ശംഭുവിന്റെ ഒളിയമ്പുകൾ 20 [Alby] 360

ആ പിന്നെ ഇയാളെ എത്തിച്ചവരോട് അകത്തു വരാൻ പറയ്.കാര്യങ്ങൾ തിരക്കി എം എൽ സി തയ്യാറാക്ക്.

ഡോക്ടറുടെ നിർദ്ദേശങ്ങൾ സ്വീകരിച്ചു ഒരാൾ പിൻവാങ്ങി.
തിരക്ക് പിടിച്ച നിമിഷങ്ങളായിരുന്നു അവിടെ.ഒരാൾ ഡോക്ടറുടെ നിർദ്ദേശങ്ങൾ കൈകാര്യം ചെയ്യുമ്പോൾ മറ്റൊരാൾ മെഡിക്കോ
ലീഗൽ കേസിന്റെ കടലാസുകൾ തയ്യാറാക്കുന്നു.ഭൈരവനെ എത്തിച്ച
ഡ്രൈവേഴ്സ് അവരോട് കാര്യങ്ങൾ വിശദീകരിക്കുന്നുണ്ട്.മുറിവ് വച്ചു കെട്ടി ഡോക്ടർ എത്തിയപ്പോഴേക്കും ഫയലും എം എൽ സിയുടെ ബുക്കും പോലീസ് ഇൻഫർമേഷനുള്ള കടലാസുകളും തയ്യാറായിരുന്നു.

“സിസ്റ്ററെ ഐഡന്റിറ്റിഫിക്കേഷൻ മാർക്ക്‌ നോട്ട് ചെയ്തിട്ട് വിരലടയാളം എടുത്ത് വാ”അവിടെ നിന്ന നഴ്സിന്
ഒരു ടാസ്ക് കൂടി കൊടുത്തിട്ട്
ഡോക്ടർ വന്നവരോട് കാര്യങ്ങൾ സംസാരിക്കാൻ തുടങ്ങി.

നിങ്ങൾ ഇയാളുടെ…..

“ഞങ്ങൾ നഗരസഭയിലെ ജോലിക്കാരാണ് സർ.ഇയാളെ വേസ്റ്റ് കൂമ്പാരത്തിന്റെ അടുത്തുനിന്നാണ് കിട്ടിയത്.ഉടനെ ഇങ്ങോട്ടെക്ക് എത്തിക്കുകയായിരുന്നു”തുടർന്ന് അവർ ഭൈരവനെ കിട്ടിയ സാഹചര്യം വ്യക്തമാക്കി.

സീ……….തലയിലെ മുറിവ് സാരമല്ല.
പക്ഷെ തുടയിൽ ആഴത്തിൽ വെട്ട് കൊണ്ടിട്ടുണ്ട്.അതുമൂലമുള്ള ബ്ലഡ്‌ ലോസ്സ്,അതിച്ചിരി പ്രശ്നമാണ്.

എങ്ങനെയുണ്ട് സർ ഇപ്പോൾ

ഒന്നും പറയാൻ പറ്റില്ല.അയാളുടെ അവസ്ഥ വളരെ മോശമാണ്.രക്ഷ പെടാനുള്ള സാധ്യത വളരെ കുറവ്.
ശ്രമിച്ചുനോക്കാം എന്നേയുള്ളു.ഇനി രക്ഷപെട്ടാലും ഇടത് കാല് നോക്കണ്ട
ഒറ്റ നോട്ടത്തിൽ അത് മുറിച്ചുമറ്റേണ്ട സ്ഥിതിയാണ്.ഇപ്പോൾ എന്തായാലും ഇന്റെന്സിവ് കെയറിലേക്ക് മാറ്റും.

സർ എന്തെങ്കിലും പ്രശനം?

നിങ്ങക്ക് ഇയാളെ എവിടുന്ന് കിട്ടിന്നാ പറഞ്ഞത്.

നഗരസഭയുടെ വേസ്റ്റ് കൂമ്പാരത്തിൽ
നിന്ന്.ആക്രി പെറുക്കുന്ന ചെക്കനാ ആദ്യം കണ്ടത്.ഞങ്ങൾ എത്തിച്ചു എന്ന് മാത്രേയുള്ളൂ.

പേടിക്കണ്ടടൊ….ആരെങ്കിലും വെട്ടി പരിക്കേൽപ്പിച്ചിട്ട് അവിടെ കൊണ്ട് ചെന്നിട്ടതാവും.കേസ് ഇതായത് കൊണ്ട് ഞങ്ങൾക്ക് പോലീസിൽ അറിയിച്ചേ പറ്റു.അവര് തിരക്കുമ്പോ
ഉള്ളതങ്ങു പറഞ്ഞാൽ മതി.ഇതിൽ വേറെ ടെൻഷൻ പിടിക്കാനുള്ള ഒന്നും തന്നെയില്ല.

ശരി സാറെ…..എന്നാ ഞങ്ങളങ്ങോട്ട്.
ഇനിയിവിടെ നിക്കണോ സാറെ.

ഡ്യുട്ടിയിൽ ആണല്ലേ……നടക്കട്ടെ.

The Author

alby

ഭൂമി ഇപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ സമയവും.നഷ്ടപ്പെട്ട നിമിഷങ്ങൾ തിരിച്ചു കിട്ടുക അസാധ്യം.അതുകൊണ്ട് തന്നെ ചില നിമിഷങ്ങൾ നമുക്ക് ഭാവിയിലേക്കായി കരുതിവക്കേണ്ടതുണ്ട്.....

76 Comments

Add a Comment
  1. കഥ നന്നായിട്ട് പോകുന്നുണ്ട്.keep writing.കഥയിൽ എന്നെ അത്ഭുതപ്പെടുത്തിയത് മെഡിക്കൽ terminology and procedures വ്യക്തമായി പറഞ്ഞതാണ്…. Alby മെഡിക്കൽ ഫീൽഡിൽ ആണോ വർക്ക്‌ ചെയ്യുന്നേ

  2. എന്റൻപോന്നെ. വീണ്ടും സസ്പെൻസ്…

    1. താങ്ക് യു ബ്രൊ

Leave a Reply

Your email address will not be published. Required fields are marked *