രതിശലഭങ്ങൾ മഞ്ജുസും കവിനും 22 [Sagar Kottapuram] 1864

കയ്യിലൊരു ബ്രാൻഡഡ് വാച് . ആറടിയോളം പൊക്കവും അതിനൊത്ത വണ്ണവും സ്വല്പം കുടവയറും പിന്നെ മുഖത്തൊരു സോഡാ ഗ്ലാസും ! ആൾക്ക് പ്രായം അറുപതിനടുത്തു ഉണ്ടേലും ഡൈ അടിച്ചു മുടിയും മീശയും കറുപ്പിച്ചിട്ടുണ്ട് . ദോഷം പറയരുതല്ലോ നല്ല കട്ടിമീശയാണ് കക്ഷിക്ക്‌ , അത് കാണുമ്പോൾ കഷ്ടിച്ച് മഹേഷ് ബാബു ലെവൽ മാത്രം രോമ വളർച്ചയുള്ള എനിക്ക് ദേഷ്യം വരും .

“ഇപ്പൊ എങ്ങനെ ഉണ്ട് അമ്മെ ? പിന്നെ ബുദ്ധിമുട്ടൊന്നും ഉണ്ടായിട്ടില്ലല്ലോ അല്ലെ ?”
ഞാൻ അമ്മയുടെ കൈപിടിച്ചുകൊണ്ട് പയ്യെ തിരക്കി .

“ഏയ് ഇല്ല മോനെ ..കുഴപ്പം ഒന്നുമില്ല ..”
അവർ പയ്യെ പറഞ്ഞു ചിരിച്ചു . പിന്നെ മഞ്ജുസിന്റെ അമ്മാവനെ എനിക്ക് പരിചയപ്പെടുത്തി .

“ആഹ്…മോൻ കണ്ടിട്ടില്ലല്ലോ ഏട്ടനെ അല്ലെ ? ഇത് മഞ്ജുവിന്റെ അമ്മാവനാ . വല്യ തിരക്കുള്ള ആളായതുകൊണ്ട് നിങ്ങളുടെ കല്യാണത്തിന് പോലും വന്നിട്ടില്ല..”
മഞ്ജുസിന്റെ അമ്മ അങ്ങേരെ ഒന്ന് കളിയാക്കികൊണ്ട് പയ്യെ പറഞ്ഞു .

“ഹ ഹ ..ഒന്ന് പോ ശോഭേ …”
അമ്മയുടെ ആ തമാശ പുള്ളി തള്ളിക്കളഞ്ഞുകൊണ്ട് ചിരിച്ചു . പിന്നെ എന്നെയും മഞ്ജുവിനെയും ഒന്ന് മാറിമാറി നോക്കികൊണ്ട് എന്റെ നേരെ കൈനീട്ടി .

“ഹലോ മോനെ ..സുഖം അല്ലെ ? ഞാൻ ജയകൃഷ്‍ണൻ ”
അങ്ങേര് സ്വയം പരിചയപ്പെടുത്തി . ഞാൻ പുഞ്ചിരിയോടെ കൈകുലുക്കി .

“കവിൻ”
ഞാനും പയ്യെ പറഞ്ഞു .

“മ്മ്….അറിയാം…പെങ്ങള് എല്ലാം പറഞ്ഞു . ആഹ്…നീ എന്താടി മഞ്ജു നിൽക്കുന്നെ . ഒരു കസേര എടുത്തിട്ട് വാ…നമുക്കൊന്നു ഇരുന്നിട്ട് സംസാരിക്കാം..”
അങ്ങേര് ചെറു ചിരിയോടെ മഞ്ജുവിനെ നോക്കി .

കാര്യം മനസിലായ അവൾ ഉള്ളിലെ ശുണ്ഠി പുറത്തു കാണിക്കാതെ ഇളിച്ചു ഭാവിച്ചു . പൈൻ സ്വല്പം അകലെ കിടക്കുന്ന രണ്ടു കസേര എടുക്കാനായി തിരിഞ്ഞു നടന്നു .

“പിന്നെ എന്തൊക്കെ ഉണ്ട് വിശേഷം ? ഇവരുടെ ഓഫീസിൽ തന്നെയാണല്ലേ ജോലിയും താമസവും ഒക്കെ ?”
അങ്ങേര് സ്വല്പം പുച്ഛത്തോടെ എന്നെ നോക്കികൊണ്ട് തിരക്കി .

“മ്മ്….അതെ…”
ഞാൻ പയ്യെ മൂളികൊണ്ട് പറഞ്ഞു .

“ആഹ്…എന്തായാലും നന്നായി പെങ്ങളെ . അവനവന്റെ മുതൽ അല്ലെ , ഒക്കെ നോക്കി നടത്താൻ കുടുംബത്തിൽ തന്നെ ഉള്ള ഒരാളായല്ലോ “

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

195 Comments

Add a Comment
  1. Rathi shalabam seriesil ettavum koodutal like kittya part ????

    1. 215871 അത്രേം വ്യൂസ് ഉണ്ട് എന്നിട്ടാണ് 1055 ലൈക്സ്, 193 കമന്റ്സ്, എന്താടോ വായനക്കാർ ഇങ്ങിനെ വായിച്ചു കഥ ഇഷ്ടപെട്ടാൽ ❤️ കൊടുത്തു അവരെ പ്രസാഹിപ്പിക്കേണ്ടേ അതിനു gst ഒന്നും കൊടുക്കണ്ടല്ലോ അവർക്ക് പ്രത്യേകിച്ച് പ്രതിഫലം ഒന്നും കൊടുക്കിന്നില്ലല്ലോ. നിങ്ങൾക്കൊക്കെ അറിയാമല്ലോ ഇവിടെ ഒരേ സമയം 5 നോവെൽസ് എഴുതിക്കൊണ്ടിരുന്ന സ്മിതേച്ചിക്ക് കഥ വായിച്ചിട്ടു ഒരു ഞരമ്പൻ ഒരു കമന്റ് ഇട്ടു അത് പോലെ സ്മിതേച്ചിയുടെ കമൻറ്സിൽ ചീത്ത വിളിയും ആയി ചേച്ചി ഇപോൾ കമന്റ് ഡിസേബിൾ ചെയ്തിരിക്കുന്നു പിന്നെ കഥ എഴുത്തു ഒരിക്കലും നിർത്തില്ല എന്നും ആരും നോവൽ ലൈക്‌ ചെയ്യേണ്ട എന്നും ടോപ് 10 ൽ വരാതിരിക്കാൻ ചേച്ചി ഏകദേശം 70 പേജ് ഉള്ള നോവൽ ഇപ്പോൾ പേജ് കുറച്ചു പബ്ലിഷ് ചെയ്യാൻ അയച്ചു കൊടുക്കുന്നത് . ചേച്ചിയുടെ ഒരു നോവൽ ഒരുത്തൻ fb ൽ പോസ്റ്റ്‌ ചെയ്തു. ഇതിനൊക്കെ കാരണക്കാർ ആരെന്നു സ്വയം ഒന്നു ഓർത്തു നോക്കുന്നതും നല്ലതാണ്

    2. അതേടാ ഞാൻ ഏറ്റവും കൂടുതൽ വായിച്ച ഭാഗം ഇതുതന്നെ… വീണ്ടും വീണ്ടും… ഇടയ്ക്കു…. ❤❤❤❤❤??

Leave a Reply

Your email address will not be published. Required fields are marked *