അരുണിന്റെ പാടത്തെ ഒരു കർഷകനാണ് , ചുരുക്കി പറഞ്ഞാൽ അമ്മിണിയുടെ ഭർത്താവ് .
വിമലാ പതിയെ അവരുടെ സംസാരം കേൾക്കാൻ പാകത്തിൽ നിന്നു .
രാമു – യെജമാനത്തി , നമസ്കാരം .
‘അമ്മ – എന്റെ രാമു , ഞാൻ എത്ര പ്രാവിശ്യം പറഞ്ഞു എന്നെ അങ്ങനെ വിളിക്കരുതെന്ന് .
രാമു – ഒരു കിടപ്പാടം തന്നവരെ അടിയൻ എന്താ വിളിക്കേണ്ടത് , നിങ്ങളുടെ നല്ല മനസ്സ് കാരണമാ ഞാനും എന്റെ കുടുംബവും കഞ്ഞി കുടിച്ചു ജീവിക്കുന്നത് .
അമ്മ – ഇപ്പോൾ എങ്ങനെ പോകുന്നു രാമു , മോളുടെ കല്യാണം ഒക്കെ ഉറപ്പിച്ചോ ?
രാമു – ഇല്ല യെജമാനത്തി , അവൾക്ക് ഇപ്പോൾ കല്യാണം വേണ്ടാ എന്നാ പറയുന്നത് . പിന്നെ ഞാനും അധികം നിർബന്ധിക്കാറില്ല .
‘അമ്മ – അതുപോട്ടെ രാമു …………….ഇത്രയും രാവിലെ…………………. അമ്മിണി അന്വേഷിച്ചായിരിക്കും അല്ലേ ……………..
അതെ എന്ന മട്ടിൽ രാമു ചിരിച്ചുകൊണ്ട് തല ചൊരിഞ്ഞു .
അവൾ അരുണിന്റെ മുറിയിലുണ്ട് .
രാമു മിണ്ടാതെ നിന്നും …….
‘അമ്മ – എന്താടാ കേറുന്നില്ല ?
രാമു – എനിക്ക് ………..
‘അമ്മ -ഇവിടെ അങ്ങനെ നിന്നെ ആരും താഴ്ത്തി കാണാറില്ല , പിന്നെ എന്താ .
രാമു വളരെ സന്തോഷത്തോടെ വീടിന്റെ അകത്തു കാൽകഴുകി കയറി .
രാമുവിന്റെ വരവ് കണ്ട വിമല അടുക്കളയിലേക്ക് ഓടി …..
(രാമുവിനെ അടിച്ചമർത്തിയ പോലെയാണ് എല്ലാരും പെരുമാറാറുള്ളത് . ചെയ്യുന്ന ജോലിക്കുപോലും കൃത്യമായി ആരും പണം നൽകാറില്ല . പക്ഷെ അരുണിന്റെ സാനിധ്യത്തിൽ അവന് വേറെ നല്ല നല്ല ജോലിയൊക്കെ ഒപ്പിച്ച കൊടുത്തു . അവരുടെ കിടപ്പാടം പോകാൻപോയപ്പോൾ അരുണായിരുന്നു അവരുടെ കട ബാധ്യതാ മുഴുവൻ മാറ്റിയത് , എന്നിട്ട് തന്റെ ഭൂമിലയിൽ ചെറിയൊരു കൂരയും വെച്ചുകൊടുത്തു ).
