ഒരു എ സര്‍ട്ടിഫയിഡ് പ്രണയം 3 [Antu Paappan] 362

“”അതിന് അവളെന്താ അഭിയോട് കാണിച്ചത്? “”

“”അവനെ ആ കോളജിൽ നിന്നു പുറത്താക്കിചില്ലേടാ അവൾ “”

പണ്ട് അശ്വതി എന്നോട് പറഞ്ഞത് പ്രകാരം അവനോടു പറഞ്ഞു.

“”ഏയ് അതാണങ്കിൽ നിന്റെ അശ്വതിക്ക് അതിൽ വലിയ റോളൊന്നും  ഇല്ല. അവന്റ സമയമായി അവൻ പോയി അത്രേയുള്ളു. “”

“”എന്നുവെച്ചാൽ? “!

“”നിങ്ങടെ കോളേജ് ബസ് ആക്സിഡന്റ് ആയതു നിനക്ക് ഓർമ്മയുണ്ടോ. കാണില്ല അതിൽ പിന്നല്ലേ നിന്റെ ഓർമ്മകളൊക്കെ പോയത്. കൊറച്ചു നാളുകൾക്ക് മുൻപ് നിങ്ങടെ കോളേജ് ബെസ്റ്റ് ആക്സിഡന്റായിരുന്നു. ആന്നത് ആദ്യം ഒരു ബൈക്കിൽ ഇടിച്ചിട്ടായിരുന്നു ബസ് ആ കുഴിയിലേക്ക് മറിഞ്ഞത്.  ബൈക്ക് ഓടിച്ചിരുന്നത് നമ്മുടെ ക്ലാസ്സിൽ ഉണ്ടായിരുന്ന അഭിയാണ്. സ്പോട്ടിൽ ആള് പോയി. വധി അല്ലാതെ എന്ത് പറയാൻ. അവൻ ഇച്ചിരി കോഴി ആയിരുന്നെങ്കിലും ആളു സ്നേഹം ഉള്ളവനായിരുന്നു. നീ ഇപ്പൊ ഒരുപാട് കൺഫ്യൂസ്ഡ് ആണ്. സാരമില്ല ഉറങ്ങിക്കോ നാളേ കല്യാണമല്ലേ. “”

“”എന്താ നീ പറഞ്ഞത് അവൻ മരിച്ചു പോയെന്നോ””

“”ആട അത് അന്ന് വലിയ ഒരു വാർത്തയായിരുന്നു പാത്ര കട്ടിങ്ങൊക്കെയുണ്ട്, അവന്റെയും നിന്റെയും ജീനമിസ്സിന്റെയും ഫോട്ടോ ഒക്കെ ഉണ്ടാരുന്നു അതിൽ. ഞാൻ വാട്സാപ്പ് ചെയ്യാം നിക്ക് “”

കേട്ടത് വിശ്വസിക്കാൻ ആവാതെ ഞാൻ അന്തിച്ചുനിന്നു . അപ്പോഴേക്കും എന്റെ വാട്സാപ്പിൽ ആ വാർത്ത വന്നു.

കോളജ് ബസ്സിനെ ഓവർ ടെക്ക് ചെയ്യുന്നതിനിടയിൽ യുവാവ് ബസ്സിനടിയിൽ പെട്ടു മരണമറഞ്ഞു , തുടർന്നു നിയന്ത്രണം വിട്ട ബസ് കൊക്കയില്ലേക്ക് മറിഞ്ഞു, വൻ അപകടം ഒഴിവായത് തലനാരിഴക്ക്.

ആദ്യം ഞാൻ കണ്ടത് ഞാൻ ജീനയെ എടുത്തുകൊണ്ടു വരുന്ന ഫോട്ടോ ആയിരുന്നു. അതെന്നിൽ വലിയൊരു ഞെട്ടൽ ഉണ്ടാക്കി.  എനിക്കിത്രയും ദേഷ്യമുള്ള അവളെ ഞാൻ ഇങ്ങനെ എടുക്കുമോ?…

പിന്നെ കണ്ടത് ഒരു പാസ്പോര്‍ട്ട് സൈസ് ഫോട്ടോയാണ്. അതേ ഇത് അഭി തന്നെയാണ് എനിക്കിപ്പോ അവനെ ഓർക്കാൻ പറ്റുന്നുണ്ട്. പക്ഷേ അപ്പൊ അശ്വതി പറഞ്ഞത്.  അഭിയേ അവൾ പുറത്താക്കിയില്ലെങ്കിൽ പിന്നെ അവള്‍ പറഞ്ഞ കഥ എന്താണ്?

