“ഹും…” ദിവ്യ പുച്ഛത്തോടെ ഒന്ന് മൂളി.
“അഞ്ചു ഡോക്ടർ ആണോ പേര് സേവ് ചെയ്യേണ്ടത്?” മായ കണ്ണ് ചുരുട്ടി ചോദിച്ചു.
അത് കേട്ടതും എനിക്ക് ചെറുതായി ചിരി വന്നു. പക്ഷേ ആ ചിരി പുറത്തുവന്നാൽ സ്ഥിതി കൂടുതൽ മോശമാകും എന്ന് മനസ്സിലായതുകൊണ്ട് ഞാൻ വേഗം മുഖം തിരിച്ചു.
“ഞാൻ ക്ഷീണിച്ചിരിക്കുന്നു…” എന്ന് പറഞ്ഞ് നൈസായി സീറ്റിലേക്ക് ചാരിക്കിടന്നു. ശേഷം വിൻഡോയുടെ ഭാഗത്തേക്ക് മുഖം തിരിച്ച് കണ്ണുകൾ അടച്ചു. റസ്റ്റ് എടുക്കുന്ന പോലെ അഭിനയിച്ചു.
പക്ഷേ കണ്ണുകൾ അടച്ചിട്ടും എനിക്ക് വ്യക്തമായി മനസ്സിലാകുന്നുണ്ടായിരുന്നു — രണ്ടുപേരുടെയും നോട്ടം ഇപ്പോഴും എന്റെ മേലാണ്.
“നാടകം…” ദിവ്യ പതുക്കെ പിറുപിറുത്തു.
“ഫുൾ നാടകം,” മായയും ചേർത്തു.
ഞാൻ ഒന്നും കേൾക്കാത്തപോലെ അനങ്ങാതെ കിടന്നു.
അതിന് ശേഷം വീട്ടിൽ എത്തുന്നതുവരെ കാറിനുള്ളിൽ ആരും ഒന്നും മിണ്ടിയില്ല. കേട്ടത് എഞ്ചിന്റെ ശബ്ദവും ഇടയ്ക്ക് ദിവ്യ ദേഷ്യത്തിൽ ഗിയർ മാറ്റുന്ന ശബ്ദവും മാത്രം.
വീട്ടിൽ എത്തിയ ഉടനെ തന്നെ ലക്ഷ്മി അമ്മ ഞങ്ങളുടെ അടുത്തേക്ക് ഓടി വന്നു. കൂടെ മീനുകുട്ടിയും ഉണ്ടായിരുന്നു.
രണ്ടുപേരുടെയും മുഖത്ത് നല്ല വേവലാതി ഉണ്ട്. ഞങ്ങൾ കാർ നിർത്തും മുൻപേ തന്നെ അവർ ഗേറ്റിനരികിൽ കാത്തുനിന്നതുപോലെ തോന്നി.
“എങ്ങനെയുണ്ട് മോനെ ഇപ്പൊ…?”
ലക്ഷ്മി അമ്മ പെട്ടെന്ന് എന്റെ അടുത്തേക്ക് വന്ന് ചോദിച്ചു. ഞാൻ കാറിൽ നിന്ന് ഇറങ്ങാൻ നോക്കിയതും അവർ നേരെ എന്റെ കൈ പിടിച്ചു. ചിലപ്പോ ഞാൻ ഇനിയും കുഴഞ്ഞു വീഴും എന്ന പേടിയായിരിക്കാം.

ഒരുപാട് നന്നായിട്ടുണ്ട് ബ്രൊ
സീരീസിലെ ഏറ്റവും വലിയ പാർട്ടാണ് ഇത്
ആ ഒരൊറ്റ കാരണത്താൽ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട പാർട്ടാണ് ഇത്.
AI യിൽ ഒരുപാട് റിലൈ ചെയ്യാതെ സ്വന്തം കഴിവിൽ ആത്മവിശ്വാസം അർപ്പിക്കുക
അങ്ങനെ ആകുമ്പോഴേ നമ്മുടെ എഴുത്തു ഇമ്പ്രൂവ് ആകൂ
അല്ലേൽ എങ്ങനെ എഴുതിയാലും AI അത് നല്ല ഫോർമാറ്റിൽ ആക്കിക്കോളും എന്ന ചിന്ത വരും. അത് ബ്രോയുടെ എഴുത്തിന്റെ ഇമ്പ്രൂവ്മെന്റിനെ ബാധിക്കും
തീരെ AI യെ സമീപിക്കേണ്ട എന്നല്ല
ചുമ്മാ ഒന്ന് ബ്രൊ എഴുതിയത് കമ്പയർ ചെയ്യാൻ AI യിൽ കൂടെ ഇട്ട് നോക്കിയാൽ ഏതാണ് കൂടുതൽ ബെറ്റർ എന്നും എന്തിലൊക്കെ ഇമ്പ്രൂവ് ആകാൻ ഉണ്ട് എന്നും ഒരു ഐഡിയ കിട്ടും.
AI നവീകരിച്ചു തരുന്ന സാധനം ഒന്ന് പ്രൂഫ് റീഡ് ചെയ്ത് നോക്കുന്നത് നല്ലതായിരിക്കും
ഈ പാർട്ടിൽ എനിക്ക് മിസ്സ് ചെയ്തതായി തോന്നിയ കാര്യം ഞാൻ ഇതിനു മുൻപുള്ള എല്ലാ പാർട്ടുകളുടെ കമന്റ് സെക്ഷനിലും തുടർച്ചയായി പറയുന്നതാണ്
കഥാപാത്രങ്ങൾ ഓരോ സീനിലും ഇട്ട ഡ്രസ്സ് ഏതാണ് എന്നതും അവരെ ആ സീനിൽ കാണാൻ എങ്ങനെ ഇരിക്കുന്നു എന്നതും.
അതിന്റെ ഗുണം വായിക്കുന്നവർക്ക് വലിയ രീതിയിൽ ആയിരിക്കും ബ്രൊ കിട്ടുക
കാരണം വായിക്കുന്നവർക്ക് കഥ മുന്നിൽ കാണുന്നപോലെ വായിക്കാൻ കഴിയണം
അതുപോലെ ഓരോ സീനും വിവരിച്ചു പോയാൽ ഉണ്ടാകുന്ന സീൻ ഇമ്പാക്ട് നെക്സ്റ്റ് ലെവൽ ആയിരിക്കും
അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു ബ്രൊ
ഇതുപോലെ പേജുകൾ ഉള്ള പാർട്ട് ആണേൽ ഇരുന്ന് വായിക്കാനുള്ള കണ്ടന്റ് ആ പാർട്ടിൽ കിട്ടും
ഇപ്പൊ കഥ പറഞ്ഞു പോകുന്നത് പോലെ വളരെ പതുക്കെ പറഞ്ഞു പോകുന്നത് തന്നെയാണ് ഈ കഥക്ക് ലോങ്ങ് ടെമിൽ ഗുണം ചെയ്യുക
adipwolii
sankyou ❤️❤️🥰
late akum enn okkey ahloo valiya dialogue adichathe😏ithe ippo fast and furious pole alle vanne umm kollam pattichathe ahnlee
adutha partum ithe pole thanne late ayyi thannnal santhosham
😉😉
മനസ്സിലാക്കി കളഞ്ഞല്ലോ 😂😂😂 നോകാം