ഡോറിലേക്ക് നോക്കി നിന്നിരുന്ന ജെനി സൈറ പറഞ്ഞത് പോലും കേട്ടില്ല….
” ജെനി….. വാട്ട്….. എന്താ…. എന്ത് പറ്റി…. സൈറ അലറി…..
ജെനി മുഖം ഉയർത്തി സൈറയുടെ കണ്ണുകളിലേക്ക് നോക്കി… ജെനിയുടെ കണ്ണുകൾ, ഉറപ്പില്ലാത്ത അല്ലെങ്കിൽ ഒരുപാട് സംശയങ്ങൾ ഉള്ള പോലെ…
” മാം… ഓഫീസിൽ സംസാരിക്കാം…… ജെനി അത്ര മാത്രം പറഞ്ഞു…
ഓഫീസിൽ…..
നീന ഒപ്പിട്ട ഡീൽ, സൈറക്ക് മുന്നിൽ ഇരുന്ന് കുറച്ചു ഉറക്കെ ഓരോ വരികൾ ആയി വായിക്കുക ആയിരുന്നു ജെനി… എന്തെങ്കിലും മാറ്റങ്ങൾ അവസാന നിമിഷം നടന്നോ, വല്ല തിരുമാറികളും നടന്നിട്ടുണ്ട് എന്നറിയാൻ…
പക്ഷെ അവൾക്ക് കണ്ടെത്താൻ കഴിഞ്ഞില്ല….
” എനിക്കും ചെറിയ സംശയം ഇല്ലാ എന്നില്ല ജെനി… ഇത്രപെട്ടെന്ന് നീന മനസ്സ് മാറ്റി……ഈ ഡീൽ…. സൈറ സംശയത്തോടെ തന്നെ പറഞ്ഞു…
” മാം…. മാം…. അത്… ചിലപ്പോൾ… ചിലപ്പോൾ… എന്റെ…. എന്റെ ഡൌട്ട് ആവാം… പക്ഷെ….
ജെനി നിർത്തി…….
” ജെനി പറ…. നിന്നെ ഞാൻ ഒരു പി എ അല്ലെങ്കിൽ സെക്രട്ടറി ആയിട്ടല്ല കാണുന്നത് എന്ന് നിനക്ക് നന്നായി അറിയാം…. നിന്റെ വാക്കുകൾക്ക് ഞാൻ തരുന്ന വിലയും നിനക്ക് അറിയാം.. പിന്നെ എന്താ പ്രശ്നം.. നിന്റെ മനസ്സിൽ ഉള്ളത് പറ… സൈറ അക്ഷമ ആയി ചോദിച്ചു…
ജെനി ഒന്ന് കണ്ണടച്ച് പിടിച്ച് കുറച്ചു സമയം മുൻപ് നടന്ന ആ നിമിഷങ്ങൾ ഓർത്തു………
“ഹരി….ഹരി സർ… മുഖം കുനിച്ച്…..
” ഷിറ്റ്… അത് ഞാൻ മറന്നു… അവന് വച്ചിട്ടുണ്ട്… ബാക്കി ഉള്ളവർ ചിരിച്ച് നീന മാം പറയുന്നത് ശ്രദ്ധയോടെ കേട്ടപ്പോൾ അവൻ മാത്രം മുഖം കുനിച്ച്… ലീവ് തരില്ല എന്ന് പറഞ്ഞതിന് ഇങ്ങനെ………….

വായിക്കാൻ വൈകി. കുടുംബത്തിൽ ചെറിയൊരു പ്രശ്നം.😭
സൂപ്പർ പാർട്ടായിരുന്നു…..🥰🥰🥰
😍😍😍😍
അയച്ചിട്ടുണ്ട്
broo evidee
@sreeraj Update tharamo?
ഇന്ന് ഉണ്ടാകുമോ?