*********************

കെട്ടിമേളം പെരുകുന്നതിനനുസരിച്ചു അന്ന് അവൾ  പണ്ട് അഭിയെപറ്റി പറഞ്ഞ ഡയലോഗുകൾ ഒന്നോന്നായി എന്റെ മനസിലൂടെ പോയി.

The Author

46 Comments

Add a Comment
  1. മാവേലി

    ഭായ് ഇത് ഇപ്പോ നോളന്റെ സിനിമ കണ്ട പോലെ അയല്ലോ akke ഒരു വെടിയും പുകയും ആണല്ലോ !
    Waiting for next part

  2. ബാക്കി ഒന്ന് വിട് അന്തു plsssssss
    Poli story ❤❤❤
    Katta wating???

  3. February 11 nu poyatha ithuvare oru vivaravumilla ? 2masam aay update vallathm?thirakkane onnu sujippich pokkude ?

  4. ×‿×രാവണൻ✭

    2ndum 3rdum ആകെ ഒരു പുക പോലെ

  5. Evdee doo…
    Oru vivarulla

  6. Do ennathekku varudoo adutha part .. chance ondo

  7. എന്താണ് ഭായ് നിങ്ങളുടെ സൃഷ്ടിയിൽ കൈ കടത്തുക അല്ല……..

    ഞങ്ങളെ എങ്ങനെ ഒക്കെ ചിന്തിപ്പിക്കുന്നതു നിങ്ങളുടെ വിജയം ആകും.. എന്നാലും പറയുക ആണ് എന്നും നല്ല ലവ് സ്റ്റോറിയെ സ്നേഹിക്കുന്ന ആളുകൾ ഇവിടെ ഉണ്ട് അവരെ നിരാശപെടുത്തല്ലു ???

    1. എല്ലാ കഥയും നമ്മൾ വിചാരിക്കും പോലെ ആവില്ലല്ലോ ബ്രോ.ഈ കഥ ഇങ്ങനെയാണ്, വരും ഭാഗങ്ങളിൽ എന്തുകൊണ്ട് എന്ന് നമുക്ക്മ നസിലാക്കാം

  8. സത്യത്തിൽ ഇത് വായിക്കാൻ തന്നെ പറ്റുന്നില്ല?, ഇത് ഇപ്പൊ എല്ലാം അവനു ഓർമ വന്നാൽ അവളെ വാലാട്ടി. അവള് പറയുന്നതും അനുസരിച്ചു ജീവിക്കേണ്ടി വരും, അവന്ടെ കഷ്ടകാലം,, അടുത്ത പാർട്ട്‌ കുറച്ചാകിലും ഹാപ്പിനെസ്സ് കൊണ്ട് വരണേ അപേക്ഷ ആണ്?? നെക്സ്റ്റ് പാർട്ട്‌ വെയ്റ്റിംഗ്?

    1. ബ്രോ പറഞ്ഞതല്ലേ നമുക്കു നോക്കാം ??

  9. ആന്തപ്പാ…
    ഇനി ഒരൊറ്റ പാർട്ടിൽ 200ഓ 200ഓ പേജ് വെച്ച് ആയാലും വേണ്ടില്ല. ക്ലൈമാക്സ് വരെ എഴുതി പോസ്റ്റ് ആകിയ മതി.

    സസ്പെൻസ് wait ആക്കാൻ വയ്യാഞ്ഞിട്ടാ

    1. അപ്പൊ ഒരുപാട് ടൈം എടുക്കും ?

      1. എന്നാലും കൊഴപ്പില്ല confused tregedy suspence …..etc pinne ഒരുമാതിരി ….. തേപ്പ്… അവന് അച്ചുനെ നല്ല തേപ്പ് കൊടുത്ത് ജീനയെ കെട്ടമയിരുന്നൂ ….,…,………..

      2. Hahaha???
        എന്നാലും വേണ്ടില്ല.

        താമസിപ്പിക്കാതെ തായോ ഡാ….❤️

        Snegam മാത്രം.❤️

  10. ഡാ കള്ള അന്തപ്പാ ??

