പാഠം ഒന്ന് പ്രണയം മീര ടീച്ചർ [LustRaavan] 168

അമ്മയുടെ മുഖത്ത് അത്ഭുതം വിരിഞ്ഞു. “അതെയോ! മീര മോളാണോ നിന്റെ ടീച്ചർ? ഇത് കൊള്ളാമല്ലോ. അവൾ നല്ല പക്വതയുള്ള കുട്ടിയാണെന്ന് എനിക്ക് തോന്നിയിരുന്നു. പഠിപ്പിക്കാൻ നല്ല കഴിവുണ്ടാകും.”

സിദ്ധാർത്ഥ് ഒന്നും മിണ്ടാതെ ഇരുന്നു. അമ്മ തുടർന്നു, “ഞാൻ ഇത്രയും നേരം അവളെക്കുറിച്ച് തന്നെയായിരുന്നു ആലോചിച്ചത്. നിനക്ക് ഇംഗ്ലീഷിന് കുറച്ച് ബുദ്ധിമുട്ടുണ്ടല്ലോ. അവൾ അടുത്ത വീട്ടിൽ ഉള്ളതല്ലേ, വൈകുന്നേരം ഒന്ന് വന്ന് നിന്നെ പഠിപ്പിക്കുമോ എന്ന് ഞാൻ അവളോട് ചോദിക്കാനിരിക്കുകയായിരുന്നു. ഒരു ട്യൂഷൻ കിട്ടിയാൽ നിനക്ക് അത് വലിയ ഉപകാരമാകും.”

അമ്മയുടെ വാക്കുകൾ കേട്ടതും സിദ്ധാർത്ഥ് ഞെട്ടിപ്പോയി. “അമ്മേ… വേണ്ട… അവൾ… ടീച്ചർ ഭയങ്കര ഗൗരവക്കാരിയാണ്. എനിക്ക് പേടിയാ.”

അമ്മ അവനെ കളിയാക്കി ചിരിച്ചു. “പേടിച്ചാലൊന്നും പറ്റില്ല. പഠിക്കാൻ കുറച്ച് ഗൗരവം ഒക്കെ വേണം. ഒന്നും ഇല്ലെങ്കിലും അവൾ ഒരു ടീച്ചറല്ലേ, നിന്നെ പഠിപ്പിക്കാൻ അവൾക്ക് മടിയുണ്ടാകില്ല. ഞാൻ നാളെ തന്നെ അവളെ കണ്ട് സംസാരിക്കാം.”

സിദ്ധാർത്ഥിന്റെ നെഞ്ചിടിപ്പ് കൂടി.  അവന് പേടിയും സന്തോഷവും ഒരേപോലെ തോന്നി. പക്ഷേ,  എങ്ങനെയാണ് അവളുടെ മുന്നിൽ ഇരിക്കുക എന്നതായിരുന്നു അവന്റെ ഏറ്റവും വലിയ പേടി.

അന്ന് വൈകുന്നേരം മീര ടീച്ചർ തന്റെ വീടിന്റെ മുറ്റത്ത് ചെടികൾക്ക് വെള്ളമൊഴിച്ചു കൊണ്ടിരിക്കുകയായിരുന്നു. സിദ്ധാർത്ഥിന്റെ അമ്മ പതുക്കെ മതിൽക്കൽ ചെന്ന് അവളെ വിളിച്ചു.

“മീര മോളേ…”

മീര പതുക്കെ തിരിഞ്ഞു നോക്കി. ആ മുഖത്ത് ഒരു തെളിഞ്ഞ ചിരി വിരിഞ്ഞു. “ആഹാ, ആന്റി ആയിരുന്നോ? എന്താ ആന്റി ഈ വഴിക്ക്?”

The Author

LustRaavan

www.kkstories.com

4 Comments

Add a Comment
  1. Shihab Malappuram

    ആനി ടീച്ചർ മോഡൽ

  2. കൊള്ളാലോ രാവണ ഇറോട്ടിക്ല ലവ് സ്റ്റോറി ആണോ 👀? സംഭവം കലക്കിയിണ്ട് അടുത്ത പാർട്ട്‌ വേഗം ഇട്ടോ no scn കമ്പി ഉണ്ടായിക്കോട്ടെ കൂടെ പ്രണയവും 🌝❤️

  3. ഇങ്ങനെ പ്രണയത്തോടെ കാമം ആയി പോയാൽ സംഭവം പൊളിക്കാം like it continue 💗💗💗💗🔥

  4. അതി ഗംഭീര തുടക്കം…

Leave a Reply

Your email address will not be published. Required fields are marked *