“എന്നിട്ട്”
“എന്നിട്ടെന്താ അവൾ ഉണരുന്നതിന് മുമ്പ് ഞാൻ തടി തപ്പി അല്ലാതെ പിന്നെ”
“ആ ബെസ്റ്റ്”
ഞാൻ അശ്വിനോട് ഇതൊക്കെ പറഞ്ഞു കൊണ്ടിരുന്നപ്പോൾ ആണ് എൻ്റെ ഷോൾഡറിൽ ഒരു തട്ടി ആരോ വിളിച്ചത്.ഞാൻ പ്രതീക്ഷിച്ചത് ഒരു അക്ഷരം തെറ്റിയില്ല അവൾ തന്നെ ആണ് ദിവ്യ.
“ഹ .. ഹ…ഹലോ”ഞാൻ എങ്ങനെയോ പറഞ്ഞൊപ്പിച്ചു.
അവൾ എന്നെ നോക്കി ചെറുതായി ഒന്നു ചിരിച്ചു.ഓ അപ്പൊ കുഴപ്പം ഒന്നും ഇല്ലല്ലേ എന്ന വിചാരത്തിൽ ഞാൻ ഒന്ന് സമാധാനിച്ചു നിൽക്കുമ്പോൾ ആണ് അവൾ വലത്തേ കൈ ഉയർത്തി എൻ്റെ കാരണം നോക്കി ഒറ്റ പോളി.
എത്ര കിളികൾ കൂടും വിട്ട് പറന്നു പോയി എന്ന് അറിയില്ല.വല്ലാത്തൊരു മുഴക്കം.ഞാൻ മുഖം തിരിച്ചു അവളെ നോക്കി.അവൾ കുറച്ച് ദേഷ്യത്തിൽ ആണ്.
“കണ്ടതെല്ലാം ഒപ്പിച്ചു വെച്ചിട്ട് നൈസ് ആയിട്ട് അങ്ങ് മുങ്ങാം എന്ന് കരുതിയോടാ നാറി നീ”
ഞാൻ ഒന്നും മിണ്ടാതെ അങ്ങനെ തന്നെ നിന്നു.
“എന്താടാ… നിൻ്റെ നാവ് ഇറങ്ങി പോയോ?”
“എടി അന്നു എനിക്കൊരു അബദ്ധം പറ്റിയതാ.സോറി.”
“അബദ്ധമോ… കള്ള പന്നി അന്നു നിൻ്റെ കുത്തി മറിയൽ കാരണം മനുഷ്യന് നേരമാര്യതക്ക് എഴുന്നേറ്റ് നടക്കാൻ പോലും കഴിഞ്ഞിട്ടില്ല അവൻ്റെ ഒരു അബദ്ധം”
“എടി സത്യമായിട്ടും അന്നു എന്താ ഉണ്ടായത് എനിക്ക് ഒരു ഓർമയും ഇല്ല”
“അയ്യോ മോനൊന്നും ഓർമയില്ലേ”ഒരു ആക്കിയ രീതിയിൽ അവൾ ചോദിച്ചു.
ഞാൻ ചെറുതായി ഒന്നു ചിരിച്ചു ഇല്ല എന്ന മട്ടിൽ ആംഗ്യം കാണിച്ചു.