    എന്തോന്നാടെ ഇത്. ?
    ഒരു പിടീം തരാണ്ട് ആണല്ലോ കഥ പോണേ. ഈ ബോധം കെടൽ കഴിഞ്ഞ് ബോധം വരുമ്പോ ഓർമകൂടി വരട്ടെ ?. എന്നാലും ആ താലി….

    സത്യം ജീനയിലൂടെ മാത്രമേ ഇനി അറിയാൻ വഴിയുള്ളു.അല്ലേൽ ബോധം വന്ന് അവൻ തന്നെ ഒക്കെ പറയണം. ഇപ്പൊ നടന്നതൊക്കെ മറന്ന് പോട്ടെ. ?.

    സത്യം അറിഞ്ഞാൽ അമ്മ തന്നെ അവളെ അടിച്ചിറക്കട്ടെ എന്നും ആഗ്രഹിക്കുന്നു. ലേറ്റ് ആക്കാണ്ട് തായോ ??

    1. ഇതിൽ ചിലതു നടക്കും മറ്റുചിലതിന്റെ ഓപ്പോസിറ്റും ?. എന്നാലും എന്റെ പ്രധാന ട്വിസ്റ്റ് ഇതൊന്നുമല്ല ??

  11. ഇതിപ്പോ എന്താ സംഭവിച്ചത്? Full ഒരു പുക ആണല്ലോ

    1. തീ പുറകെ വരും

  12. ഡ്രാഗൺ കുഞ്ഞ്

    ഇതിപ്പോ ആരുടെ കിളിയാ പറന്നു പോയെ ന്റെ ആണോ ???

    1. കിളി പറക്കാൻവേണ്ടി ആയിട്ടില്ല ???

  13. Machaa next part waiting….

    1. നോക്കട്ടെ

  14. ഇനി ബോധം വരുമ്പോൾ പയന്നെ കുറച്ചു കലിപനും ബോധമുള്ളവനും ആക്കു ബ്രോ

    1. ഗലിപ്പന്റെ ഗാന്താരി ??

  15. ഈ ബോധം കെടലിൽ ഓർമ്മ തിരിച്ച് കിട്ടുമോ, അതോ ഇനി ഉള്ള ബോധം കൂടെ പോവുമോ എന്തോ, waiting?❤️

    1. അതിപ്പോ പറയാൻ പറ്റില്ല ??.

  16. ❣️❣️❣️❣️

    1. ❤️❤️❤️

  17. ഇജ്ജാതി വെള്ളയടി …..

    1. അങ്ങട് വെക്തമായില്ല. ഒന്നുടെ വെക്തമായി പറഞ്ഞിരുന്നേ മനസ്സിലാക്കാമായിരുന്നു.

  18. ഉണ്ണിക്കുട്ടൻ

    ഒരു സിനിമക്ക് ഉള്ള ത്രെഡ് ഉണ്ടല്ലോ

    1. യായാ,മലയാള സിനിമക്ക് എന്റെയൊരു കുറവുണ്ട് ??

      1. സ്വർഗ്ഗത്തിലെ കട്ടുറുമ്പ്

        ഇപ്പൊ കൊഴപ്പം ഇല്ലാണ്ട് പോണത് മലയാളം സിനിമ ആണ്. അതില്ലാണ്ടാക്കരുത് , പ്ലീസ് .

        1. അല്ലേലും എന്നേ താങ്ങാനുള്ള സ്ഥിതി ഇപ്പൊ മലയാള സിനിമക്കില്ല. ?

  19. Waiting ???nxt part

    1. ??thanks

  20. അരുൺ മാധവ്

    അവസാന നിമിഷം വരെ ജീനയുടെ കാര്യത്തിൽ ഒരു പ്രതീക്ഷയുണ്ടായിരുന്നു… ആ ഇനിയിപ്പം പറഞ്ഞിട്ടെന്താ കാര്യം ചെക്കന് കുരിശ് ചുമക്കാനാ യോഗം… പാവം ജീന ?

    1. നമുക്ക് എല്ലാം സെറ്റ് ആക്കാം ബ്രോ ?

      1. അരുൺ മാധവ്

        ദത് കേട്ടാ മതി പാപ്പാ ?

  21. Bro inn vegm idu climx I’m waiting

    1. Climax ?. കഥ തുടങ്ങിയതല്ലേ ഉള്ളു ??‍♂️??‍♂️

  22. ❤️❤️❤️

    1. Thanks ബ്രോ ?

Leave a Reply

Your email address will not be published. Required fields are marked *