ഒരേയൊരാൾ 4 [ഹരി] 204

“കുറേ ദിവസമായി നിന്നെ ഇങ്ങനെ കാണുന്നു. ഇത്രേം സങ്കടപ്പെട്ടു ഞാന്‍ നിന്നെ ഇതുവരെ കണ്ടിട്ടില്ല. അതാ ചോദിച്ചത്… നിനക്ക് അവളോട് പ്രണയമാണോന്ന്..”

അല്പനേരം അവർക്കിടയിൽ നിശബ്ദതയിഴഞ്ഞു. പിന്നെ ജ്യോതി പറഞ്ഞു,

“എനിക്കറിയില്ല. അവളെ ഒരുപാടിഷ്ടാണ്. പക്ഷേ പ്രണയമാണോന്നൊന്നും അറിയില്ല. അവളെക്കുറിച്ചോർക്കുമ്പൊ ശരിക്കും കുറ്റബോധാണ്. ഞാന്‍ കാരണം ആ പാവം… ”

” അങ്ങനെ ചിന്തിക്കണ്ടാന്ന് ഞാന്‍ നിന്നോട് നേരത്തേ പറഞ്ഞിട്ടുള്ളതല്ലേ. ഒരു കുറ്റബോധത്തിന്റേം ആവശ്യല്ല്യ.”

“എന്നെക്കൊണ്ട് പറ്റണ്ടേ… എത്രയൊക്കെ മനസ്സിനെ പറഞ്ഞ് പഠിപ്പിക്കാന്‍ നോക്കിയാലും സത്യം സത്യമല്ലാണ്ടാവില്ലല്ലോ. അവൾക്ക് ഇഷ്ടമില്ലാത്ത ഒരു കാര്യത്തിലേക്ക് ഞാന്‍ അവളെ വലിച്ചിഴച്ചതുകൊണ്ടല്ലേ അവളുടെ ജീവിതം മുഴുവന്‍ മാറിയത്… ”

” അവൾക്കിഷ്ടമായിരുന്നില്ലെന്ന് നിനക്കെങ്ങനെയറിയാം? നീ അവളോട് ചോദിച്ചോ? അതോ അവൾ നിന്നോട് പറഞ്ഞോ? ഇല്ലല്ലോ…

ഇരുട്ടില്‍ രാജിയുടെ നിഴൽരൂപത്തെ നോക്കി നിസ്സംഗമായി ജ്യോതി പറഞ്ഞു,

“ഇല്ല… പക്ഷേ…”

“അവൾക്ക് നിന്നെ ഇഷ്ടമായിരുന്നെങ്കിലോ? നമ്മുടെ നാടല്ലേ… ഇവിടെ ലെസ്ബിയൻസെന്നൊക്കെ പറഞ്ഞാല്‍ എങ്ങനെയാന്ന് നിനക്ക് അറിയാലോ. അവളൊരു മുസ്ലിം കുട്ടി കൂടിയല്ലേ. പേടിച്ചട്ട്ണ്ടാവും പാവം. വല്ലാണ്ട് പേടിച്ച്ണ്ടാവും. അവൾക്ക് നിന്നോടുള്ള സ്നേഹം… അല്ല, പ്രണയം… അത് നിനക്ക് അങ്ങോട്ട് ഇല്ലാന്ന് തോന്നിക്കാണും. അങ്ങനെ വന്നാല്‍ പിന്നെ നീ അവളെ ഒറ്റിക്കൊടുക്കുമോന്ന് പേടിയായിണ്ടാവും. ”

ജ്യോതിയുടെ കണ്ണുകൾ നിറഞ്ഞുവന്നു. അവൾക്ക് പറയണമെന്നുണ്ടായിരുന്നു തനിക്ക് ഫൈസയോടല്ല രാജിയോടാണ് പ്രണയമെന്ന്. അത് തുറന്നു പറയാന്‍ തനിക്കും പേടിയാണെന്ന്.

” ശരിക്കും അങ്ങനെ ആയിരിക്കുവോ? ”

ജ്യോതിയുടെ ശബ്ദത്തിലെ തേങ്ങൽ രാജിക്ക് തിരിച്ചറിയാമായിരുന്നു.

