ഒളിച്ചോട്ടം 4 [KAVIN P.S] 629

റൂമിലെത്തിയ ഞാൻ കയ്യിലുള്ള ഫ്രൂട്ട്സ് വച്ച താലം എടുത്ത് കട്ടിലിനോട് ചേർന്നുള്ള സ്റ്റാൻഡിൽ വച്ചിട്ട് കട്ടിലിൽ വിരിച്ചിരുന്ന ബെഡ് ഷീറ്റ് മാറ്റി റൂമിലെ ഷെൽഫിൽ നിന്ന് വെള്ളയിൽ പുള്ളികളുള്ള ബെഷ് ഷീറ്റെടുത്ത് വിരിച്ചു. അനൂന് മുടിയിൽ ചൂടാനായിട്ട് വൈകീട്ട് വാങ്ങിയ രണ്ട് മുഴം മുല്ല പൂ ഞാൻ കട്ടിലിനോട് ചേർന്ന് കിടന്നിരുന്ന ഡ്രസ്സിംഗ് ടേബിളിൽ അവള് കാണാൻ പാകത്തിൽ എടുത്ത് വച്ചു.
വേറെ കാര്യമായി ഒന്നും ചെയ്യാൻ അറിയാത്തത് കൊണ്ട് വാങ്ങിയ പുതിയ കസവിന്റെ മുണ്ടും ഷർട്ടും ഒന്ന് അയേൺ ചെയ്ത് വച്ചിട്ട് വേഗം കുളിക്കാൻ കയറി. ഒരു പത്ത് മിനിറ്റു കൊണ്ട് ഞാൻ കുളി കഴിഞ്ഞിറങ്ങി.
നേരെ ഞാൻ പോയത് അടുക്കളയിലേയ്ക്കാണ് അവിടെ അനു കുക്കറിൽ നിന്ന് ചോറെടുത്ത് വലിയ ഒരു പാത്രത്തിലേയ്ക്ക് വിളമ്പി കൊണ്ടിരിക്കുകയായിരുന്നു. എന്നെ കണ്ടതോടെ പെണ്ണ് ചിരിച്ചു കൊണ്ട്
” മണിയറ ഒരുക്കാൻ പോയ ആള് വന്നോ?”

” മണിയറയും ഒരുക്കി ഇടാനുള്ള ഡ്രസ്സും തേച്ച് വച്ചിട്ടാ ഞാൻ വന്നേ”
കൈയ്യിലുള്ള തോർത്ത് കൊണ്ട് തലയിലെ വെള്ളം തുവർത്തി കൊണ്ട് ഞാൻ പറഞ്ഞു.

” ആണോ … അടിപൊളി
പെണ്ണ് ചിരിച്ചു കൊണ്ട് പറഞ്ഞു.

” അനൂസെ ഇനി നീ പോയി കുളിച്ച് ഡ്രസ്സ് മാറിക്കോ ചോറും കറീം ബാക്കിയുള്ള സാധനങ്ങളൊക്കെ ഞാനെടുത്ത് ടേബിളിൽ വച്ചോളാം.”

” എന്നാ മോനൂ ഇതൊക്കെയൊന്ന് എടുത്ത് വച്ചേര് ഞാൻ വേഗം പോയി
കുളിച്ചിട്ട് വരാം”

അനു കുളിക്കാൻ പോയ നേരം ഞാൻ ചോറും കറിയും പാത്രങ്ങളുമെല്ലാം എടുത്ത് മേശപ്പുറത്ത് വച്ചു ഒരു പത്തിരുപത് മിനിറ്റ് കഴിഞ്ഞപ്പോൾ പെണ്ണ് കുളി കഴിഞ്ഞിറങ്ങി ഒരു നീല കളർ നൈറ്റിയാണ് വേഷം. ഞാൻ അവളെയും കാത്ത് ഡൈനിംഗ് ടേബിളിൽ ഇരിക്കുന്നത് കണ്ട് പെണ്ണ് വേഗം വന്ന് കഴിക്കാനായി ഇരുന്നു.
ചോറ് കഴിക്കുന്നതിനിടെ ഞങ്ങൾ അധികമൊന്നും സംസാരിച്ചില്ല.
സമയം ഏകദേശം 10.30 കഴിഞ്ഞിട്ടുണ്ട്. കഴിച്ച് കഴിഞ്ഞപ്പോൾ പാത്രങ്ങളുമായി അനു അടുക്കളയിലേയ്ക്ക് പോയി ഞാൻ കൈ കഴുകി കഴിഞ്ഞ് ബെഡ് റൂമിൽ പോയി തേച്ച് വച്ചിരുന്ന ഷർട്ടും കസവ് മുണ്ടും ധരിച്ച് അനു വരാൻ വേണ്ടി ബെഡിൽ അവളെയും കാത്തിരുപ്പായി. കുറേ നേരം നോക്കിയിട്ടും അവളെ കാണാതായപ്പോൾ ഡ്രസ്സിംഗ് ടേബിളിൽ വച്ചിരുന്ന ബ്ലൂ ടൂത്ത് സ്പീക്കറിൽ നല്ല റൊമാന്റിക് ആയിട്ടുള്ള പാട്ടുകൾ വച്ച് കട്ടിലിന്റെ ക്രാസിയിൽ തലയണ എടുത്ത് ചാരിയിരുന്ന് പെണ്ണിന്റ വരവിനായി കാത്തിരുന്ന് കുറച്ച് കഴിഞ്ഞപ്പോൾ ഉറക്കത്തിലേയ്ക്ക് വീണു.

