മഞ്ജുസ് തലയിണയിൽ മുഖം പൂഴ്ത്തികൊണ്ട് ഉറക്കെ പറഞ്ഞു .അത് എനിക്കൊരു ക്ഷീണം ആയി .”ഓക്കേ ..എന്നാൽ അങ്ങനെ ആയിക്കോട്ടെ …എനിക്കും അതാ സുഖം ..അത്രയെങ്കിലും സമാധാനം കിട്ടുമല്ലോ ”
അവളുടെ സ്റ്റാൻഡിനു ഞാനും അതെ രീതിക്ക് മറുപടി നൽകി .
“അയാം സീരിയസ് ..ഗെറ്റ് ലോസ്റ്റ് മാൻ ..”
മഞ്ജുസ് എന്റെ തമാശ കേട്ട് ദേഷ്യപ്പെട്ടു . അവളുടെ പോസ് കണ്ടപ്പോൾ കുണ്ടിക്കിട്ടൊരു ചവിട്ടു കൊടുക്കാൻ ആണ് തോന്നിയത് . പക്ഷെ പാവം ആയിപ്പോയില്ലേ…
“ഓക്കേ ഡീ മുത്തേ ..നീ എന്റെ അടുത്ത് തന്നെ വരുമല്ലോ ..”
ഞാൻ അവളുടെ കിടപ്പു നോക്കി പല്ലിറുമ്മി . പിന്നെ വാതിലും അടച്ചുകൊണ്ട് പുറത്തിറങ്ങി . അന്നത്തെ ദിവസം പിന്നെ ഉച്ചക്ക് വീട്ടിൽ പോയിട്ട് കാര്യമില്ലെന്നു അറിയാവുന്നതുകൊണ്ട് ഞാൻ ഭക്ഷണമൊക്കെ പുറത്തു നിന്ന് കഴിച്ചു . പിന്നീട് പതിവ് പോലെ വൈകുന്നേരമാണ് മടങ്ങി വന്നത് .
അന്നത്തെ ദിവസം വാശി പോലെ മഞ്ജുസ് എന്നെ വിളിക്കുകയോ , മെസ്സേജ് അയക്കുകയോ ചെയ്തിരുന്നില്ല . ഞാൻ വീട്ടിന്റെ മുൻപിൽ ചെന്നിറങ്ങുമ്പോൾ ഒരു ചെക് ഷർട്ടും ഷോർട്സും ഇട്ടുകൊണ്ട് പൂമുഖത്തു തന്നെ ഇരിക്കുന്നുണ്ട് . മൊബൈലിൽ കണ്ണുംനട്ട് ഇരുന്ന മഞ്ജുസ് എന്നെ കണ്ടതും സ്വല്പം പുച്ഛത്തോടെ എഴുനേറ്റു അകത്തേക്ക് പോയി .
ഞാൻ അതൊന്നും അത്ര കാര്യമാക്കാതെ അകത്തേക്ക് കയറി . പിന്നെ കുളിയൊക്കെ കഴിഞ്ഞു വേഷം മാറി ഹാളിലെ സോഫയിൽ ആസനസ്ഥനായി ടി.വി കണ്ടിരുന്നു . അന്ന് ലൈവ് മാച്ച് ഉള്ളത് എനിക്കൊരു ആശ്വാസം ആയിരുന്നു . മാത്രമല്ല എന്നോട് തെറ്റിയ കാരണം മഞ്ജുസ് അടുത്ത് വന്നു ശല്യപെടുത്തിയതും ഇല്ല . അല്ലെങ്കിൽ എന്റെ മടിയിലേക്ക് കാലും എടുത്തുവെച്ചു അവള് ഞെളിഞ്ഞിരിക്കും . പിന്നെ വല്ല സ്‌നാക്‌സും തിന്നു അങ്ങനെ കൊറേ നേരം ഇരുന്ന് ടി.വി കാണും . അതും അവർക്കിഷ്ടമുള്ള പ്രോഗ്രാംസ് മാത്രം !
എന്റെ അനക്കം ഒന്നുമില്ലാത്തതുകൊണ്ട് മഞ്ജുസിനു ദേഷ്യവും വന്നു തുടങ്ങി . ഇടക്കിടക് അവള് ഹാളിൽ വന്നു എന്നെ തുറിച്ചൊന്നു നോക്കും . പിന്നെ ഫ്രിഡ്ജ് തുറന്നു അതിൽ നിന്നും വല്ലതുമെടുത്തു ദേഷ്യത്തോടെ കുറച്ചു പവറിൽ അടക്കും . അങ്ങനെയെങ്കിലും എന്റെ അറ്റെൻഷൻ കിട്ടാൻ വേണ്ടിയുള്ള അവളുടെ അടവുകളാണ് അതൊക്കെ . അതും ഞാൻ മൈൻഡ് ചെയ്യുന്നില്ലെന്ന് കണ്ടാൽ പിന്നെ ദേഷ്യം വാതിലിനോടാണ് ..റൂമിന്റെ വാതിൽ ‘ടപ്പേ ” എന്ന് വലിച്ചടച്ചു അവള് അരിശം തീർക്കും .
❤
Sagar അടുത്ത ഭാഗം എന്ന് വരും
Past ഉം Present ഉം കോർത്തിണക്കിയുള്ള ശൈലി ഗംഭീരം ആയിട്ടുണ്ട് .
വെറുതെ linear ആയി പറഞ്ഞ് പോകുന്നതിലും നല്ലതാണ് ഇത് .