അവൻ അനിഖയെ മാറോടണച്ചു.,.,.,.
നക്ഷത്രങ്ങൾ അവരെ നോക്കി നാണത്താൽ കണ്ണു ചിമ്മി.
തന്റെ പ്രാണനെ നേരിൽ കണ്ടതിന്റെ ആവേശത്തിൽ അവളുടെ കണ്ണുകളിൽ നിന്നും ആനന്തകണ്ണീർ പൊഴിഞ്ഞു…
അവർ നിൽക്കുന്നത് റെയിൽവേ സ്റ്റേഷനിൽ ആണെന്നതെന്ന് പോലും മറന്ന് പരസ്പരം ആലിംഗനത്തിൽ മുഴുകി അങ്ങനെ നിന്നു.
“””ട്രെയിൻ നമ്പർ ഏക് ദോ തീൻ ചാർ ശൂന്യ “””
റയിൽവേ സ്റ്റേഷലേ ഉച്ചഭാഷിണിയിൽ നിന്നും ഉയർന്ന ശബ്ദമാണ് അവരെ ഈ ലോകത്തേക്ക് തിരികെ എത്തിച്ചത്
അവൾ കാറിന്റെ കീയിലെ റിമോട്ട് ഉപയോഗിച്ച് ടോർ തുറന്നു.
നീ ഓടിക്കുമോ അനിഖ ചോദിച്ചു.
എനിക്ക് ഇവിടത്തെ വഴി ഒന്നും വലിയ അറിവില്ല നീ ഓടിച്ചോ ഞാൻ മറുപടി നൽകി.
അവൾ ട്രൈവിംഗ് സീറ്റിൽ കയറിയിരുന്നു.
ഞാൻ അവളുടെ തൊട്ടരികിലും ഇരുന്നു.
ഞാൻ എന്റെ ഫോൺ കാറിലെ മ്യൂസീക് സിസ്റ്റവുമായി കണക്റ്റ് ചെയ്തു .
“””” ബഹുത് പ്യാര് കർതേ ഹേ തും കോ സനം””””
എന്ന ഗാനം ഞങ്ങളുടെ പ്രണയാർദ്രമായ നിമിഷങ്ങൾക്ക് പശ്ചാത്തല സംഗീതമായി ഒരു കുളിർ മഴ പോലെ പൈതിറങ്ങി.
“””” മോടൽ ആവാനാണോ താൽപര്യം…….
ഞാൻ അനിഖയോട് ചോദിച്ചു
“””അല്ല “””അവൾ മറുപടി നൽകി.
ചെ… നശിപ്പിച്ചു..
ഞാൻ പറഞ്ഞു .
എന്തെ ?
അനിഖ ചോദിച്ചു.
അത് പിന്നെ നീ റാമ്പ് വാക്ക് ചെയ്യുന്നത് കാണാൻ ഒരു ആഗ്രഹം!
ഞാൻ പറഞ്ഞു.
അതൊക്കെ പോട്ടെ പിന്നെ എന്തിനാ ഫാഷൻ ടിസൈനിംഗ് എടുത്തത് ഞാൻ ചോദിച്ചു!
””അത് ടിഗ്രി കഴിഞ്ഞപ്പോൾ വീട്ടുകാർ വിവാഹ ആലോചനകളുമായി വന്നു.
അതിൽ നിന്നെല്ലാം രക്ഷപ്പെടാൻ ഈ ഒരു മാർഘമേ എനിക്ക് മുന്നിൽ ഉണ്ടായിരുന്നൊള്ളു…
പിന്നെ എനിക്കീ യാതൊരു മുൻപരിജയവുമില്ലാത്ത ആളെ ഒരു നിമിഷം കൊണ്ട് കണ്ട് ഇഷ്ടപ്പെട്ട് ജീവിതാവസാനം വരെ കൂടെ ജീവിക്കുന്നതിൽ താൽ പര്യം ഇല്ല!
അതൊക്കെ യാദൃശ്ചികമായി സംഭവിക്കണം .
എന്നിട്ട് നല്ലോണം അടുത്തറിഞ്ഞ ശേഷം മാത്രം വിവാഹം.
“”” അത് എന്തായാലും നന്നായി ഞാൻ പറഞ്ഞു”””
അടിപൊളി ഒന്നും പറയാനില്ല
രണ്ടാം ഭാഗം അയച്ചിട്ടുണ്ട് കുട്ടേട്ടൻ ഉടനെ പ്രസിദ്ദീകരിക്കും എന്ന് കരുതുന്നു