പാൽനിലാവ് [Batman Gothammukk] 85

അവൾ ഉറങ്ങിക്കിടന്ന ആ അധികായന്റെ കയ്യിൽ തന്റെ കരതലമമർത്തി. അയാൾ പതിയെ കണ്ണുകൾ തുറന്നു. “ഞാൻ, ഞാൻ സന്ധ്യ ഞാനാണ് ഇവിടെ എത്തിച്ചത് “അവൾ പുറത്തേക്കെങ്ങോ കൈചൂണ്ടി പറഞ്ഞൊപ്പിച്ചു. അയാൾ അവളെ കുറച്ചു നേരം നോക്കിയ ശേഷം വീണ്ടും തലതിരിച്ചു കിടന്നു.

പക്ഷെ അവൾ വിടാനുദ്ദേശം ഇല്ലായിരുന്നു കാരണം അവളെ കാത്ത് വീട്ടിൽ രാഹുൽ ഇരിപ്പുണ്ട്. കുറച്ചു പൈസയും ഏൽപ്പിച്ചിട്ട് ഇയാളുടെ ബന്ധുക്കൾ വരുന്നതിന് മുന്നേ പിന്നെ

പോണം അതാണ് അവളുടെ ലക്ഷ്യം.”പേരെന്താ, ഇവിടെ അടുത്താണോ വീട് “അവൾ പിന്നെയും തിരക്കി. പക്ഷെ ഇത്തവണ അയാൾ മറുപടി പറഞ്ഞു “പേര് വാസു , വീട് കേരളത്തിലാ കൊല്ലത്ത് ”

 

സന്ധ്യ : അപ്പോൾ ഇവിടെ?

 

വാസു : ജോലി തിരക്കി വന്നതാ

 

സന്ധ്യ : കിട്ടിയോ ജോലി?

 

വാസു : ഇല്ല

 

സന്ധ്യ : കൊല്ലത്തുള്ള ബന്ധുക്കളുടെ നമ്പർ തരൂ ഞാൻ വിളിച്ചു പറയാം.

 

ഇത്തവണ അയാൾ കുറച്ചു നേരത്തേക്ക് ഒന്നും മിണ്ടിയില്ല. എന്തോ ആലോചിച്ചിട്ട് വീണ്ടും ചുണ്ടനക്കി ” അവിടെ ബന്ധുക്കൾ ആരുമില്ല, മക്കളൊക്കെ നല്ല നിലയിൽ എവിടെയൊക്കെയോ ആണ് ഭാര്യ കഴിഞ്ഞ വർഷം മരിച്ചു ”

 

അവൾ എന്ത് ചെയ്യണം എന്നറിയാതെ കുഴഞ്ഞു. എന്നിട്ട് വാസുവിനോടായി വിളിച്ചു “അച്ഛാ, അച്ഛന് ഞാൻ കുറച്ചു പൈസ തരട്ടെ അച്ഛന് ഇനി കുറച്ചു നാൾ ജോലി ചെയ്യാൻ പാടായിരിക്കില്ലേ അതുവരെ ചിലവിന് ആയിട്ട് ”

അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി ” എനിക്ക്പൈ സ വേണ്ട മോളെ, പറ്റുമെങ്കിൽ ഒരു ചെറിയ ജോലി ശെരിയാക്കി തരുമോ? ” വാസു ചോദിച്ചു. “അയ്യോ എനിക്ക് ഇവിടെ അങ്ങനെ പരിചയം ഒന്നുമില്ല അച്ഛ ഞാൻ കുറച്ചു നാളെ അയോള് ഇങ്ങോട്ടേക്കു വന്നിട്ട്, അച്ഛൻ ആലോചിച്ചിട്ട് പറഞ്ഞാൽ മതി” ഞാൻ കുറച്ചു കാശ് ഇവിടെ ഏല്പിച്ചേക്കാം. എന്നിട്ട് രാവിലെ വരാം അച്ഛൻ റസ്റ്റ്‌ എടുക്ക്”.

The Author

Batman Gothammukk

www.kkstories.com

1 Comment

Add a Comment
  1. ബാക്കി എവിടെ ബ്രോ

Leave a Reply

Your email address will not be published. Required fields are marked *