടിയിൽ വിരലോടിച്ച് കൊണ്ട് പറഞ്ഞു.

“ചില തെണ്ടി പിള്ളേരുടെ സ്വഭാവാ” ഞാൻ ചിരിച്ച് കൊണ്ട് പറഞ്ഞു. പെണ്ണിനെ മുറുക്കെ കെട്ടി പിടിച്ചു.
അതോടെ ദേഷ്യം വന്ന അനു എന്റെ മുടിയിൽ വിരലോടിക്കുന്നത് നിർത്തിയിട്ട്
“ഇനി അങ്ങനെ പറയോന്ന് ചോദിച്ചു” എന്റെ മുടിയിൽ പിടിച്ച് വലിച്ചോണ്ടിരുന്നു.

“വേദനയെടുത്ത ഞാൻ വിടെന്ന് പറഞ്ഞ് അവളുടെ കൈയ്യിൽ പിടിച്ച് വലിച്ചു നോക്കി പക്ഷേ പെണ്ണുണ്ടോ വിടുന്നു. അവസാനം ഇനി വിളിക്കില്ലാന്ന് പറഞ്ഞതോടെ പെണ്ണ് എന്റെ മുടിയിൽ നിന്ന് കൈയെടുത്തു.

“നിനക്ക് സ്വല്പം വട്ടുണ്ടോന്ന് എനിക്ക് സംശയമുണ്ട് എന്നാലും ഇങ്ങനെ പിടിച്ചു വലിക്കുമോ മുടിയിൽ
പറിഞ്ഞ് പോകാതിരുന്നത് ഭാഗ്യം” ഞാൻ തല തടവി കൊണ്ട് പറഞ്ഞു.

“എനിക്ക് ഒരു കുഴപ്പോമില്ല, അത് നീ എന്നെ കളിയാക്കിയിട്ടല്ലേ”
അനു പതിയെ ചിരിച്ചു കൊണ്ട് പറഞ്ഞു.

 

 

 

 

 

വീണ്ടും എന്റെ അടുത്തേയ്ക്ക് നീങ്ങിയിരുന്ന അനു അച്ഛൻ ചുമ്മച്ച് കൊണ്ട് റൂമിലേയ്ക്ക് നടന്ന് വരുന്ന ശബ്ദം കേട്ടതോടെ ഞെട്ടി കൊണ്ട് എന്റെ അടുത്ത് നിന്ന് നീങ്ങിയിരുന്നു.
അതോടെ ഞാനും സോഫയിൽ നേരെ ഇരുന്നു.

അച്ഛൻ വന്ന് ഞങ്ങൾ ഇരിക്കുന്ന സോഫയുടെ അടുത്തുള്ള സിംഗിൾ സെറ്റിയിൽ വന്ന് ഇരുന്നു. അച്ഛനെ കണ്ടതോടെ ഞങ്ങൾ രണ്ടാളും സോഫയിൽ നിന്ന് എഴുന്നേറ്റു. അച്ഛൻ ഞങ്ങളോട് ഇരിക്കാൻ കൈ കൊണ്ട് ആംഗ്യം കാണിച്ചു. തൊട്ട് പിറകെ അമ്മയും അഞ്ജുവും വന്ന് ദിവാൻ കോട്ടിലും വന്ന് ഇരുന്നു. നിയാസ് ഒരു കസേര എടുത്തു കൊണ്ടു വന്ന് സോഫയുടെ അടുത്ത് കൊണ്ട് വന്ന് ഇട്ട് അതിൽ ഇരുപ്പായി.

“ആദി, ഇനി നിങ്ങൾ താമസിക്കണ്ട പുറപ്പെട്ടോളു സമയം 3.30 കഴിഞ്ഞിട്ടുണ്ട് അവിടെ എത്തുമ്പോഴെയ്ക്കും സന്ധ്യ കഴിയും”
അച്ഛൻ സോഫയിൽ ഇരുന്ന് എന്നോടായി പറഞ്ഞു.

The Author

????? ? ?

"സാങ്കൽപികമാണെങ്കിലും എന്റെ എഴുത്തിലുള്ളതെല്ലാം ഞാൻ ആഗ്രഹിച്ച പോലൊരു ജീവിതം തന്നെയായിരുന്നു"

140 Comments

Add a Comment
  1. ❤️❤️❤️❤️

    1. ????

  2. പാർട്ട് 3 കിട്ടുന്നില്ല….

    1. Anjali,

      Tag മാറി കിടന്നത് കൊണ്ടാണ് 3rd പാർട്ട് പെട്ടെന്ന് കാണാത്തത്.
      Story sectionil 4th pagil ഉണ്ട് 3rd പാർട്ട്.

  3. ഒളിച്ചോടി പോയിട്ട് കുറച്ചായി…പുതിയ വിവരം ഒന്നും കിട്ടിയില്ല…

    1. 2 ദിവസത്തിനകം വായിക്കാം പുതിയ ഭാഗം. നാളെ പബ്ലീഷ് ചെയ്യാനായി മെയിൽ അയക്കും. കുട്ടേട്ടൻ പബ്ലീഷ് ചെയ്യുന്ന മുറയ്ക്ക് വായിക്കാം.

      1. ഇന്നലെ വന്നിട്ടുണ്ട് 3 ആം ഭാഗം സൈറ്റിൽ.

  4. Bro enthayi

    1. എഴുത്ത് ഏകദേശം കഴിഞ്ഞിട്ടുണ്ട് ബ്രോ
      ഈ വെളളിയാഴ്ചയ്ക്കുള്ളിൽ സൈറ്റിൽ വരും ഉറപ്പ്?

Leave a Reply

Your email address will not be published. Required fields are marked *