ഏട്ടാ , ഞാൻ ഏട്ടനെ ചതിച്ചു , ഞാൻ ഇനി ഭാര്യ എന്ന് പറഞ്ഞു ഏട്ടന്റെ കൂടെ ജീവിക്കാൻ യാതൊരു അവകാശവും എനിക്ക് ഇനിയില്ല . ഞാൻ മരിക്കാൻ പോവുകയാ . ചേട്ടന്റെ ജീവിതത്തിൽ ഒരു ഭാരമായി ഞാൻ ഉണ്ടാവില്ല .
വിമല തന്റെ ബെഡിന്റെ അടുത്തുള്ള ദ്രഡയർ തുറന്നു ഒരു ബ്ലഡ് എടുത്തു , കരഞ്ഞു കൊണ്ട് വിമല തന്റെ ഞെരുമ്പിൽ വെച്ച് .
താൻ ചെയ്ത തെറ്റിന് ഇത് തന്നെയാണ് ഒരു പരിഹാരം. വിമല മുറിക്കാൻ പോയതും .
രാഹുൽ – എന്റെ മുത്തേ , ഏട്ടനോട് പിണക്കമാണ്ണോ , ഞാൻ നാളെ തന്നെ പുതിയ സാരി മേടിച്ചു തരാം , നീ പിണക്കിയാൽ ഞാനും ഫുഡ് കഴിക്കൂലട്ടോ , എന്റെ ചക്കര വാ തുറന്നെ ……ആ …….. അങ്ങനെ …….
രാഹുൽ ഉറക്കത്തിൽ ഓരോന്നും പുലമ്പികൊണ്ടിരുന്നു .
വിമല രാഹുലിന്റെ പ്രവർത്തി കണ്ടു പൊട്ടി കരഞ്ഞു പോയി , തന്നെ തന്റെ ജീവിനു തുല്യം സ്നേഹിക്കുന്ന രാഹുലിന്റെ പ്രകടനം കണ്ട് നിൽക്കാൻ പറ്റാതെ വിമല വാ പൊളിച്ചു കരഞ്ഞു . ഞാൻ മരിച്ചാൽ ഏറ്റവും കൂടുതൽ തകരാൻ പോകുന്നത് തന്റെ പ്രിയതമന്റെ ജീവിതമാണ് .വിമല തന്റെ കൈയിലുണ്ടായ ബ്ലേഡ് താഴെ വീണുപോയി .
വിമലയുടെ ശബ്‌ദം കേട്ട് രാഹുൽ ഉറക്കത്തിൽ നിന്നും ഉണർന്നു .
രാഹുൽ നോക്കുമ്പോൾ കണ്ണീർ തുടക്കുന്ന വിമലെയാണ് കാണുന്നത് .
കരയുന്ന വിമലയെ കണ്ട് രാഹുൽ ഒന്ന് പേടിച്ചു .
രാഹുൽ കിടക്കയിൽ നിന്നും പെട്ടന്ന് ഉയർന്നു ഇരിന്നു ചോദിച്ചു .
രാഹുൽ – വിമലെ, എന്ത് പറ്റി ഡോ . എന്തിനാ നീ കരയുന്നെ .
തന്റെ കരച്ചിലിനിടയിൽ രാഹുൽ ഉണർന്നത് അവൾ അറിഞ്ഞില്ല.ആ ശബ്ദം കേട്ട് അവൾ ഭയന്നു പോയി. ഞാൻ എന്ത് മറുപടി നൽകണമെന്ന് അവൾ ചിന്തിച്ചു.
