രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 10 [Sagar Kottapuram] 1273

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 10

Rathishalabhangal Life is Beautiful 10 | Author : Sagar Kottapuram

Previous Part

 

അന്നത്തെ ദിവസം അങ്ങനെ ഞങ്ങള് ആഘോഷമാക്കി . കുറെ നാളുകൾക്കു ശേഷം വീണുകിട്ടിയ അവസരം മഞ്ജുസും ഞാനും ശരിക്ക് എൻജോയ് ചെയ്തു . രാത്രിയും അതിന്റെ അലയൊലികൾ ആ വീട്ടിൽ മുഴങ്ങി . പിറ്റേന്ന് അച്ഛനും അമ്മയും അഞ്ജുവുമൊക്കെ മടങ്ങി വന്നതോടെ വീട് വീണ്ടും പഴയ താളത്തിലേക്ക് മടങ്ങി .അന്നത്തെ രാത്രി കൂടി കഴിഞ്ഞാൽ ഞാൻ കോയമ്പത്തൂരിലേക്ക് തിരിച്ചു പോകും . അതിന്റെ ചെറിയൊരു ബുദ്ധിമുട്ട് എന്റെ ഉള്ളിൽ കിടന്നു കളിക്കുന്നുണ്ട് . അവിടെ എത്തുന്നത് വരെയേ കുഴപ്പമുള്ളൂ . എത്തിക്കഴിഞ്ഞാൽ പിന്നെ സെറ്റാണ്! അൽപ സ്വല്പം ബിയറടിയും ശ്യാമുമായുള്ള സഹവാസവും ജഗത്തിന്റെ കമ്പനിയുമൊക്കെ ഒരു കണക്കിന് ആശ്വാസമാണ് .

അതൊക്കെ ആലോചിച്ചു ഞാൻ ഉമ്മറത്തിരിക്കെയാണ് , രാത്രിയിലെ ഭക്ഷണമൊക്കെ കഴിഞ്ഞു അച്ഛൻ അങ്ങോട്ടെത്തിയത് . പുള്ളി വന്നതോടെ ഞാൻ കസേരയിൽ നിന്നും എഴുനീറ്റുകൊണ്ട് തിണ്ണയിലേക്ക് മാറി ഇരുന്നു .

“നാളെ എപ്പൊഴാടാ പോകുന്നത് ?”
ഷർട്ടിന്റെ പോക്കെറ്റിൽ നിന്ന് ഒരു സിഗരറ്റ് എടുത്തു പിടിച്ചുകൊണ്ട് അച്ഛൻ എന്നെ നോക്കി . പുള്ളിക്ക് മദ്യപാന ശീലം ഇല്ലെങ്കിലും അൽപ സ്വല്പം പുകവലി ഉണ്ട് . വീട്ടിൽ പിള്ളേർ ഉള്ളതുകൊണ്ട് തിരിച്ചുവരവിൽ അതത്ര ആക്റ്റീവ് അല്ലെന്നു മാത്രം !

“നേരത്തെ പോണം …പിള്ളേര് ഉണരും മുൻപ് പോകുന്നതാ സുഖം ”
ഞാൻ അതിനു പയ്യെ മറുപടി പറഞ്ഞു .

“ഹ്മ്മ്….”
പുള്ളി അതിനൊന്ന് അമർത്തി മൂളി . പിന്നെ ലൈറ്റർ എടുത്തുകൊണ്ട് സിഗരറ്റ് കത്തിച്ചു പയ്യെ വലിച്ചു . ഞാനതെല്ലാം സ്വല്പം കൗതുകത്തോടെ നോക്കി ഇരുന്നു . എനിക്കും വലിക്കാനുള്ള ത്വര ഒക്കെ ഉണ്ടെങ്കിലും മഞ്ജുസിനെ പേടിച്ചു ചെയ്യാത്തതാണ് .

“നീ വലിയൊക്കെ ഉണ്ടോ ?”
അച്ഛൻ പുക ഊതിവിട്ടുകൊണ്ട് എന്നെ നോക്കി പുഞ്ചിരിച്ചു .

“ഏയ് ..ഇല്ലച്ഛാ …മഞ്ജുസിനു അതൊന്നും ഇഷ്ടല്ല …”
ഞാൻ ചെറു ചിരിയോടെ തട്ടിവിട്ടു .

“ആഹ് ..നന്നായി…”
പുള്ളി അതിനു ഗൗരവത്തിലൊരു മറുപടി നൽകി . പിന്നെ സ്വല്പം ആസ്വദിച്ചുകൊണ്ട് സിഗരറ്റ് വലിച്ചു .

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

100 Comments

Add a Comment
  1. വിരഹ കാമുകൻ

  2. നാടോടി

    Sagar അടുത്ത ഭാഗം എന്ന് വരും

  3. Past ഉം Present ഉം കോർത്തിണക്കിയുള്ള ശൈലി ഗംഭീരം ആയിട്ടുണ്ട് .
    വെറുതെ linear ആയി പറഞ്ഞ് പോകുന്നതിലും നല്ലതാണ് ഇത് .

Leave a Reply

Your email address will not be published. Required fields are marked *