“””പിന്നെ ഞാൻ രാത്രി വിളിക്കാം ബൈ””” എന്ന് പറഞ്ഞു
അവൾ ഫോൺ വെച്ചു.
ഞാൻ ഇങ്ങനെ ആലോചിക്കുക ആയിരുന്നു,..,..
ഒരിക്കൽ പോലും നേരിൽ കണ്ടിട്ടില്ലാത്ത ഒരാൾക്ക് വേണ്ടി ആരെങ്കിലും ഇത്രക്ക് ത്യാഗം ചെയ്യുമോ!
“””””ഈ സമയത്താണ് ഞാൻ സെക്കന്റ് സെമസ്റ്റർ എക്സാം എഴുതിയത്””””
രാത്രി ക്രത്യം പത്ത്മണിക്ക് അവൾ വിളിച്ചു കുറച്ചു ദിവസങ്ങളായി സംസാരിക്കാത്ത കാരണം ഞങ്ങൾക്ക് ഒരുപാട് സംസാരിക്കാൻ ഉണ്ടായിരുന്നു.
പരസ്പരം ഇണങ്ങിയും പിണങ്ങിയും ഞങ്ങളുടെ പ്രണയം പൂത്തുലഞ്ഞു.
ഇപ്പോൾ പതിനാലാം രാവിലെ പൂർണ ചന്ദ്രന് പോലും അവളുടെ മുഖമാണ്.
അവളുടെ പാൽ പുഞ്ചിരിക്ക് മുന്നിൽ പതിനാലാം രാവിലെ പൗർണമി പോലും നിഷ്പ്രഭം.
ആകാശക്കോട്ടയുടെ വാതിൽ തുറന്നു പഞ്ചവർണ പ്രകാശം കൊണ്ട് അലങ്കരിച്ച വർണത്തേരിൽ ഒരു മാലാഖയായ് അവൾ വന്നിറങ്ങുന്ന അഭൗമമായ സുന്ദര കാഴ്ച കണ്ട് കൺകുളിർക്കാൻ കാത്തിരിക്കുകയാണ് ഞാൻ.
ഫോൺ വിളിച്ചപ്പോൾ അവൾ പറഞ്ഞ കാര്യം തന്നെ ഓർത്തു ടെറസ്സിൽ നക്ഷത്രങ്ങൾ എണ്ണി അങ്ങനെ കിടക്കുകയാണ് ഞാൻ!
ആസ്മാൻ മേ കിത്നേ താരേഹേ (ആകാശത്ത് എത്ര നക്ഷത്രങ്ങൾ ആണ്)
പി കെ എന്ന സിനിമയിൽ അനുഷ്ക ശർമ പറഞ്ഞ വാക്കുകൾ ആണ് എനിക്ക് ആസമയം ഓർമ്മ വന്നത്.
“””അനിഖ എന്നോട് ഫോണിൽ ഇതാണ് പറഞ്ഞത്,.,,..””””
നിനക്ക് അടുത്ത വീകെന്റിൽ ഇങ്ങോട്ട് വരാൻ കഴിയുമോ?
നിന്നെ ഒന്ന് നേരിൽ കാണണം എന്ന് വല്ലാത്ത ആഗ്രഹം!
ഞാൻ ഈ കാര്യം നിന്നോട് അങ്ങോട്ട് പറയാൻ തുടങ്ങുക ആയിരുന്നു അപ്പൾ ആണ് നീ ഇങ്ങോട്ട് പറഞ്ഞത്.
ഞാൻ പറഞ്ഞു.
എന്നാൽ നീ അടുത്ത വെള്ളിയാഴ്ച ഇവിടെ എത്തുന്ന വിധം ടിക്കറ്റ് എടുത്തേക്കൂ
പിന്നെ ഒരു കാര്യം പൂനയിലോട്ട് വരണ്ട നാഗ്പൂരിലേക്ക് ടിക്കറ്റ് എടുത്താൽ മതി.
അതെന്താ പൂനയിൽ വന്നാൽ?
ഞാൻ ചോദിച്ചു.
ഇവിടെ എന്നെ അറിയുന്ന ആളുകൾ ഒക്കെ ഉണ്ടാകും!
എന്റെ ബെസ്റ്റി ഇറാം ശഹ്സാദിയുടെ വീട് നാഗ്പൂരിൽ ആണ്.
നീ അങ്ങോട്ട് വന്നാൽ മതി അവൾ പറഞ്ഞു.
“””അപ്പോൾ അവളുടെ വീട്ടിൽ വേറെ ആളുകൾ ഒക്കെ ഉണ്ടാവില്ലേ”””
ഞാൻ ചോദിച്ചു.
ഇല്ല അവളുടെ ഹസ്ബന്റ് മാത്രമേ അവിടെ ഉണ്ടാവൂ അവൾ പറഞ്ഞു.
അപ്പോൾ നമ്മൾ അങ്ങോട്ട് ചെന്നാൽ അവളുടെ ഹസ്ബന്റ് എന്താ വിജാരിക്കുക?
ഞാൻ ചോദിച്ചു !
ഒന്നും വിചാരിക്കില്ല അവളുടെ ഹസ്ബന്റിനോട് നമ്മളുടെ കാര്യങ്ങളെല്ലാം അവൾ പറഞ്ഞിട്ടുണ്ട്.
അടിപൊളി ഒന്നും പറയാനില്ല
രണ്ടാം ഭാഗം അയച്ചിട്ടുണ്ട് കുട്ടേട്ടൻ ഉടനെ പ്രസിദ്ദീകരിക്കും എന്ന് കരുതുന്നു