ഗൗരവം നിറഞ്ഞ മുഖഭാവത്തിനുള്ളിൽ പോലും, അവൾക്കൊരു സുരക്ഷിതത്വം തോന്നി. കരുത്തുള്ള, ആരെയും കൂസാത്ത ഒരു മനോഭാവം അയാളുടെ കണ്ണുകളിൽ അവൾ വായിച്ചു. പക്ഷേ അതിനൊപ്പം, ഏറെ സ്നേഹിക്കാൻ അറിയാവുന്ന ഒരാളുടെ ശാന്തതയും എവിടെയോ ഒളിഞ്ഞിരിക്കുന്നതായി അവൾക്കു തോന്നി.
ആ രാത്രി അവർ അധികം സംസാരിച്ചില്ല. പക്ഷേ, ആദ്യമായി ഒരാളുടെ മുഖം മറ്റൊരാളുടെ മനസ്സിൽ പതിഞ്ഞതോടെ, അവരുടെ ബന്ധം പഴയതിനെക്കാൾ കൂടുതൽ യാഥാർത്ഥ്യമായി മാറിയിരുന്നു.
അവളുടെ മുഗം കണ്ട അയാൾക്കു അവളെ നേരിട്ട് കാണണം എന്ന് ആഗ്രഹം വന്നു. ദിവസം ചെല്ലുംതോറും, ആ ആഗ്രഹം അത് ശക്തി പ്രാപിച്ചു വന്നു. അത് അവൾ അയാളോട് സൂചിപ്പിക്കുകയും ചെയ്തു, നീ വിദേശത്തു പോകുന്നെന്ന് മുന്നേ നമ്മുക്ക് ഒരു ദിവസം നേരിൽ കണ്ടാലോ എന്ന്.
അവൾക്കും അയാളെ നേരിൽ കാണാൻ തോന്നിയത് കൊണ്ട്, അവൾ അതിനു സമ്മതിച്ചു. അങ്ങനെ ഒരു ദിവസം അവർ തമ്മിൽ കൊച്ചിയിലെ ഒരു കോഫി ഷോപ്പിൽ വെച്ച് തമ്മിൽ കാണാം എന്ന് തീരുമാനിച്ചു.
അയാൾക്കു പാലക്കാട് നിന്നും കൊച്ചി വരെ വണ്ടി ഓടിച്ചു വരാൻ ഉള്ളത് കൊണ്ട്, ഉച്ചയ്ക്ക് ശേഷം തമ്മിൽ കാണാം എന്ന പറഞ്ഞേകുന്നത് എങ്കിലും അവൾ രാവിലെ തന്നെ കുളിച്ചു തെയ്യാറായി, നല്ല ഒരു ഉടുപ്പ് തന്നെ എടുത്തു അണിഞ്ഞു മുടി ഒക്കെ ചീകി ഒതുക്കി അയാൾക്കു സമ്മാനിക്കാനായി അവൾ വാങ്ങിയ ഒരു പുസ്തകവും എടുത്തു സമയം ആവുന്ന വരെ കാത്തിരുന്നു അവൾ വീട്ടിൽ നിന്നും ഇറങ്ങി കോഫി ഷോപ്പിൽ എത്തി.
അയാൾ അപ്പോൾ അവിടെ അവളെ കാത്തിരിക്കുന്നുണ്ടാരുന്നു. അയാൾ അവൾക്കായി ചെറിയ പൂക്കൾ കൊണ്ട് ഒരുക്കിയ ഒരു ബൊക്കെയും , കുറച്ചു ചോക്ലേറ്റസും കൊണ്ടുവന്നിരുന്നു. ഇത്രയും നാൾ എല്ലാ ദിവസവും ഏകദേശം മുഴുവൻ സമയവും എന്ന രീതിയിൽ ചാറ്റ് ചെയ്തിരുന്ന അവർക്കു ആ സമയം നേരിൽ സംസാരിക്കാൻ ഒന്നും കിട്ടുന്നില്ലാരുന്നു. അവർ കോഫി ഓർഡർ ചെയ്തു,
