“അയ്യടാ മോനേ നീ മര്യാദയ്ക്ക് പറഞ്ഞതങ്ങ് കേട്ടോളൂട്ടോ” അനു എന്റെ കൈയ്യിൽ പിച്ചി പറിച്ചിട്ട് പറഞ്ഞു.
അവള് പിച്ചിയ ഭാഗത്ത് തടവി കൊണ്ട് ഞാൻ അവളോട് :
“നീ എന്താടി അനു കഴിഞ്ഞ ജന്മത്തിൽ വല്ല പൂച്ചയായിരുന്നോ എന്ത് പറഞ്ഞാലും ഈ മാന്തലും പിച്ചലും എന്റെ കൈയ്യീന്ന് തിരിച്ച് കിട്ടണ വരെ ഉണ്ടാവും ഇത്”
“ഓ പിന്നെ ” പെണ്ണ് ഞാൻ പറഞ്ഞതിനെ തള്ളി കളഞ്ഞു കൊണ്ട് സീറ്റിൽ ചാരി ഇരുന്നു.എന്നിട്ട് വീണ്ടും പറഞ്ഞു തുടങ്ങി.
“ആദി മോനെ ശരിക്കുമൊന്ന് ശ്രദ്ധിച്ചോളണെന്നാ അമ്മ പറഞ്ഞത് സോ എനിക്ക് എന്റെ ആദി കുട്ടനെ മാന്തേം പിച്ചുകയും ഒക്കെ ചെയ്യാം”.
പെണ്ണ് നമ്മളെ അടക്കി ഭരിക്കാൻ പോകുന്നെന്ന സൂചനയൊക്കെ തന്നു തുടങ്ങിയെന്ന് മനസ്സിലായ ഞാൻ:
“എടീ ചേച്ചി പെണ്ണെ നീ ഭരണം തുടങ്ങീ ലേ” ഞാൻ ചിരിച്ചു കൊണ്ട് പെണ്ണിനോട് ചോദിച്ചു.
“ആ തുടങ്ങി” പെണ്ണ് അപ്പോ തന്നെ മറുപടിയും തന്നു.
“ദേ ആദീ കല്യാൺ സിൽക്ക്സ് ഇവിടെ നിറുത്ത് നമുക്ക് ഇവിടെന്ന് എടുക്കാം ഡ്രസ്സ്”
പെണ്ണ് സംസാരത്തിനിടയിൽ ഡ്രസ്സ് എടുക്കണമെന്ന ഓർമ്മ വന്നപ്പോൾ കടയുടെ അടുത്തത്താറായപ്പോൾ ചൂണ്ടി കാണിച്ചു കൊണ്ട് എന്റെ കൈയ്യിൽ തട്ടി പറഞ്ഞു.
ഞാൻ കാർ കടയുടെ മുൻപിലേയ്ക്ക് കയറ്റി നിറുത്തി ഞങ്ങൾ പുറത്തിറങ്ങിയ ഉടനെ കടയിലെ സെക്യൂരിറ്റി കാറിന്റെ കീ വാങ്ങിയിട്ട് കാർ അടിയിലുള്ള ബേസ്മെന്റിൽ പാർക്ക് ചെയ്യാനായി കൊണ്ട് പോയി.
കയറി ചെന്ന ഉടനെ കടയിലെ ഒരു ലേഡീസ് സ്റ്റാഫ് വന്ന് ഏത് ഡ്രസ്സാണ് എടുക്കുന്നതെന്ന് ചോദിച്ചപ്പോൾ ലേഡീസ് സെക്ഷൻ എവിടെയാണെന്ന് അനു ചോദിച്ചപ്പോൾ മൂന്നാം നിലയിലാണെന്ന് അവർ മറുപടി പറഞ്ഞു. “നീ പോയി എടുത്തിട്ട് വാ ഞാൻ ഇവിടെ വെയ്റ്റ് ചെയ്യാമെന്ന്” പറഞ്ഞ് സോഫയിൽ പോയി ഇരുന്ന എന്റെ അടുത്ത് വന്നിട്ട് അവൾ “പറ്റില്ല ആദീം എന്റെ ഒപ്പം വരണം” പെണ്ണ് എന്റെ കൈയ്യിൽ പിടിച്ച് വലിച്ചിട്ട് പറഞ്ഞു.
