ഒരേയൊരാൾ 4 [ഹരി] 204

ജ്യോതിയുടെ ശ്വാസം ഒരു നിമിഷം നിലച്ചു. ഹൃദയം നെഞ്ചിൻകൂടിന് പുറത്തേക്ക് ചാടി മിടിക്കുന്നത് പോലെ… അവൾ ഭയത്തോടെ ഫൈസയെ നോക്കി. ദയനീയമായ ആ നോട്ടം ഫൈസ കണ്ടു… അവൾ തുടര്‍ന്നു,

“എന്റെ കല്യാണം ഉറപ്പിച്ചു…!!”

ജ്യോതി ഞെട്ടിത്തരിച്ചു പോയി. അവൾ അറിയാതെ വായ പൊത്തിപ്പിടിച്ചു. എല്ലാവരിലും അത്ഭുതമൂറുന്നത് ഫൈസ കണ്ടു.

“ഇതെപ്പഴാടീ…?! നീ നമുക്കൊന്നും ഒരു സൂചന തന്നില്ലല്ലോ…!”

ലീന പരിഭവപ്പെട്ടു.

“ഞാന്‍ പോലും പ്രതീക്ഷിച്ചില്ലടീ… ആള് ഖത്തറിലാണ് ജോലി ചെയ്യുന്നത്. ഷഫീഖ്ന്നാണ് പേര്. കല്ല്യാണം ഉടനെയുണ്ടാകും. ആൾക്ക് അധികം ലീവില്ല. പോണേന് മുന്നേ നടത്തണംന്നാണ് അവർക്ക്. അതോണ്ട്… ”

ഫൈസ പറഞ്ഞുനിർത്തി…

ജ്യോതിക്ക് എന്ത് ചിന്തിക്കണമെന്നറിയില്ലായിരുന്നു. തികച്ചും അപ്രതീക്ഷിതമായിരുന്നു ഈ വിശേഷം. എന്ത് പറയണമെന്നറിയാതെ അവൾ ഫൈസയെ നോക്കിയിരുന്നു.

” അപ്പൊ ഇനി ചുമ്മാ സ്വപ്നം കണ്ട് നടക്കണ്ടല്ലോ…. ഇനി സ്വന്തമായിട്ട് ഒരാളെ കിട്ടാൻ പോവല്ലേ വേണ്ടപ്പോ വേണ്ടപ്പോ കളിക്കാന്‍… നിനക്കായിരുന്നല്ലോ മുട്ടി നിന്നിരുന്നത്”.

സൗമ്യ കളിയാക്കി ചിരിച്ചുകൊണ്ട് ഫൈസയെ തോളത്ത് പിടിച്ചു കുലുക്കി. അവളും ചിരിച്ചു. ആ ചിരിയുടെ ഒടുവിൽ ജ്യോതിയെ ഒരു നോക്കു നോക്കി. ജ്യോതിയും അവളെ നോക്കി. പിന്നെ ഒന്ന് പുഞ്ചിരിച്ചു.

” കാര്യങ്ങളെ പറ്റി വല്ല ഐഡിയയുണ്ടോ? ”

ലീന ചോദിച്ചു.

” എന്തിനെപ്പറ്റി? ”

” മാങ്ങാത്തൊലി…. എടീ… സെക്സിനെ പറ്റി… എന്തെങ്കിലുവൊക്കെ അറിയ്യോ?”

“കുറച്ചൊക്കെ…”

ഫൈസ ഒരല്പം നാണിച്ചു.

“അപ്പൊ നമ്മുടെ കൂട്ടത്തില്‍ ആദ്യത്തെ അനുഭവം കിട്ടാൻ പോവുന്നത് നിനക്കാണല്ലേ….!!!”

സൗമ്യ ആവേശത്തോടെ പറഞ്ഞു.

അപ്പോഴേക്കും ടീച്ചര്‍ വന്നു. ലെക്ച്ചറുകളൊന്നും ജ്യോതി ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. അവളുടെ മനസ്സ് മറ്റെവിടെയോ ആയിരുന്നു. ഇടക്കിടെ ഫൈസയെ അവൾ പാളിനോക്കി. ഉച്ചയൂണിന്റെ നേരത്ത് ഇരുവരും പരസ്പരം ഒഴിഞ്ഞുമാറി നടന്നു. നേരിട്ടൊരു സംസാരത്തിന് രണ്ടുപേർക്കും കഴിയുന്നുണ്ടായില്ല. മഴ പെയ്തും തോർന്നുമിരുന്നു.

