“അച്ഛന് ഇത് നിർത്തിക്കൂടെ …പ്രായം ആയി വരുവല്ലേ …”
പുള്ളിയുടെ വലി കണ്ടു ഞാൻ പയ്യെ തട്ടിവിട്ടു .
“ഹാഹ് ..നിർത്തണം ..ആലോചന ഉണ്ട് ..”
പുള്ളി അതിനു അനുകൂലമായൊരു മറുപടി നൽകി പയ്യെ ചിരിച്ചു .
“പിന്നെ ..ഞാൻ അന്ന് ചോദിച്ച കാര്യത്തിന് അച്ഛൻ ഒന്നും പറഞ്ഞില്ല ..”
ഒരു നിമിഷത്തെ നിശ്ശബ്ദതക്കു ശേഷം ഞാൻ വീണ്ടും സംസാരിച്ചു .
“ഏതു കാര്യം ?”
പുള്ളി എന്നെ ഗൗരവത്തോടെ നോക്കി .
“അല്ല…അച്ഛന് ഇനി ഇവിടെ തന്നെ നിന്നുടെ ? ഇനിയിപ്പോ തിരിച്ചു പോകണ്ട കാര്യം ഉണ്ടോ ?”
ഞാൻ സ്വല്പം ഭയത്തോടെ തന്നെ ചോദിച്ചു തലചൊറിഞ്ഞു .
“ഏയ്.അതൊന്നും ശരി ആവില്ലെടാ ..കൊറച്ചു കഴിഞ്ഞാൽ നീ തന്നെ മാറ്റി പറയും ..”
പുള്ളി സ്വല്പം തമാശ കലർത്തി അതിനൊരു മറുപടി നൽകി .
“പിന്നെ ..അല്ലേലും ഞാൻ പറഞ്ഞാൽ അച്ഛന് ഒരു വില ഇല്ലല്ലോ ..”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു പുറത്തേക്ക് നോക്കി ഇരുന്നു .
“ആഹ് ..ഇല്ലെന്നു വെച്ചോ …നിനക്കു വേറെ വല്ലോം പറയാൻ ഉണ്ടെങ്കിൽ പറ ”
എരിഞ്ഞു തീരാറായ സിഗരറ്റ് പുറത്തേക്ക് തെറിപ്പിച്ചുകൊണ്ട് അച്ഛൻ ചിരിച്ചു .
“വേറെ ഒരു തേങ്ങയും ഇല്ല ..ഞാൻ കിടക്കാൻ പോവാ ..”
അച്ഛന്റെ സമീപനം അത്ര പിടിക്കാത്ത ഞാൻ ദേഷ്യപ്പെട്ടുകൊണ്ട് എഴുനേറ്റു . പുള്ളി അതെല്ലാം നോക്കി ചിരിച്ചു അവിടെ തന്നെ ഇരുന്നു .
തിരിച്ചു റൂമിലെത്തുമ്പോൾ മഞ്ജുസ് എന്നെയും കാത്തു ഇരിപ്പുണ്ടായിരുന്നു . പിറ്റേന്ന് തൊട്ട് അവൾക്കും കോളേജിൽ പോണം . അതിനുള്ള ഡ്രസ്സ് ഒകെ അയൺ ചെയ്തു മടക്കി വെക്കുന്ന തിരക്കിലായിരുന്നു കക്ഷി .പിള്ളേരെ ഒകെ അവള് നേരത്തെ തന്നെ ഉറക്കി കിടത്തിയിട്ടുണ്ട് .
ഞാൻ റൂമിൽ കയറിയ ഉടനെ കതകു ചാരി. പിന്നെ മടക്കി കുത്തിയിരുന്ന മുണ്ട് അഴിച്ചിട്ടുകൊണ്ട് ബെഡിനു നേരെ നടന്നു .
“എന്താ സാറേ ഇത്ര ഗൗരവം ?”
എന്റെ മുഖഭാവം ശ്രദ്ധിച്ചു മഞ്ജുസ് പുരികങ്ങൾ ഉയർത്തി . മേശപ്പുറത്തു വസ്ത്രങ്ങൾ എടുത്തു വെക്കുന്ന പണിയിലായിരുന്നു അവള് .
“ഒന്നും ഇല്ല ..നാളെ നേരത്തെ വിളിക്കണേ..”
ഞാൻ പയ്യെ തട്ടിവിട്ടുകൊണ്ട് കട്ടിലിലേക് കയറി ഇരുന്നു . പിന്നെ പുതപ്പെടുത്തു പിടിച്ചു കിടക്കാനുള്ള പരിപാടി നോക്കി .
“നീ വാടോ ..”
❤
Sagar അടുത്ത ഭാഗം എന്ന് വരും
Past ഉം Present ഉം കോർത്തിണക്കിയുള്ള ശൈലി ഗംഭീരം ആയിട്ടുണ്ട് .
വെറുതെ linear ആയി പറഞ്ഞ് പോകുന്നതിലും നല്ലതാണ് ഇത് .