“ആദി എഴുന്നേറ്റെ ” പെണ്ണ് വന്നെന്നെ കുലുക്കി വിളിച്ചു.

കണ്ണ് തുറന്നപ്പോൾ ഞാൻ കാണുന്നത് അനു സെറ്റ് സാരിയുടുത്ത് തലയിൽ മുല്ല പൂ ചൂടി കൈയിൽ ഒരു ഗ്ലാസ് പാലുമായി ചിരിച്ച മുഖത്തോടെ എന്നെ നോക്കി നിൽക്കുന്നു.

സെറ്റ് സാരിയിൽ അനു കൂടുതൽ സുന്ദരിയായിരിക്കുന്നു ഞാനവളെ കണ്ണ് ചിമ്മാതെ നോക്കി കൊണ്ടിരുന്നു. എന്റെ നോട്ടം കണ്ട് നാണമായ അനു:

The Author

????? ? ?

"സാങ്കൽപികമാണെങ്കിലും എന്റെ എഴുത്തിലുള്ളതെല്ലാം ഞാൻ ആഗ്രഹിച്ച പോലൊരു ജീവിതം തന്നെയായിരുന്നു"

78 Comments

Add a Comment
  1. ഡാ മോനേ,
    നാളെ അല്ലേ…മറക്കല്ലേ

    ❤️❤️❤️

    1. നാളെ തന്നെ തന്നേക്കാം
      ഉറപ്പ്?

    2. ഇന്ന് തന്നെ ഉണ്ടാകുമോ?

      1. ഞാൻ 5th പാർട് ഉച്ചയ്ക്ക് അയച്ചിട്ടുണ്ട്. കുട്ടേട്ടൻ പബ്ലീഷ് ചെയ്യുന്ന മുറയ്ക്ക് സൈറ്റിൽ വരുമായിരിക്കും.

        1. സൈറ്റിൽ വന്നിട്ടുണ്ട് ഇപ്പോ?

  2. ആദിത്യാ

    മാഷേ നല്ല story ….. ഇന്നാ 4 പാർട്ടും വായിച്ചേ ഒരുത്തിരി ഇഷ്ട്ടായി❣️…..

    Waiting for next…..❣️?___?

    1. Next part will be coming on this 25th

  3. അപ്പോ ഇന്ന് ഇല്ലെ?

    ❤️❤️❤️

    1. അടുത്ത വ്യാഴാഴ്ച വരും.
      അതായത് 25 ആം തിയ്യതി.

  4. Bro nale varille?

    1. 25th ന് വരും ഈ മാസം. അതായത് അടുത്ത വ്യാഴം.

  5. ആദ്യം മുതൽ വായിക്കാൻ പറ്റാത്തതിൽ ക്ഷമ ചോദിക്കുന്നു. കഥ സൂപ്പർ ആയി പോകുന്നുണ്ട്, ഇതുപോലെ തന്നെ തുടരുക. എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്, ഈ ഡയലോഗ് എഴുതുമ്പോൾ

    ഞാൻ:……
    ഇങ്ങനെ എഴുതരുത്. ഒരു ബോർ ആയി തോന്നുന്നുണ്ട്. അതുമാത്രം ശ്രദ്ധിച്ചാൽ മതി ബാക്കി ഒക്കെ സൂപ്പർ ആണ്

    1. @ Knight rider,

      കഥ ഇഷ്ടമായെന്നറിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ട് ബ്രോ?
      വായിക്കാൻ വൈകിയതൊന്നും ഒരു വിഷയമേ അല്ല. വായിച്ചല്ലോ അത് തന്നെ ഒരുപാട് സന്തോഷം നൽകുന്ന കാര്യമാണ്. ബ്രോ പറഞ്ഞ ആ suggestion ഇനി ഞാൻ ശ്രദ്ധിച്ചോളാം.

      ഒത്തിരി സ്നേഹത്തോടെ
      KAVIN P S ?

  6. Bro Polichoo … next part pettanne varuvoo ?❤️❤️❤️?

    1. Thanks Shilpa,

      March 18 ന് അകം അടുത്ത പാർട്ട് വന്നിരിക്കും.
      എഴുത്തിലാണ് ഞാനിപ്പോ?

  7. ???…

    പേജ് കൂടുതല് കാരണം വായിച്ചിട്ടില്ല man.

    വൈകാതെ അഭിപ്രായം അറിയിക്കാം ?.

    1. @ BLUE

      ഒത്തിരി സന്തോഷം❤️
      വായിച്ചു കഴിഞ്ഞാൽ അഭിപ്രായം അറിയിക്കണെ Bro.

      സസ്നേഹം
      KAVIN P S ?

Leave a Reply

Your email address will not be published. Required fields are marked *