നേരത്തെ കരഞ്ഞ് കണ്ണ് കലങ്ങി ഇരുന്നിരുന്ന കാര്യം ഓർത്തപ്പോൾ പാവം തോന്നിയ ഞാൻ എഴുന്നേറ്റു പെണ്ണിന്റെ ഒപ്പം ചെന്നു. എന്റെ വലത് കൈയ്യിൽ അവളുടെ ഇടം കൈ ചേർത്ത് പിടിച്ചാണ് ഞങ്ങൾ മുകളിലേയ്ക്കുള്ള നിലയിലേയ്ക്ക് എസ്കലേറ്റർ വഴി കയറിയത്.
ലേഡീസ് സെക്ഷനിൽ എത്തിയപ്പോൾ
അവൾ ചുരിദാറുകൾ എവിടെയാണെന്ന് സെയിൽസ് ഗേൾസിനോട് ചോദിച്ചിട്ട് എന്നെം വലിച്ചു കൊണ്ട് അങ്ങോട്ടെയ്ക്ക് പോയി. ഞങ്ങൾ രണ്ടാളും കൈ പിടിച്ച് നടക്കുന്നത് കണ്ട് സെക്ഷനിൽ ഉണ്ടായ ആളുകളൊക്കെ ഞങ്ങളെ നോക്കുന്നുണ്ട് എനിക്കാണേൽ അത് കണ്ടിട്ട് നാണമാവുന്നുണ്ട്. പക്ഷേ കൈ വിടീപ്പിച്ചാൽ പെണ്ണ് പിണങ്ങുമെന്നുള്ളത് കൊണ്ട് ഞാൻ അവളോടൊപ്പം തന്നെ അങ്ങനെ നടന്നു. ഞങ്ങളെ കണ്ടാൽ പ്രായ വ്യത്യാസം തോന്നാത്തതു ഒരനുഗ്രഹമായത് കൊണ്ട് ഇങ്ങനെയുള്ള ഒട്ടിയുള്ള നടപ്പ് കണ്ട് തന്നെ ആളുകൾ മനസ്സിലാക്കിക്കോളും ഞങ്ങൾ പുതിയതായി കല്യാണം കഴിഞ്ഞ
❤️❤️❤️❤️
????
പാർട്ട് 3 കിട്ടുന്നില്ല….
Anjali,
Tag മാറി കിടന്നത് കൊണ്ടാണ് 3rd പാർട്ട് പെട്ടെന്ന് കാണാത്തത്.
Story sectionil 4th pagil ഉണ്ട് 3rd പാർട്ട്.
ഒളിച്ചോടി പോയിട്ട് കുറച്ചായി…പുതിയ വിവരം ഒന്നും കിട്ടിയില്ല…
2 ദിവസത്തിനകം വായിക്കാം പുതിയ ഭാഗം. നാളെ പബ്ലീഷ് ചെയ്യാനായി മെയിൽ അയക്കും. കുട്ടേട്ടൻ പബ്ലീഷ് ചെയ്യുന്ന മുറയ്ക്ക് വായിക്കാം.
ഇന്നലെ വന്നിട്ടുണ്ട് 3 ആം ഭാഗം സൈറ്റിൽ.
Bro enthayi
എഴുത്ത് ഏകദേശം കഴിഞ്ഞിട്ടുണ്ട് ബ്രോ
ഈ വെളളിയാഴ്ചയ്ക്കുള്ളിൽ സൈറ്റിൽ വരും ഉറപ്പ്?
❤️