ഞാൻ വണ്ടി പതിയെ വേഗത കുറച്ചു കൊണ്ട് റോഡിന്റെ സൈഡ് ചേർത്ത് ഒതുക്കിയിട്ട് സീറ്റ് ബെൽറ്റ് ഊരി
പെണ്ണിന്റ നേരെ തിരിഞ്ഞിട്ട്:
“എന്റെ അനുകുട്ടി നീ ഇങ്ങനെ കരഞ്ഞ് കലങ്ങിയ മുഖവുമായി ഇരുന്നാൽ എനിക്ക് ഒരു മനസ്സമാധാനം ഉണ്ടാകൂല അതുകൊണ്ട് എന്താ കാര്യമെന്ന് പറ…”
അനു കരഞ്ഞ് കലങ്ങിയ കണ്ണ് തുടച്ചു കൊണ്ട് പറഞ്ഞു തുടങ്ങി:
“രാവിലെ എന്റെ അച്ഛൻ പറഞ്ഞു കൊണ്ട് ഇറങ്ങി പോയത് നീയും കേട്ടതല്ലെ? ഇനി അവര് മരിച്ചാൽ പോലും കാണാൻ ചെല്ലണ്ടാന്ന്.
പിന്നെ ഞാൻ കാരണം കൊണ്ടല്ലെ എന്റെ ആദിയ്ക്ക് ഇപ്പോ വീട്ടുകാരെയും കൂട്ടുകാരെയും എല്ലാം ഉപേക്ഷിച്ച് പോരേണ്ടി വന്നത്. അതൊക്കെ ആലോചിച്ചപ്പോ എനിക്കൊരു മനസ്സമാധാനം ഇല്ലാത്തത് പോലെ തോന്നി അതോണ്ടാ ഞാൻ”
പെണ്ണ് ഇടറിയ സ്വരത്തിൽ പറഞ്ഞ് നിറുത്തി.
“എന്റെ അനു എനിക്കും വിഷമോണ്ട് ഓരോ കാര്യൊക്കെ ആലോചിക്കുമ്പോ എന്ന് വെച്ച് അത് തന്നെ ആലോചിച്ചിരുന്നാ നമ്മുക്ക് കരയാനേ നേരം കാണു. ഇപ്പോ എന്റെ ഏറ്റവും വലിയ സന്തോഷം എന്താന്ന് അറിയോ? അത് നീ എന്റെ കൂടെയുള്ളതാ”
ഞാൻ പെണ്ണിന്റെ ഒലിച്ചിറങ്ങിയ കണ്ണീര് തുടച്ച് കൊച്ച് അവളുടെ നെറ്റിയിൽ ഒരുമ്മ കൊടുത്തിട്ട് പറഞ്ഞു.
ഞാൻ പറഞ്ഞത് കേട്ട് സന്തോഷമായ പെണ്ണിന്റെ കരഞ്ഞ മുഖഭാവത്തിലും അവളുടെ ചിരി കാണാൻ ഒരു പ്രത്യേക ഭംഗിയായിരുന്നു. ഞാൻ അത് കുറച്ച് നേരം അത് അങ്ങനെ നോക്കിയിരുന്നു പോയി.
പെണ്ണ് “ആദി വാ നമ്മുക്ക് പോകണ്ടെന്ന്” പറഞ്ഞ് എന്റെ കൈയ്യിൽ തട്ടി വിളിച്ചപ്പോഴാ എനിക്ക് പരിസര ബോധം വന്നത്.
ഞാൻ വീണ്ടും സീറ്റ് ബെൽറ്റ് ഇട്ട ശേഷം വണ്ടി സ്റ്റാർട്ട് ചെയ്തു.
പെണ്ണിനോടായി പറഞ്ഞു.
“ഇനി അങ്ങോട്ട് കരഞ്ഞ് സീനാക്കില്ലാ ലോ ഉറപ്പല്ലേ” ഞാൻ ചിരിച്ചു കൊണ്ട് ചോദിച്ചു.
ഇല്ലെന്ന അർത്ഥത്തിൽ അവൾ ചുമൽ കുലക്കിയിട്ട് ചിരിച്ചു.
പിന്നെ കാറിൽ പാട്ട് ഒക്കെ വച്ച് ചിരിച്ച് കളിച്ച് ഹാപ്പി മൂഡിൽ ആയിരുന്നു പിന്നെ അങ്ങോട്ടുള്ള ഞങ്ങളുടെ യാത്ര. തൃശൂർ ടോൾ പ്ലാസ കഴിഞ്ഞപ്പോൾ അനു എന്റെ കൈയ്യിൽ തോണ്ടിയിട്ട് പറഞ്ഞു:
“ആദി, എനിക്ക് കുറച്ച് ഡ്രസ്സ് എടുക്കണം ഇവിടെ ഏതേലും നല്ല കട കാണുമ്പോ ഒന്ന് നിർത്തിയെ. ഞാൻ
ഡ്രസ്സ് ഒന്നും എടുത്തിട്ടില്ല വീട്ടീന്ന്”
പെണ്ണിനെ ഒന്ന് ചൊറിയാൻ വേണ്ടിയിട്ട് ഞാൻ പറഞ്ഞു:
“റൂമിൽ എത്തിയാൽ നിന്നെ തുണി ഉടക്കാൻ സമ്മതിക്കൂല മോളെ
പിന്നെ പുറത്തിറങ്ങുമ്പോ ഇടാൻ ഇപ്പോ ഇട്ടിരിക്കുന്ന ഈ ചുരിദാറ് പോരേ?” ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
❤️❤️❤️❤️
????
പാർട്ട് 3 കിട്ടുന്നില്ല….
Anjali,
Tag മാറി കിടന്നത് കൊണ്ടാണ് 3rd പാർട്ട് പെട്ടെന്ന് കാണാത്തത്.
Story sectionil 4th pagil ഉണ്ട് 3rd പാർട്ട്.
ഒളിച്ചോടി പോയിട്ട് കുറച്ചായി…പുതിയ വിവരം ഒന്നും കിട്ടിയില്ല…
2 ദിവസത്തിനകം വായിക്കാം പുതിയ ഭാഗം. നാളെ പബ്ലീഷ് ചെയ്യാനായി മെയിൽ അയക്കും. കുട്ടേട്ടൻ പബ്ലീഷ് ചെയ്യുന്ന മുറയ്ക്ക് വായിക്കാം.
ഇന്നലെ വന്നിട്ടുണ്ട് 3 ആം ഭാഗം സൈറ്റിൽ.
Bro enthayi
എഴുത്ത് ഏകദേശം കഴിഞ്ഞിട്ടുണ്ട് ബ്രോ
ഈ വെളളിയാഴ്ചയ്ക്കുള്ളിൽ സൈറ്റിൽ വരും ഉറപ്പ്?
❤️