“ഏയ്… ഒന്നുമില്ല…” ഞാൻ വേഗം നേരെ ഇരുന്നു.
ഡോക്ടർ കുറച്ച് മരുന്നുകൾ എഴുതി തന്നു. “ടൈമിന് ഭക്ഷണം കഴിക്കണം. നന്നായി ഉറങ്ങുകയും വേണം,” എന്നൊരു ചെറിയ ഉപദേശവും കൂടി നൽകി.
ഞങ്ങൾ ഇറങ്ങാൻ നേരം ആയപ്പോൾ, എന്തോ ഒരു ധൈര്യത്തിൽ ഞാൻ ഡോക്ടറോട് ചോദിച്ചു.
“ഡോക്ടറുടെ പേര്…?”
അവർ എന്നെ നോക്കി ചെറുതായി പുഞ്ചിരിച്ചു.
“അഞ്ജലി.”
“ഓ…” ഞാൻ തലകുലുക്കി. “നമ്പർ കിട്ടുമോ… എന്തെങ്കിലും ആവശ്യം വന്നാൽ വിളിക്കാനായിരുന്നു.”
അത് കേട്ടതും എന്റെ പിന്നിൽ നിന്നിരുന്ന ദിവ്യ ഒന്ന് കനത്തു ശ്വാസം വിട്ടു. മായ കൈകൾ കൂട്ടി നിന്നു എന്നെ തന്നെ നോക്കുന്നു.
ഡോക്ടർ ചെറിയൊരു ചിരിയോടെ നമ്പർ പറഞ്ഞു തന്നു. ഞാൻ അത് ഫോണിൽ സേവ് ചെയ്തു.
“അഞ്ചു ഡോക്ടർ ❤️”
അങ്ങനെ സേവ് ചെയ്തതും എന്റെ രണ്ട് വശത്തുനിന്നും വന്ന നോട്ടം കണ്ടപ്പോൾ തന്നെ കാര്യത്തിന്റെ ഗുരുത്വം എനിക്ക് മനസ്സിലായി.
മായ എന്നെ കണ്ണുരുട്ടി നോക്കുന്നു. ദിവ്യയുടെ മുഖം ആണെങ്കിൽ നേരെ പൊട്ടിത്തെറിക്കാൻ പോകുന്ന പോലെ.
“അഞ്ചു ഡോക്ടറോ…?” ദിവ്യ പതുക്കെ ചോദിച്ചു.
“അത്… ചെറിയ പേരല്ലേ…” ഞാൻ ഒന്ന് ചിരിച്ചു.
“വീട്ടിൽ ചെല്ലട്ടെ…വലുതാക്കി തരാം” മായ പതുക്കെ പറഞ്ഞു.
അവരുടെ മുഖം കണ്ടപ്പോൾ ഇനി കൂടുതൽ സംസാരിച്ചാൽ അപകടമെന്ന് മനസ്സിലാക്കി ഞാൻ വേഗം പുറത്തേക്ക് നടന്നു.
അവിടുന്ന് അടുത്തുള്ള മെഡിക്കൽ സ്റ്റോറിൽ നിന്ന് മരുന്നും വാങ്ങി ഞങ്ങൾ വീട്ടിലേക്ക് തിരിച്ചു.
കാർ ഓടിച്ചത് ദിവ്യ ആയിരുന്നു.
പക്ഷേ സ്റ്റിയറിംഗ് പിടിച്ച് മുന്നോട്ട് നോക്കി ഇരിക്കുന്ന അവളുടെ മുഖം കണ്ടപ്പോൾ തന്നെ മനസ്സിലായി — ഇപ്പോഴും അവളുടെ ദേഷ്യം തീർന്നിട്ടില്ല.

ഒരുപാട് നന്നായിട്ടുണ്ട് ബ്രൊ
സീരീസിലെ ഏറ്റവും വലിയ പാർട്ടാണ് ഇത്
ആ ഒരൊറ്റ കാരണത്താൽ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട പാർട്ടാണ് ഇത്.
AI യിൽ ഒരുപാട് റിലൈ ചെയ്യാതെ സ്വന്തം കഴിവിൽ ആത്മവിശ്വാസം അർപ്പിക്കുക
അങ്ങനെ ആകുമ്പോഴേ നമ്മുടെ എഴുത്തു ഇമ്പ്രൂവ് ആകൂ
അല്ലേൽ എങ്ങനെ എഴുതിയാലും AI അത് നല്ല ഫോർമാറ്റിൽ ആക്കിക്കോളും എന്ന ചിന്ത വരും. അത് ബ്രോയുടെ എഴുത്തിന്റെ ഇമ്പ്രൂവ്മെന്റിനെ ബാധിക്കും
തീരെ AI യെ സമീപിക്കേണ്ട എന്നല്ല
ചുമ്മാ ഒന്ന് ബ്രൊ എഴുതിയത് കമ്പയർ ചെയ്യാൻ AI യിൽ കൂടെ ഇട്ട് നോക്കിയാൽ ഏതാണ് കൂടുതൽ ബെറ്റർ എന്നും എന്തിലൊക്കെ ഇമ്പ്രൂവ് ആകാൻ ഉണ്ട് എന്നും ഒരു ഐഡിയ കിട്ടും.
AI നവീകരിച്ചു തരുന്ന സാധനം ഒന്ന് പ്രൂഫ് റീഡ് ചെയ്ത് നോക്കുന്നത് നല്ലതായിരിക്കും
ഈ പാർട്ടിൽ എനിക്ക് മിസ്സ് ചെയ്തതായി തോന്നിയ കാര്യം ഞാൻ ഇതിനു മുൻപുള്ള എല്ലാ പാർട്ടുകളുടെ കമന്റ് സെക്ഷനിലും തുടർച്ചയായി പറയുന്നതാണ്
കഥാപാത്രങ്ങൾ ഓരോ സീനിലും ഇട്ട ഡ്രസ്സ് ഏതാണ് എന്നതും അവരെ ആ സീനിൽ കാണാൻ എങ്ങനെ ഇരിക്കുന്നു എന്നതും.
അതിന്റെ ഗുണം വായിക്കുന്നവർക്ക് വലിയ രീതിയിൽ ആയിരിക്കും ബ്രൊ കിട്ടുക
കാരണം വായിക്കുന്നവർക്ക് കഥ മുന്നിൽ കാണുന്നപോലെ വായിക്കാൻ കഴിയണം
അതുപോലെ ഓരോ സീനും വിവരിച്ചു പോയാൽ ഉണ്ടാകുന്ന സീൻ ഇമ്പാക്ട് നെക്സ്റ്റ് ലെവൽ ആയിരിക്കും
അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു ബ്രൊ
ഇതുപോലെ പേജുകൾ ഉള്ള പാർട്ട് ആണേൽ ഇരുന്ന് വായിക്കാനുള്ള കണ്ടന്റ് ആ പാർട്ടിൽ കിട്ടും
ഇപ്പൊ കഥ പറഞ്ഞു പോകുന്നത് പോലെ വളരെ പതുക്കെ പറഞ്ഞു പോകുന്നത് തന്നെയാണ് ഈ കഥക്ക് ലോങ്ങ് ടെമിൽ ഗുണം ചെയ്യുക
adipwolii
sankyou ❤️❤️🥰
late akum enn okkey ahloo valiya dialogue adichathe😏ithe ippo fast and furious pole alle vanne umm kollam pattichathe ahnlee
adutha partum ithe pole thanne late ayyi thannnal santhosham
😉😉
മനസ്സിലാക്കി കളഞ്ഞല്ലോ 😂😂😂 നോകാം