” ആയിരിക്കാം… നീ അതിന് വിഷമിക്കുവൊന്നും വേണ്ട. (ഒന്ന് നിർത്തിയിട്ട് വീണ്ടും) ഒന്ന് ചോദിക്കട്ടെ, അവൾക്ക് ശരിക്കും നിന്നോട് പ്രണയമായിരുന്നെങ്കിൽ ഈ കല്ല്യാണം ഇല്ലായിരുന്നെങ്കില്‍ നീ എന്ത് ചെയ്തേനേ? നിങ്ങള്‍ എങ്ങനെ ജീവിച്ചേനേ…?”

അതിന് ഒരു നിമിഷം പോലും ജ്യോതിക്ക് ആലോചിക്കേണ്ടി വന്നില്ല.

” ഞങ്ങളെ അറിയാത്ത, പെണ്ണിന് പെണ്ണിനെ പ്രേമിക്കാന്‍ പറ്റുന്ന എത്രയോ നാടുകളുണ്ട് ഈ ലോകത്ത്. അങ്ങനെ എവിടേക്കെങ്കിലും പോയേനേ ഞാന്‍ അവളെക്കൂട്ടി… ”

മനസ്സിൽ ഒരുപാട് തവണ മെനഞ്ഞെടുത്ത സ്വപ്നമാണത്. ജ്യോതിയുടെ ആ സ്വപ്നത്തിൽ പക്ഷേ കൂടെ ഫൈസയല്ലെന്ന് മാത്രം…

The Author

19 Comments

Add a Comment
  1. വാത്സ്യായനൻ

    ബാക്കിയെവിഡ്രോ

    1. അയച്ചിട്ടുണ്ട്. ഉടനേ വരേണ്ടതാണ്.

  2. ഇനി തുടരുന്നില്ലേ ബ്രോ ???

    1. ഉണ്ട്.

  3. വാത്സ്യായനൻ

    തുടർച്ചയ്ക്കായി കാത്തിരിക്കുന്നു.

  4. നൈസ് നല്ല കഥ ആയിരുന്നു

  5. കൊള്ളാം broo?❤️

  6. അർജ്ജുൻ

    നല്ല അവതരണം

    നല്ല ഫീലിംഗ്

    നല്ല കഥ

    അടുത്ത പാർട്ട് വേഗം വേണമേ

    1. Thank you ?
      വേഗം തരാന്‍ ശ്രമിക്കാം

  7. Nice story bro.നല്ല ഫീൽ ..ലൗ സ്റ്റോറി ?

  8. വാത്സ്യായനൻ

    അങ്ങനെ കാത്തുകാത്തിരുന്ന നാലാം ഭാഗവും എത്തി. ബ്യൂട്ടിഫുൾ. ഇത് നിഷിദ്ധസംഗമം അല്ല, ലവ് സ്റ്റോറീസ് വിഭാഗത്തിൽ വരേണ്ടതായിരുന്നു, അത്രയുണ്ട് ഫീലും ഡീറ്റെയ്ലിങ്ങും. തുടരുമെന്ന് പ്രതീക്ഷിക്കുന്നു.

    1. Thank you ? വീണ്ടും നന്നാക്കാന്‍ ശ്രമിക്കാം.

  9. bro സൂപ്പർ ആയിട്ടുണ്ട് 3 പാർട്ട് ഒരുമിച്ച് ആണ് വായിച്ചത് ത്രില്ലിംഗ് ആയിട്ടുണ്ടായിരുന്നു> ഇതുപോലെ തന്നെ തുടരുക അടുത്ത ഭാഗം വേഗം കിട്ടും എന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്നു???

    1. Thank you ? അടുത്ത ഭാഗം കഴിയുന്നതും വേഗം തരാന്‍ ശ്രമിക്കാം.

  10. ഫൈസ കല്യാണം കഴിഞ്ഞു പോവേണ്ടായിരുന്നു
    ഫൈസയും ജ്യോതിയും നല്ല റൊമാൻസും സെക്സും പ്രതീക്ഷിച്ചു ?

    1. എന്താ ചെയ്യാ…. ഓരോ അവസ്ഥകളല്ലേ… ???

      1. ലെസ്ബിയൻ സ്റ്റോറി വായിക്കാത്ത ഞാൻ വായിച്ചതും ഇഷ്ടപെട്ട സ്റ്റോറി ഇതാണ്

Leave a Reply

Your email address will not be published. Required fields are marked *