ജ്യോതിക്കും ഫൈസക്കുമിടയിലെ സമസ്യകളെ പറ്റി യാതൊരു സൂചനയുമില്ലാത്ത കൂട്ടുകാരികൾ കല്ല്യാണത്തിന്റെ ഒരുക്കങ്ങളെപ്പറ്റി ചർച്ചയിലായിരുന്നു. ആ ചർച്ചകൾക്കിടയിലേക്ക് പലപ്പോഴും ജ്യോതിയും ഫൈസയും വലിച്ചിഴക്കപ്പെട്ടു. ആ സംസാരങ്ങളിൽ വീർപ്പുമുട്ടുമ്പോൾ ഇടക്കെപ്പോഴോ ജനലഴികൾക്കിടയിലൂടെ ജ്യോതി കണ്ടു, പുറകിലൊരു നേരിയ മഴയുടെ പശ്ചാത്തലത്തില്‍, ഇത്തിരി നനഞ്ഞ മുടിയും മുഖവുമായി രാജി…! ജ്യോതിക്ക് അപ്പോള്‍ തന്റെ ജീവശ്വാസം തിരിച്ചുകിട്ടിയതുപോലെ തോന്നി. എവിടെനിന്നോ ആത്മാർത്ഥമായൊരു പുഞ്ചിരി അവളിലുണർന്നു. രാജിയുടെ കണ്ണുകൾ ഇവിടെയെന്തോ തിരയുന്നുണ്ട്. ക്ലാസ് മുറിയുടെ വാതിൽക്കൽ അവൾ വന്ന് തന്നെ നോക്കിയപ്പോള്‍ ജ്യോതി അറിയാതെ തന്നെ എഴുന്നേറ്റ് നടന്നുപോയി.

The Author

19 Comments

Add a Comment
  1. വാത്സ്യായനൻ

    ബാക്കിയെവിഡ്രോ

    1. അയച്ചിട്ടുണ്ട്. ഉടനേ വരേണ്ടതാണ്.

  2. ഇനി തുടരുന്നില്ലേ ബ്രോ ???

    1. ഉണ്ട്.

  3. വാത്സ്യായനൻ

    തുടർച്ചയ്ക്കായി കാത്തിരിക്കുന്നു.

  4. നൈസ് നല്ല കഥ ആയിരുന്നു

  5. കൊള്ളാം broo?❤️

  6. അർജ്ജുൻ

    നല്ല അവതരണം

    നല്ല ഫീലിംഗ്

    നല്ല കഥ

    അടുത്ത പാർട്ട് വേഗം വേണമേ

    1. Thank you ?
      വേഗം തരാന്‍ ശ്രമിക്കാം

  7. Nice story bro.നല്ല ഫീൽ ..ലൗ സ്റ്റോറി ?

  8. വാത്സ്യായനൻ

    അങ്ങനെ കാത്തുകാത്തിരുന്ന നാലാം ഭാഗവും എത്തി. ബ്യൂട്ടിഫുൾ. ഇത് നിഷിദ്ധസംഗമം അല്ല, ലവ് സ്റ്റോറീസ് വിഭാഗത്തിൽ വരേണ്ടതായിരുന്നു, അത്രയുണ്ട് ഫീലും ഡീറ്റെയ്ലിങ്ങും. തുടരുമെന്ന് പ്രതീക്ഷിക്കുന്നു.

    1. Thank you ? വീണ്ടും നന്നാക്കാന്‍ ശ്രമിക്കാം.

  9. bro സൂപ്പർ ആയിട്ടുണ്ട് 3 പാർട്ട് ഒരുമിച്ച് ആണ് വായിച്ചത് ത്രില്ലിംഗ് ആയിട്ടുണ്ടായിരുന്നു> ഇതുപോലെ തന്നെ തുടരുക അടുത്ത ഭാഗം വേഗം കിട്ടും എന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്നു???

    1. Thank you ? അടുത്ത ഭാഗം കഴിയുന്നതും വേഗം തരാന്‍ ശ്രമിക്കാം.

  10. ഫൈസ കല്യാണം കഴിഞ്ഞു പോവേണ്ടായിരുന്നു
    ഫൈസയും ജ്യോതിയും നല്ല റൊമാൻസും സെക്സും പ്രതീക്ഷിച്ചു ?

    1. എന്താ ചെയ്യാ…. ഓരോ അവസ്ഥകളല്ലേ… ???

      1. ലെസ്ബിയൻ സ്റ്റോറി വായിക്കാത്ത ഞാൻ വായിച്ചതും ഇഷ്ടപെട്ട സ്റ്റോറി ഇതാണ്

Leave a Reply

Your email address will not be published. Required fields are marked *