ഇനി നീ ആയിട്ട് ഒന്നും വിജാരിക്കാതിരുന്നാൽ മതി!
എന്നാൽ ശെരി കാണാം ബൈ.
“””ഞാൻ ആകാംക്ഷയുടെ മുൾമുനയിൽ ആയിരുന്നു””
ഇനി ഇപ്പോ നാഗ്പൂരിൽ പോകാൻ വീട്ടിൽ എന്ത് കാരണം പറയും?
എക്സാം കഴിഞ്ഞത് കൊണ്ട് വേറെ പ്രശ്നം ഒന്നും ഇല്ല.
എന്ത് തന്നെ ആയാലും പോയെ തീരു, ഞാൻ ഉറപ്പിച്ചു.
പാർട്ട് ടൈം ജോലി ചെയ്യുന്നത് കൊണ്ട് പൈസയുടെ കാര്യത്തിൽ ടെന്ഷന് ഇല്ല.
വീട്ടിൽ എന്ത് കാരണം പറയും അതിൽ മാത്രം ആണ് ചെറിയ ഒരു ടെന്ഷന് ഉള്ളത്.
>>>>>>>>>>>>>>>>>>>>>>>>>>>><<<<<<<<<<<<
പിറ്റേ ദിവസം കോളേജിൽ,….
വൈശാഖ് റോഷനോട് ചോദിച്ചു എടാ നിനക്ക് ഒരു കാര്യം അറിയുമോ ?
എന്ത് കാര്യം നിന്റെ പെണ്ണ് നിന്നെ തേച്ചോ?
റോഷൻ തമാശ ആയി പറഞ്ഞു.
ആ കരിനാക്ക് വളച്ച് ഒന്നും പറയല്ലെ മൈരെ ഇത് അതുക്കും മേലെ!
ഈ ഇരിക്കുന്ന മിണ്ടാപൂച്ചയില്ലേ ആള് കാണുന്നത് പോലെ ഒന്നും അല്ല, ആള് വലിയ പുള്ളിയാണ്.
വൈശാഖ് എന്നേ നോക്കി റോഷനോട് പറഞ്ഞു.
അതെന്താട ഞാൻ അറിയാത്ത ഒരു ചുറ്റിക്കളി റോഷൻ ചോദിച്ചു.
വേറൊന്നും അല്ലെടാ നമ്മുടെ ഷഹ്സാദിന് ഒരു ബംഗാളി പെണ്ണ് സെറ്റായി.
ബംഗാളി അല്ല രാജസ്ഥാനി, ഞാൻ ഇടയിൽ കയറി പറഞ്ഞു.
എന്ത് കുന്തം എങ്കിലും ആകട്ടെ എന്തായാലും കാര്യം മനസിലായാൽ പോരെ അവൻ പറഞ്ഞു.
“””””അന്നേദിവസം ഉച്ചയ്ക്ക്”””””
ടാ ഷഹ്സാദേ ഫുഡ് കഴിക്കണമെങ്കിൽ പോരെ……
റോഷൻ ക്ളാസിൽ നിന്ന് പുറത്ത് ഇറങ്ങുന്നതിനിടയിൽ എന്നോടായി പറഞ്ഞു.
ദാ വരുന്നു ഒരു വൺ മിനിറ്റ് ഞാൻ പറഞ്ഞു.
ഞങ്ങൾ നാല് പേരും കോളേജിന് പുറത്ത് പാർക് ചെയ്ത റോഷന്റെ കാറിനരികിലേക്ക് നടന്നു,
കാർ ടോർ തുറന്ന ഉടനെ ശരത്ത് ഡ്രൈവിംഗ് സീറ്റിൽ കയറിയിരുന്നു
വണ്ടി ഞാൻ എടുക്കാം അവൻ പറഞ്ഞു, ഞങ്ങൾ ഒരുമിച്ചുള്ള യാത്രകളിൽ കൂടുതലും അവനാണ് കാറ് ഓടിക്കുന്നത്.
റോഷൻ ഇല്ലെങ്കിൽ ഞങ്ങൾ പട്ടിണി ആയേനെ!
അവന്റെ വീട്ടുകാർക്ക് സ്വന്തമായി ജ്വല്ലറി ഒക്കെയുണ്ട്.
അവൻ എല്ലാ ദിവസവും ഞങ്ങൾക്ക് ചിലവ് ചെയ്യും.
ഹോട്ടലിൽ എത്തിയ ഞങ്ങൾ,
വൈശാഖ് എന്റെ അരികിലും റോഷൻ എന്നോട് മുഖാമുഖം ആയും ശരത്ത് അവന്റെ അരികിലും ആയി ഇരിപ്പുറപ്പിച്ചു.
റോഷനും ശരത്തും വൈശാഖും കുഴിമന്തി കഴിച്ചു ഞാൻ മാത്രം ബീഫും പൊറോട്ടയും.
കഴിച്ചു കഴിഞ്ഞു പൈസ കൊടുക്കാൻ നേരം ഞാൻ ഒരു സവനപ്പും എടുത്തു
തിരിച്ചു കോളേജിൽ പോകുമ്പോൾ ഞങ്ങൾ അത് കാറിൽ വെച്ച് കുടിച്ചു.
അടിപൊളി ഒന്നും പറയാനില്ല
രണ്ടാം ഭാഗം അയച്ചിട്ടുണ്ട് കുട്ടേട്ടൻ ഉടനെ പ്രസിദ്ദീകരിക്കും എന്ന് കരുതുന്നു